അർമെൻ ഒഹാനിയാൻ
പ്രമുഖ അർമീനിയൻ നർത്തകിയും അഭിനേത്രിയുമായിരുന്നു അർമെൻ ഒഹാനിയാൻ (English: Armen Ohanian (Armenian: Արմեն Օհանյան), born Sophia Pirboudaghian (Armenian: Սոֆյա Էմանուելի Փիրբուդաղյան) എഴുത്തുകാരി വിവർത്തക എന്നീ നിലകളിലും ഇവർ അറിയപ്പെടുന്നുണ്ട്.
അർമെൻ ഒഹാനിയാൻ | |
---|---|
Արմեն Օհանյան | |
ജനനം | Sophia Pirboudaghian 1887 |
മരണം | 1976 |
ദേശീയത | Armenian |
തൊഴിൽ | dancer, actress, writer, and translator |
ജീവചരിത്രം
തിരുത്തുക1887ൽ റഷ്യൻ സാമ്രാജ്യത്ത്വത്തിന്റെ ഭാഗമായിരുന്ന ഷമാഖയിൽ (ഇപ്പോൾ അസർബെയ്ജാന്റെ ഭാഗം) ജനിച്ചു. 1902ൽ വൻ നാശം വിതച്ച ഒരു ഭൂമിക്കുലുക്കത്തെ തുടർന്ന് അസെർബെയ്ജാന്റെ തലസ്ഥാനമായ ബാകുവിലേക്ക് ഇവർ കുടുംബസമേതം താമസം മാറ്റി. ബാകുവിലെ റഷ്യൻ സ്‌കൂളിൽ പഠനം നടത്തി. 1905ൽ ബിരുദം നേടി. 1905ൽ നടന്ന അർമേനിയൻ താതാർ കൂട്ടക്കൊലയിൽ പിതാവ് ഇമ്മാനുവൽ മരണപ്പെട്ടു. അർമേനിയൻ-ഇറാനിയൻ ഡോക്ടറായ ഹയ്ക് തേർ ഒഹാനിയാനെ വിവാഹം ചെയ്ത്. എന്നാൽ, ഈ ബന്ധം ഒരു വർഷത്തിനുള്ളിൽ വേർപ്പെട്ടു. 1908ൽ റഷ്യയിലെ മോസ്‌കോയിലേക്ക് താമസം മാറ്റി.
അവലംബം
തിരുത്തുക- Bakhchinyan, Artsvi, and Matiossian, Vartan, Շամախեցի պարուհին (The Dancer of Shamakha), Yerevan, 2007.