ആംഗ്ലോ-ഫ്രഞ്ച്-റഷ്യൻ സൗഹൃദധാരണ
റഷ്യൻ സാമ്രാജ്യം, ഫ്രഞ്ച് മൂന്നാം റിപ്പബ്ലിക്, യുണൈറ്റഡ് കിംഗ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ആന്റ് അയർലന്റ്എന്നിവ തമ്മിൽ 1907 മുതൽ നിലവിലിരുന്ന അനൗപചാരിക ധാരണയായിരുന്നു ട്രിപ്പിൾ ഓന്റോന്റ് എന്നറിയപ്പെട്ട ആംഗ്ലോ-ഫ്രഞ്ച്-റഷ്യൻ സൗഹൃദധാരണ. ഇത് അർത്ഥമാക്കുന്നത് "സൗഹൃദം, ധാരണ, കരാർ" എന്നാണ്. 1894-ലെ ഫ്രാങ്കോ-റഷ്യൻ അലയൻസ്, 1904-ലെ പാരീസിനും ലണ്ടനും ഇടയിലുള്ള ഓന്റോന്റ് കോർഡിയൽ, 1907-ലെ ആംഗ്ലോ-റഷ്യൻ ഓന്റോന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ ധാരണ ഉണ്ടാക്കിയത്. ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ഇറ്റലി എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച ട്രിപ്പിൾ അലയൻസിന് ഇത് ശക്തമായ പ്രതിരോധം തീർത്തു. ട്രിപ്പിൾ അലയൻസ് പോലെയോ ഫ്രാങ്കോ-റഷ്യൻ സഖ്യം പോലെയോ ട്രിപ്പിൾ ഓന്റോന്റ് പരസ്പരപ്രതിരോധത്തിന്റെ സഖ്യമായിരുന്നില്ല.
ട്രിപ്പിൾ ഓന്റോന്റ് (ആംഗ്ലോ-ഫ്രഞ്ച്-റഷ്യൻ സൗഹൃദധാരണ) | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1907–1917 | |||||||||||||
1914-ൽ ആംഗ്ലോ-ഫ്രഞ്ച്-റഷ്യൻ സൗഹൃദധാരണയും (പച്ച) ത്രിലോകസഖ്യവും (തവിട്ട്) : United Kingdom France റഷ്യ | |||||||||||||
സ്ഥിതി | അനൗപചാരിക സൈനികധാരണ | ||||||||||||
സ്ഥാപിതം | 1907 | ||||||||||||
ചരിത്രം | |||||||||||||
• Established | 1907 | ||||||||||||
• പിരിച്ചുവിട്ടു | 1917 | ||||||||||||
|
ജപ്പാൻ, റഷ്യ, ബ്രിട്ടൻ (അനൗപചാരികമായി) എന്നീ രാജ്യങ്ങളുമായി സഖ്യങ്ങളുണ്ടാക്കുന്നതിനു ഫ്രാൻസ് നേതൃത്വം നൽകി. 1907-ലെ ഫ്രാങ്കോ-ജാപ്പനീസ് ഉടമ്പടി, ഈ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ജപ്പാൻ പാരീസിൽ നിന്ന് ഒരു വായ്പ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു. അതിനാൽ ഫ്രാൻസ് വായ്പക്കുള്ള വ്യവസ്ഥകളായി റഷ്യൻ-ജാപ്പനീസ് ഉടമ്പടിയും ഇൻഡോചൈനയിലെ ഫ്രാൻസിന്റെ അധീനതയിലുള്ളതും എന്നാൽ തന്ത്രപരമായി ദുർബലമായതും ആയ പ്രദേശങ്ങൾക്കുള്ള ജാപ്പനീസ് ഗ്യാരണ്ടിയും ആവശ്യപ്പെട്ടു. റഷ്യൻ-ജാപ്പനീസ് സൗഹൃദത്തെ ബ്രിട്ടൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെ [1] ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ട്രിപ്പിൾ ഓന്റോന്റ് സഖ്യം നിർമ്മിക്കപ്പെട്ടു.
1914-ൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ, മൂന്ന് ട്രിപ്പിൾ ഓന്റോന്റ് അംഗങ്ങളും സഖ്യകക്ഷികളായി കേന്ദ്ര ശക്തികളായ ജർമ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവർക്കെതിരെ യുദ്ധത്തിൽ പ്രവേശിച്ചു. [2] 1914 സെപ്തംബർ 4 ന്, ട്രിപ്പിൾ ഓന്റോന്റ് അംഗങ്ങൾ പ്രത്യേകമായി സമാധാനസന്ധി അംഗീകരിക്കരുതെന്നും മൂന്നു കക്ഷികൾ തമ്മിൽ അംഗീകരിച്ച സമാധാന വ്യവസ്ഥകൾ മാത്രമേ അംഗീകരിക്കൂ എന്നുമുള്ള ഒരു പ്രഖ്യാപനം പുറപ്പെടുവിച്ചു. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളിലൊന്നായി സഖ്യ സമ്പ്രദായങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചരിത്രകാരന്മാർ ചർച്ച ചെയ്യുന്നത് തുടരുന്നു.
സഖ്യ സംവിധാനം
തിരുത്തുക1870-1871 ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ, പ്രഷ്യയും അതിന്റെ സഖ്യകക്ഷികളും രണ്ടാം ഫ്രഞ്ച് സാമ്രാജ്യത്തെ പരാജയപ്പെടുത്തി. ഈ തോൽവിയുടെ ഫലമായി ഫ്രാൻസിൽ മൂന്നാം റിപ്പബ്ലിക് സ്ഥാപിക്കപ്പെട്ടു. ഫ്രാങ്ക്ഫർട്ട് ഉടമ്പടിപ്രകാരം പ്രഷ്യ ഫ്രാൻസിനെ പുതിയ ജർമ്മൻ സാമ്രാജ്യത്തിന് അൽസാസ്-ലോറൈനെ വിട്ടുകൊടുക്കാൻ നിർബന്ധിച്ചു. ഇത് ഫ്രാൻസും ജർമ്മനിയും തമ്മിലുള്ള ബന്ധങ്ങൾ വഷളാക്കി. ജർമ്മനിയുടെ വർദ്ധിച്ചുവരുന്ന സൈനിക വികസനത്തെക്കുറിച്ച് ആശങ്കാകുലരായ ഫ്രാൻസ്, ജർമ്മൻ ആക്രമണത്തെ തടയാൻ സ്വന്തം യുദ്ധവ്യവസായങ്ങളും സൈന്യവും കെട്ടിപ്പടുക്കാൻ തുടങ്ങി.
റഷ്യ മുമ്പ് 1873-ൽ ഓസ്ട്രിയ-ഹംഗറി, ജർമ്മനി എന്നിവർക്കൊപ്പം മൂന്ന് ചക്രവർത്തിമാരുടെ ലീഗിൽ അംഗമായിരുന്നു. ഫ്രാൻസിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താനുള്ള ജർമ്മൻ ചാൻസലർ ഓട്ടോ വോൺ ബിസ്മാർക്കിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു ഈ സഖ്യം. 1871-ലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിന്റെ ഫലമായുണ്ടായ നഷ്ടങ്ങൾ തിരിച്ചുപിടിക്കാൻ ഫ്രാൻസ് ശ്രമിച്ചേക്കുമെന്ന ബിസ്മാർക്കിന്റെ ഭയങ്ങളായിരുന്നു ഈ സഖ്യത്തിന്റെ അടിസ്ഥാനം. [3] യാഥാസ്ഥിതിക ഭരണാധികാരികളെ അസ്വസ്ഥരാക്കിയ ഫസ്റ്റ് ഇന്റർനാഷണൽ പോലുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ എതിർക്കുന്നതിനും ഈ സഖ്യം സഹായിച്ചു. [4] എന്നാൽ ഈ സമയത്ത് ബാൽക്കണിലെ, ദേശീയതയുടെ ഉയർച്ചയും, ഓട്ടോമൻ സാമ്രാജ്യത്തിന്റെ തകർച്ചയും നിരവധി മുൻ ഓട്ടോമൻ പ്രവിശ്യകളെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലേക്ക് നയിച്ചു. ഇത് പ്രധാനമായും റഷ്യയും ഓസ്ട്രിയ-ഹംഗറിയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്ക് കാരണമായി.[5] യൂറോപ്പിലെ റഷ്യൻ, ഫ്രഞ്ച് താൽപ്പര്യങ്ങളെ പ്രതിരോധിക്കാൻ, ജർമ്മനിയും ഓസ്ട്രിയ-ഹംഗറിയും തമ്മിലുള്ള ഇരട്ട സഖ്യം 1879 ഒക്ടോബറിലും ഇറ്റലിയുമായി 1882 മെയ് മാസത്തിലും രൂപീകരിച്ചു. ബാൽക്കണിലെ സാഹചര്യം, പ്രത്യേകിച്ച് 1885-ലെ സെർബിയൻ-ബൾഗേറിയൻ യുദ്ധത്തിന്റെയും 1878 -ലെ ബെർലിൻ ഉടമ്പടിയുടെയും പശ്ചാത്തലത്തിൽ, 1877/8 ലെ റഷ്യൻ-തുർക്കി യുദ്ധത്തിൽ നേടിയ നേട്ടങ്ങൾ റഷ്യക്ക് നഷ്ടപ്പെട്ടതായി തോന്നി. അത് റഷ്യയെ മൂന്നു ചക്രവർത്തിമാരുടെ ലീഗ് പുതുക്കുന്നതിൽ നിന്ന് തടഞ്ഞു. 1887-ൽ. ഫ്രാൻസുമായുള്ള സഖ്യത്തിൽ നിന്ന് റഷ്യയെ തടയാനുള്ള ശ്രമത്തിൽ, ബിസ്മാർക്ക് 1887 ൽ റഷ്യയുമായി രഹസ്യ റീഇൻഷുറൻസ് ഉടമ്പടിയിൽ ഒപ്പുവച്ചു. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഇരു പാർട്ടികളും നിഷ്പക്ഷത പാലിക്കുമെന്ന് ഈ ഉടമ്പടി ഉറപ്പുനൽകി. റഷ്യയും ഫ്രാൻസും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അടുപ്പവും 1887-ൽ ജർമ്മൻ സാമ്പത്തിക വിപണിയിൽ നിന്ന് റഷ്യയെ ബിസ്മാർക്ക് ഒഴിവാക്കിയതും റഷ്യയെ 1890-ൽ ഉടമ്പടി പുതുക്കുന്നതിൽ നിന്ന് തടഞ്ഞു. ഇത് ജർമ്മനിയും റഷ്യയും തമ്മിലുള്ള സഖ്യം അവസാനിപ്പിച്ചു. [6] 1890-ൽ ബിസ്മാർക്കിന്റെ നിർബന്ധിത രാജിക്ക് ശേഷം, യുവ കൈസർ വിൽഹെം തന്റെ സാമ്രാജ്യത്വപ്രവണതയായ വെൽറ്റ്പൊളിറ്റികിലൂടെ ("ലോക രാഷ്ട്രീയം") ലോകത്തിൽ ജർമ്മൻസാമ്രാജ്യത്തിന്റെ സ്വാധീനവും നിയന്ത്രണവും വർദ്ധിപ്പിക്കാൻ തുടങ്ങി. [7] [8]
ഫ്രാങ്കോ-റഷ്യൻ സഖ്യം
തിരുത്തുകആറ് യൂറോപ്യൻ ശക്തികളേക്കാൾ ഏറ്റവും വലിയ മനുഷ്യശക്തി റഷ്യയ്ക്കുണ്ടായിരുന്നു. എന്നാൽ അത് സാമ്പത്തികമായി ഏറ്റവും പിന്നോക്കമായിരുന്നു. ജർമ്മനിയെക്കുറിച്ചുള്ള ഫ്രാൻസിന്റെ ആശങ്കകൾ റഷ്യ പങ്കുവച്ചു. . [9]
ബാൽക്കണിലെ സ്വാധീന മേഖലകളിൽ ഓസ്ട്രിയ-ഹംഗറിയുമായി റഷ്യയുടെ മത്സരവും ആ സമയത്ത് സജീവമായിരുന്നു. 1890-ൽ റീഇൻഷുറൻസ് ഉടമ്പടി പുതുക്കാതിരുന്നതിനുശേഷം, [10] റഷ്യൻ നേതാക്കൾ രാജ്യത്തിന്റെ നയതന്ത്ര ഒറ്റപ്പെടലിൽ ആശങ്കാകുലരായി 1894-ൽ ഫ്രാങ്കോ-റഷ്യൻ സഖ്യത്തിൽ ചേർന്നു. [11]
ഫ്രാങ്കോ-റഷ്യൻ സഖ്യം അംഗീകരിച്ചുകൊണ്ട് ഫ്രാൻസ് റഷ്യയുമായി ശക്തമായ ബന്ധം വികസിപ്പിച്ചെടുത്തു. ഫ്രാൻസിന്റെ പ്രധാന ആശങ്കകൾ ജർമ്മനിയിൽ നിന്നുള്ള ആക്രമണത്തിൽ നിന്നുള്ള സംരക്ഷണവും അൽസാസ്-ലോറെയ്ൻ വീണ്ടെടുക്കുകയുമായിരുന്നു.
ഓന്റോന്റ് കോർഡിയലെ (ആംഗ്ലോ-ഫ്രഞ്ച് സൗഹൃദധാരണ)
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ, ബ്രിട്ടൻ അതിന്റെ " മനോഹരമായ ഒറ്റപ്പെടൽ " നയം തുടർന്നു. ബ്രിട്ടൻ അതിന്റെ വൻതോതിലുള്ള വിദേശ സാമ്രാജ്യത്തെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാൽ 1900-കളുടെ തുടക്കത്തോടുകൂടി ജർമ്മൻ ഭീഷണി ഗണ്യമായി വർദ്ധിക്കുകയും തങ്ങൾക്ക് സഖ്യകക്ഷികൾ ആവശ്യമാണെന്ന് ബ്രിട്ടൻ കരുതുകയും ചെയ്തു. ലണ്ടൻ ബെർലിനുമായി ചർച്ചകൾ നടത്താനാഗ്രഹിച്ചെങ്കിലും ബെർലിനു അതിൽ താത്പര്യമുണ്ടായിരുന്നില്ല. അത് പരസ്പരവിരുദ്ധമായിരുന്നില്ല, അതിനാൽ ലണ്ടൻ പകരം പാരീസിലേക്കും സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കും തിരിഞ്ഞു.
1904-ൽ ബ്രിട്ടനും ഫ്രാൻസും കൊളോണിയൽ തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഓന്റോന്റ് കോർഡിയേൽ എന്ന കരാറുകളിൽ ഒപ്പുവച്ചു. അത് ബ്രിട്ടന്റെ ഒറ്റപ്പെടലിന്റെ അന്ത്യം പ്രഖ്യാപിച്ചു. 1904-ൽ ഫ്രാൻസും ബ്രിട്ടനും വടക്കേ ആഫ്രിക്കയിലെ സ്വാധീന മേഖലകളെ സംബന്ധിച്ച് അഞ്ച് വ്യത്യസ്ത കരാറുകളിൽ ഒപ്പുവെച്ചിരുന്നു. ടാംഗിയർ പ്രതിസന്ധി ജർമ്മൻ വിപുലീകരണത്തെക്കുറിച്ചുള്ള പരസ്പര ഭയത്തിൽ നിന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിച്ചു. [12]
ജർമ്മനിയുമായി നാവിക മത്സരം
തിരുത്തുകപരമ്പരാഗതമായി കടലിന്റെ നിയന്ത്രണമുള്ള ബ്രിട്ടൻ, 1909 ആയപ്പോഴേക്കും ജർമ്മൻ നാവികസേനയെ ഗുരുതരമായ ഭീഷണിയായി കണ്ടു. ഡ്രെഡ്‌നോട്ട് സാങ്കേതികവിദ്യയുടെ കാര്യത്തിൽ ബ്രിട്ടൻ വളരെ മുന്നിലായിരുന്നു. ജർമ്മനിക്ക് ഒരിക്കലും എതിർക്കാൻ കഴിയാത്ത ഒരു റോയൽ നേവി അവർ നിർമ്മിച്ചു. ആംഗ്ലോ-ജർമ്മൻ നാവിക ആയുധ മത്സരത്തിൽ നിന്നുള്ള സംഘർഷം കുറയ്ക്കാൻ ബ്രിട്ടീഷുകാർ 1912 ഫെബ്രുവരിയിൽ യുദ്ധമന്ത്രി ലോർഡ് ഹാൽഡനെ ബെർലിനിലേക്ക് അയച്ചു. "ജർമ്മനി ആക്രമണകാരിയാണെന്ന് പറയാനാവാത്ത" യുദ്ധത്തിൽ ജർമ്മനി ഏർപ്പെട്ടാൽ നിഷ്പക്ഷത പാലിക്കുമെന്ന ബ്രിട്ടീഷ് വാഗ്ദാനവുമായി "നാവിക അവധിക്കാലം" ബന്ധിപ്പിക്കാൻ ജർമ്മനികൾ ശ്രമിച്ചതിനാൽ ആ ദൗത്യം പരാജയപ്പെട്ടു. സാറ സ്റ്റെയ്‌നറിന്റെ അഭിപ്രായത്തിൽ "കഴിഞ്ഞ ആറ് വർഷത്തിനിടയിൽ വളരെ ശ്രദ്ധാപൂർവം ഉണ്ടാക്കിയെടുത്ത അനൗപചാരിക സഖ്യങ്ങളെല്ലാം (എന്റന്റെ കോർഡിയാൽ) ഉപേക്ഷിക്കുക എന്നതായിരുന്നു ജർമ്മൻ നിർദ്ദേശം സ്വീകരിച്ചാലുള്ള അനന്തരഫലം . ജർമ്മൻ നിർദ്ദേശത്തിൽ ഉണ്ടായേക്കാവുന്ന ജർമ്മൻ ആക്രമണോദ്ദേശങ്ങൾക്കെതിരായി ഇളവുകളൊന്നും ഉണ്ടായിരുന്നില്ല." [13] അടിസ്ഥാനപരമായി, ജർമ്മനി സംഘർഷം ആരംഭിച്ചില്ലെങ്കിൽ പോലും, ജർമ്മനിയെ ആക്രമിക്കുന്ന ഏത് രാജ്യത്തും ചേരാനുള്ള അവകാശം ബ്രിട്ടീഷുകാർക്ക് നിക്ഷിപ്തമായിരുന്നു, ഇത് ചർച്ചകൾ പരാജയത്തിലേക്ക് നയിക്കുന്നതിനു കാരണമായി. [14] [15] ജർമ്മൻ ചരിത്രകാരനായ ഡിർക്ക് ബോങ്കർ പറയുന്നതനുസരിച്ച്, "നാവികമത്സരം 1914-ൽ യുദ്ധത്തിനുള്ള തീരുമാനത്തിന് കാരണമായില്ല. എന്നാലും അത് പരസ്പര ശത്രുതയുടെയും അവിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു. നാവികമത്സരം സമാധാനപരമായ നയതന്ത്രത്തിനും പൊതുതാൽപ്പര്യങ്ങൾക്കുമുള്ളയിടം പരിമിതപ്പെടുത്തുകയും യൂറോപ്പിൽ യുദ്ധത്തിലേക്കുള്ള ഒരു വളഞ്ഞ വഴിയൊരുക്കാൻ സഹായിക്കുകയും ചെയ്തു." [16]
സഖ്യം
തിരുത്തുകട്രിപ്പിൾ അലയൻസ്, ഫ്രാങ്കോ-റഷ്യൻ അലയൻസ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി എന്റന്റെ, പരസ്പര പ്രതിരോധത്തിന്റെ സഖ്യമായിരുന്നില്ല. അതിനാൽ 1914-ൽ ബ്രിട്ടന് സ്വന്തം വിദേശ നയ തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് ഉദ്യോഗസ്ഥൻ ഐർ ക്രോ പറഞ്ഞു, "അടിസ്ഥാനപരമായ വസ്തുത, എന്റന്റെ ഒരു സഖ്യമല്ല എന്നതാണ്. ആത്യന്തികമായി അടിയന്തര സാഹചര്യങ്ങൾക്കായി അതിനു യാതൊരു അർത്ഥവുമില്ലെന്ന് മനസ്സിലായേക്കാം. ഓന്റോന്റ് എന്നത് ഒരു മാനസികാവസ്ഥയല്ലാതെ മറ്റൊന്നുമല്ല, അത് രണ്ട് രാജ്യങ്ങളിലെ ഗവൺമെന്റുകൾ പങ്കിടുന്ന പൊതുനയത്തിന്റെ വീക്ഷണമാണ്." [17]
ആംഗ്ലോ-റഷ്യൻ കൺവെൻഷൻ
തിരുത്തുകറഷ്യൻ-ജപ്പാൻ യുദ്ധത്തിലെ ദയനീയ പരാജയം 1905-ലെ റഷ്യൻ വിപ്ലവത്തിനും റഷ്യയുടെ ഭരണഘടനാപരമായ രാജവാഴ്ചയിലേക്കുള്ള പ്രത്യക്ഷമായ പരിവർത്തനത്തിനും കാരണമായി. ജപ്പാനുമായുള്ള യുദ്ധത്തിൽ ഈ സഖ്യം ഉപയോഗശൂന്യമാണെന്ന് കരുതിയിരുന്നെങ്കിലും, ട്രിപ്പിൾ അലയൻസിന്റെ ഭീഷണിയെ ചെറുക്കുന്നതിന് യൂറോപ്പിൽ ഈ സഖ്യം വിലപ്പെട്ടതായിരുന്നു. റഷ്യൻ കാഴ്ചപ്പാടിൽ നിന്ന് ട്രിപ്പിൾ ഓന്റോന്റ് ബന്ധത്തിന്റെ 1908 മുതൽ 1914 വരെയുള്ള കാലയളവിലെ പരിണാമം വിവിധ പ്രതിസന്ധികളെ അതിജീവിക്കുകയും [18] ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഒരു സമ്പൂർണ്ണ സഖ്യമായി ഉയർന്നുവരുകയും ചെയ്തു. (ടോമാസെവ്സ്കി). [18]
1907-ൽ ആംഗ്ലോ-റഷ്യൻ സൗഹൃദകരാർ അംഗീകരിച്ചു. ഈ കരാർ പേർഷ്യ, അഫ്ഗാനിസ്ഥാൻ, ടിബറ്റ് എന്നിവയെച്ചൊല്ലി റഷ്യയും ബ്രിട്ടനുമായുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കാനും മധ്യേഷ്യയിലെ അവരുടെ വൈരാഗ്യം അവസാനിപ്പിക്കാനും ശ്രമിച്ചു. കൂടാതെ പശ്ചിമേഷ്യയിലെ ജർമ്മൻ വിപുലീകരണത്തെ സഹായിക്കാനുതകുന്ന ബഗ്ദാദ് റെയിൽവേയെക്കുറിച്ചുള്ള ബ്രിട്ടീഷ് ഭയം പരിഹരിക്കാനും ഇത് സഹായിച്ചു.
കരാറിന്റെ പ്രവർത്തനം
തിരുത്തുകസൗഹൃദകരാർ യൂറോപ്പിനെ സ്ഥിരമായ രണ്ട് എതിർ ശക്തി ബ്ലോക്കുകളായി വിഭജിച്ചിരുന്നില്ല.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) യൂറോപ്പിലെ ഏറ്റവും വലിയ രണ്ട് ശക്തി കേന്ദ്രങ്ങളുമായി റഷ്യൻ സാമ്രാജ്യത്തിന്റെ സൗഹൃദകരാർ ഇരുവശത്തും വിവാദമായിരുന്നു. പല റഷ്യൻ യാഥാസ്ഥിതികരും മതേതര ഫ്രഞ്ചുകാരെ അവിശ്വസിക്കുകയും നിയർ ഈസ്റ്റിൽ റഷ്യൻ സ്വാധീനം തടയുന്നതിനുള്ള ബ്രിട്ടീഷ് മുൻകാല നയതന്ത്രതന്ത്രങ്ങൾ ഓർമ്മിപ്പിക്കുകയും ചെയ്തു. അതോടൊപ്പം പ്രമുഖ ഫ്രഞ്ച്, ബ്രിട്ടീഷ് പത്രപ്രവർത്തകരും അക്കാദമിക് വിദഗ്ധരും പാർലമെന്റേറിയന്മാരും സാർ ഭരണം പിന്തിരിപ്പനാണെന്ന് വിമർശിച്ചു. 1917 ഫെബ്രുവരി വിപ്ലവത്തിനുശേഷം സാർ നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയുകയും പകരം റഷ്യൻ താൽക്കാലിക ഗവൺമെന്റ് അധികാരമേൽക്കുകയും ചെയ്തപ്പോൾ ബ്രിട്ടീഷ്, ഫ്രഞ്ച് ഭരണകൂടങ്ങൾ ആശ്വാസം പ്രകടിപ്പിച്ചു. ജനകീയ പ്രതികരണം ഭയന്ന് റൊമാനോവിന് നൽകിയ രാഷ്ട്രീയ അഭയവാഗ്ദാനം ബ്രിട്ടീഷ് രാജാവ് പോലും പിൻവലിച്ചു. [19] കൂടാതെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട രാജാവിനു ഫ്രാൻസ് ഒരിക്കലും അഭയം വാഗ്ദാനം ചെയ്തില്ല.
അവലംബം
തിരുത്തുക- ↑ Ewen W. Edwards, "The Far Eastern Agreements of 1907." Journal of Modern History 26.4 (1954): 340-355. online
- ↑ Robert Gildea, Barricades and Borders: Europe 1800–1914 (3rd ed. 2003) ch 15
- ↑ Edgar Feuchtwanger, Imperial Germany 1850–1918 (2002). p 216.
- ↑ Gildea 2003, p. 237.
- ↑ Ruth Henig, The Origins of the First World War (2002), p.3.
- ↑ Norman Rich, Great power diplomacy, 1814–1914 (1992) pp 244–62
- ↑ Christopher Clark, Kaiser Wilhelm II (2000) pp 35–47
- ↑ John C.G. Wilhelm II: The Kaiser's personal monarchy, 1888–1900 (2004).
- ↑ Fiona K. Tomaszewski, A Great Russia: Russia and the Triple Entente, 1905 to 1914 (2002)
- ↑ "Reinsurance Treaty - Germany-Russia [1887]". Encyclopedia Britannica.
- ↑ George Frost Kennan, The fateful Alliance: France, Russia, and the coming of the First World War (1984)
- ↑ Christopher Clark, The Sleepwalkers: How Europe went to war in 1914 (2012), pp. 124–35, 190–96, 293–313, 438–42, 498–505.
- ↑ Zara S. Steiner, Britain and the origins of the First World War (1977) p 95.
- ↑ Christopher Clark, The Sleepwalkers (2012) pp 318-19.
- ↑ John H. Maurer, "The Anglo-German naval rivalry and informal arms control, 1912-1914." Journal of Conflict Resolution 36.2 (1992): 284-308.
- ↑ Bönker, Dirk (2015). "Naval Race between Germany & Great Britain, 1898-1912". International Encyclopedia of the First World War.
- ↑ Hamilton, K.A. (1977). "Great Britain and France, 1911–1914". In Hinsley, F.H. (ed.). British Foreign Policy Under Sir Edward Grey. Cambridge University Press. p. 324. ISBN 978-0-521-21347-9.
- ↑ 18.0 18.1 Fiona K. Tomaszewski (2002). A Great Russia: Russia and the Triple Entente, 1905-1914. Greenwood Publishing Group. pp. 19–. ISBN 978-0-275-97366-7.Fiona K. Tomaszewski (2002). A Great Russia: Russia and the Triple Entente, 1905-1914. Greenwood Publishing Group. pp. 19–. ISBN 978-0-275-97366-7.
- ↑ Gareth Russell (2014). The Emperors: How Europe's Rulers Were Destroyed by the First World War. Amberley. pp. 164–165. ISBN 9781445634395.