24°28′02″N 39°36′58″E / 24.4672°N 39.616°E / 24.4672; 39.616

അൽ ബഖിയുടെ ഉന്മൂലനം
നശീകരണത്തിൻറെ മുമ്പുള്ള ജന്നത്തുൽ ബഖീഅ് (1910s)
തിയതി1806,1925 (അല്ലെങ്കിൽ 1926)
സ്ഥലംമദീന, സൗദി അറേബ്യ
Organised byസഊദ് രാജ കുടുംബം
അനന്തരഫലംചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങളുടെയും സ്മാരകങ്ങളുടെയും വ്യാപക നശിപ്പിക്കൽ

ഇന്നത്തെ സൗദി അറേബ്യയിലെ മദീനയിലെ അൽ-ബാഖി ഖബറിസ്ഥാനിലെ ശവകുടീരങ്ങൾ തകർക്കപ്പെട്ട സംഭവമാണ് ഇത്. മദീനയിലെ രണ്ട് പ്രധാനവും പുരാതനവുമായ ഖബറിസ്ഥാനുകളിലൊന്നായ ബഖീഅ് അൽ ഗർഖദ്[1], (ബഖീഅ് ഖബറിസ്ഥാൻ, ജന്നത്തുൽ ബഖീഅ് എന്നീ പേരുകളിലും അറിയപ്പെടുന്നു) നിരവധി ശവകുടീരങ്ങൾ ഉൾപ്പെടുന്നതായിരുന്നു. മദീനയിൽ മസ്ജിദു നബവിയുടെ അടുത്തായാണ് ഇത് നിലകൊള്ളുന്നത്.[2] 1806-ലാണ് ഈ ശവകുടീരങ്ങൾ ആദ്യമായി തകർക്കപ്പെടുന്നത്. നജ്ദിലെ ദിരിയ്യ എമിറേറ്റ്സിന്റെ ആക്രമണത്തെ തുടർന്നായിരുന്നു ഇത്. പിന്നീട് പുനർനിർമ്മിക്കപ്പെട്ട ഈ ശവകുടീരങ്ങൾ 1925[3][4]-26[5][6]കളിലായി വീണ്ടും തകർക്കപ്പെടുകയായിരുന്നു[7]. സഊദ് കുടുംബക്കാരും വഹാബി പ്രസ്ഥാനത്തിൻറെ പിന്തുടർച്ചക്കാരായ ദിരിയ ഇമാറാത്തും ചേർന്നാണ് ഈ നശീകരണ പ്രവർത്തികൾക്ക് ചുക്കാൻപിടിച്ചത്.:55 വഹാബിസം തുടർന്ന്പോന്ന നെജ്ദിലെ സുൽത്താൻ കുടുംബമാണ് ഇവിടത്തെ രണ്ടാംഘട്ട നശീകരണപ്രവർത്തികൾക്ക് നേതൃത്വം നൽകിയത്. മഖ്ബറകളും കെട്ടിപ്പൊക്കിയ കബറുകളും നശിപ്പിക്കണം എന്ന ആശയമുള്ള ഇസ്ലാമിലെ പരിഷ്ക്കണ വിഭാഗം എന്നറിയപ്പെടുന്ന വഹാബി പ്രസ്ഥാനത്തിൻറെ ആശയമായിരുന്നു ഈ നശീകരണ പ്രവർത്തികൾക്ക് കാരണം.

പശ്ചാത്തലം തിരുത്തുക

 
നാല് ഇമാമുകളോടൊപ്പംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ൻറെ മക്ബറ.[8]

ബഖി അൽ ഴർക്കദ് ( മുൾ മരങ്ങളുടെ തോട്ടം എന്നർഥം),(അറബി: بقیع الغرقد, "the field of thorny trees"),  ജന്നത്ത് അൽ ബഖീഴ് എന്നീ പേരികളിലറിയപ്പെടുന്ന ഈ ശ്മശാനമായിരുന്നു മക്കയിൽ ഇസ്ലാമിൻറെ ആവിർഭാവത്തിന് മുമ്പുണ്ടായിരുന്ന പ്രധാന ശ്മശാനം.(അറബി: جنت البقیع, "garden of tree stumps").:47 പ്രവാചകൻ മുഹ്മമ്മദ് നബി(സ)യുടെ കാലത്തുള്ള ഇസ്ലാമിക കാലത്ത് ഇവിടെ കബറടക്കം ചെയ്ത പ്രശസ്തനായ ആൾ മുഹമ്മദ് നബിയുടെ മകനായ ഇബ്രാഹിം ആയിരുന്നു. മറവ് ചെയ്യപ്പെട്ട ഈ കബറിൻറെ അടുത്തു ചെന്ന് പ്രവാചകൻ മുഹമ്മദ് നബി ഇടക്കിടെ സന്ദർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നതായി നിരവധി തെളിവുകളുണ്ട്.

എഡി 625 ൽ മരണപ്പെട്ട ഉസ്മാൻ ഇബിൻ മസ്ഉൻ (അസ്അദ് ഇബിൻ സുറാഹ്) എന്ന പ്രവാചകൻറെ കൂട്ടുകാരനെയും ഇവിടെ മറവ് ചെയ്തതോടെ ഈ സ്മശാനം പ്രത്യേക ശ്രദ്ധ നേടി. ഹസൻ ഇബിൻ അലി, അലി ഇബിൻ ഹുസൈൻ, മുഹമ്മദ് അൽ ബഖിർ, ജഅ്ഫർ സ്വാദിഖ് എന്നിവരെയും ഇവിടെയാണ് അടക്കം ചെയ്തത്.[3]:48 ഷിയാ മുസ്ലിങ്ങൾക്ക് ഏറെ പ്രധാനപ്പെട്ട നാല് ഇമാമുകൾ ആണ് ഇവർ.[9]  20 ആം നൂറ്റാണ്ടിൻറെ തുടക്കം വരെ ഇവിടെ വലിയ മക്ബറകളും(ശവകുടീരങ്ങളും), താഴിക്കുടങ്ങളും, മിനാരങ്ങളും ഉണ്ടായിരുന്നതായി ചരിത്ര രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇന്ന് ഇതൊന്നുമില്ലാത്തെ നശിപ്പിക്കപ്പെട്ട ഒഴിഞ്ഞ പ്രദേശമാണ്.:48

വഹാബിസത്തിൻറെ സ്ഥാപകനായ മുഹമ്മദ് ഇബിൻ അബ്ദു അൽ വഹാബിൻറെയും മുഹമ്മദ് ഇബിൻ സൗദിൻറെയും കൂട്ടുകെട്ടോടെ സ്ഥാപിതമായ രാജവംശമാണ് ആദ്യത്തെ സൗദി രാജ വംശം.(ദിരിയാഹ് ഇമാറത്ത് എന്നും ഇതറിയപ്പെടുന്നു). ഓട്ടോമൻ സാമ്ര്യജ്യത്തിന് വെല്ലുവിളിയായി അവർ നിലകൊണ്ടു. നജ്ദ് പ്രവിശ്യയുടെ ഏതാണ്ടെല്ലാ ഭാഗവും ഇബിൻ സൗദ് ഭരണകൂടത്തിൻറെ നിയന്ത്രണത്തിലായിരുന്നു.ഇതിനിടെ 1765ൽ മുഹമ്മദ് ഇബിൻ സൗദ് മരണപ്പെട്ടു.1806 ഓടെ മക്കയും മദീനയും നിലകൊള്ളുന്ന ഹിജാസ് പ്രവിശ്യയും സൗദ് ഭരണകൂടത്തിൻറെ നിയന്ത്രണത്തിലായി. ഇസ്ലാമിക പൈതൃക സ്ഥലങ്ങളിൽ ഓട്ടോമൻ സാമ്രാജ്യത്തിൻറെ നിയന്ത്രണം ക്ഷയിച്ചതോടെ ഈ ഭാഗങ്ങളിൽ വഹാബി പ്രസ്ഥാനം ആധിപത്യം നേടുകയായിരുന്നു. ഈ സമയത്ത് സൗദിയിൽ വ്യാപിച്ചുവരുന്ന വഹാബി പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ഓട്ടോമൻ സാമ്രാജ്യം സൈന്യത്തെ അയക്കുകയും അത് യുദ്ധത്തിലേക്ക് വഴിവെക്കുകയും ചെയ്തു. ഓട്ടോമൻ-വഹാബി യുദ്ധത്തിൽ (1811-1818) വഹാബികളെ ഓട്ടോമൻ സാമ്രാജ്യം പരാജയപ്പെടുത്തി. വർഷങ്ങൾക്ക് ശേഷം 1924-1925 കാലത്ത് ഇവിടെ സൗദ് രാജകുടുംബം വീണ്ടും ഹിജാസ് ഭാഗത്ത് അധികാരം നേടുകയും നെജിദിൻറെയും ഹിജാസിൻറെയും രാജ്യം സ്ഥാപിക്കുകയും ചെയ്തു. അബ്ദുൽ അസീസ് ഇബിൻ സൗദ് ആയിരുന്നു ഈ സമയത്തെ രാജാവ്.[10]

പ്രചോദനം തിരുത്തുക

 
മൂന്നാം ഖലീഫ ഉസ്തമാൻ ബിൻ അഫ്ഫാൻറെ കബറിടം ഇപ്പോഴത്തെ അവസ്ഥ

ഇസ്ലാമിൽ വിഗ്രഹാരാധനയുണ്ടാകാതെ ശുദ്ധീകരിക്കുക എന്ന വാദിച്ചുകൊണ്ടാണ് വഹാബികൾ ഈ നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. അവരുടെ അഭിപ്രായത്തിൽ ശ്മശാനങ്ങളിൽ അടയാളങ്ങൾ ഉണ്ടാക്കുന്നത് ബിദ്അത്ത് (പുത്തൻവാദം) ആണ്.:54 ഖുർആൻ വഹാബികൾ വ്യാഖ്യാനിച്ചതിൻറെ അടിസ്ഥാനത്തിലാണ് ഇത്തരം വാദത്തിലേക്ക് എത്തിയിട്ടുള്ളത്.[11] പ്രവാചകൻ മുസാ നബി സിനായ് പർവതത്തിലേക്ക് പോയി തിരിച്ചു വന്ന കാലത്ത് ഇസ്രാഈലുകാർ സ്വർണ്ണക്കാള വിഗ്രഹത്തെ ആരാധിക്കാൻ തുടങ്ങിയതും തത്ഫലമായി ദൈവം കോപാകുലനായതും ഈ വിഷയത്തിൻറെ പിൻബലമായി അവർ അവലംബിക്കുന്നു.[12] അതെസമയം സുന്നികളിലെ മറ്റു വിഭാഗങ്ങളും ഷിയാ വിശ്വാസികളും മക്ബറകൾ ഉണ്ടാക്കുന്നതിനെയും കബർ കെട്ടിപ്പൊക്കുന്നതിനെയും അനുകൂലിക്കുന്ന ഖുർആനിക ആയത്തുകളും നിരത്തുന്നുണ്ട്.[13] ഷിയാ പണ്ഡിതനായ മുഹമ്മദ് ജാഫർ തബസിയുടെ അഭിപ്രായത്തിൽ ജന്നത്തുൽ ബഖീഇൽ കബറടക്കം ചെയ്ത ഇമാമുമാരുടെ കബറുകൾക്ക് മുകളിൽ കെട്ടിപ്പൊക്കിയ ഭാഗം ഉണ്ടായിരുന്നു. നൂറ് വർഷത്തോളം അവയെ പരിപാലിച്ചുപോരുകയും ചെയ്തിരുന്നു. അന്ന് ഉണ്ടായിരുന്ന സുന്നി പണ്ഡിതർ(ഉലമാക്കൾ)ആരും അതൊരു പുതിയ സംഭവവികാസമായി കണ്ടിരുന്നില്ല. എന്നാൽ രണ്ടാംഘട്ട ശ്മശാന ഉന്മൂലത്തിൻറെ ആഴ്ചകൾക്ക് മുമ്പ് ഇബിൻ ബുലൈഹിദിൻറെ അഭ്യർത്ഥന പ്രകാരം മദീനയിലെ പണ്ഡിതന്മാരുടെ സംഘം ഐക്യകണ്ഠമായി ഫത്ത് വ പുറപ്പെടുവിക്കുകയും സ്മാരകകുടീരം ഉണ്ടാക്കൽ കുറ്റകരമാണെന്നും തീരുമാനിക്കുകയുണ്ടായി.:53

ഇസ്ലാമിക വിദ്യാഭ്യാസ പണ്ഡിതനായ അദീൽ മുഹമ്മദലിയുടെ അഭിപ്രായത്തിൽ അൽ ബഖിയിലെ കബറുകളുടെ കുടീരങ്ങൾ നശിപ്പിക്കുന്നതിൻറെ പിന്നിൽ രാഷ്ട്രീയമായ കാരണങ്ങളും ഉണ്ടായിരുന്നുവെന്ന് അഭിപ്രായപ്പെടുന്നു.:53 

ഇടിച്ചുനിരത്തലുകൾ തിരുത്തുക

 
ഇടിച്ചുനിരത്തലിന് ശേഷമുള്ള ജന്നത്തുൽ ബഖീഅ്.2008ൽ പകർത്തിയ ചിത്രം.

അവലംബം തിരുത്തുക

  1. ഫലകം:EI3
  2. Danforth, Loring M. Crossing the Kingdom: Portraits of Saudi Arabia (in ഇംഗ്ലീഷ്). Univ of California Press. ISBN 978-0-520-29028-0. Retrieved 28 February 2017.
  3. 3.0 3.1 Mohammadi, Adeel (2014–2015). "The destruction of Jannat al-Baqi': A case of Wahhabi Iconoclasm" (PDF). Undergraduate Journal of Middle East Studies. Canada (8): 47–56. ISSN 1710-4920. Archived from the original (PDF) on 2 August 2019. Retrieved 30 July 2016.
  4. ഫലകം:EI3
  5. Bahramian, Ali; Gholami, Rahim (2013). "al-Baqīʿ". In Madelung, Wilfred; Daftary, Farhad (eds.). Encyclopaedia Islamica (Third ed.). Retrieved 2 September 2016.
  6. "History of the Cemetery Of Jannat Al-Baqi". Al-Islam.org. Archived from the original on 10 April 2019. Retrieved 9 September 2016.
  7. Danforth, Loring M. (29 March 2016). Crossing the Kingdom: Portraits of Saudi Arabia (in ഇംഗ്ലീഷ്). Univ of California Press. ISBN 978-0-520-29028-0. Retrieved 28 February 2017.
  8. "Why Wahhbis destructed al-Baqi". Cultural Department Ahl Al-Bayt World Assembly. Retrieved 9 March 2017.
  9. Shomali, Mohammad A. Shi'i Islam: Origins, Faith and Practices (in ഇംഗ്ലീഷ്). ICAS Press. ISBN 978-1-904063-11-7. Retrieved 4 September 2016.[പ്രവർത്തിക്കാത്ത കണ്ണി]
  10. Cordesman, Anthony H. Saudi Arabia Enters the Twenty-first Century: The political, foreign policy, economic, and energy dimensions (in ഇംഗ്ലീഷ്). Greenwood Publishing Group. ISBN 978-0-275-97998-0. Retrieved 7 March 2017.
  11. Illustrated Dictionary of the Muslim World (in ഇംഗ്ലീഷ്). Marshall Cavendish. ISBN 978-0-7614-7929-1. Retrieved 14 September 2016.
  12. {{cite news}}: Empty citation (help)
  13. Ibrahimi, Mohammad Hossein. "Ziyarah and building mosques and graves from the viewpoint of Shia and Wahhbism". Wahhbism review research center. Retrieved 8 March 2017.
"https://ml.wikipedia.org/w/index.php?title=അൽ_ബഖിയുടെ_ഉന്മൂലനം&oldid=4080841" എന്ന താളിൽനിന്ന് ശേഖരിച്ചത്