അർദാബിൽ പ്രവിശ്യ
അർദാബിൽ പ്രവിശ്യ ( പേർഷ്യൻ: استان اردبیل; Azerbaijani: اردبیل اوستانی) ഇറാനിലെ മുപ്പത്തിയൊന്ന് പ്രവിശ്യകളിൽ ഒന്നാണ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറായി, അസർബൈജാൻ റിപ്പബ്ലിക്കിന്റെയും കിഴക്കൻ അസർബൈജാൻ, സഞ്ജാൻ, ഗിലാൻ പ്രവിശ്യകളുടെയും അതിർത്തിയോട് ചേർന്ന് റീജിയൻ 3-ൽ ഇത് സ്ഥിതിചെയ്യുന്നു.[3] അതിന്റെ ഭരണ കേന്ദ്രം അർദാബിൽ നഗരമാണ്. ഈ പ്രവിശ്യ 1993-ൽ കിഴക്കൻ അസർബൈജാന്റെ കിഴക്കൻ ഭാഗത്ത് നിന്നാണ് സ്ഥാപിതമായത്.
അർദാബിൽ പ്രവിശ്യ استان اردبیل | |
---|---|
Location of Ardabīl within Iran | |
Coordinates: 38°30′N 48°00′E / 38.500°N 48.000°E | |
Country | Iran |
Region | Region 3 |
Capital | Ardabil |
Counties | 11 |
• Governor-general | Hamed Ameli |
• MPs of Parliament | Ardabil Province parliamentary districts |
• MPs of Assembly of Experts | Ameli & Mousavi |
• Representative of the Supreme Leader | Hassan Ameli |
• ആകെ | 17,800 ച.കി.മീ.(6,900 ച മൈ) |
(2016)[1] | |
• ആകെ | 12,70,420 |
• ജനസാന്ദ്രത | 71/ച.കി.മീ.(180/ച മൈ) |
സമയമേഖല | UTC+03:30 (IRST) |
• Summer (DST) | UTC+04:30 (IRST) |
Main language(s) | Persian (official) local languages: Azerbaijani (Majority) Tati Talysh |
HDI (2017) | 0.756[2] high · 28th |
കാലാവസ്ഥ, ഭൂമിശാസ്ത്രം
തിരുത്തുകചൂടുള്ള വേനൽ മാസങ്ങളിൽ തണുത്ത കാലാവസ്ഥയുള്ള (പരമാവധി 35 °C (95 ° F)) ഈ പ്രദേശത്തേയ്ക്ക് നിരവധി വിനോദസഞ്ചാരികൾ എത്തുന്നു. ശൈത്യകാലത്ത് കഠിനമായ തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ, താപനില −25 °C (-13 ° F) വരെ താഴുന്നു.
സബലീൻ മലനിരകളാണ് ഇവിടുത്തെ പ്രസിദ്ധമായ പ്രകൃതിദത്ത പ്രദേശം. ഇറാനിലെ ഏറ്റവും തണുപ്പുള്ള പ്രവിശ്യയായാണ് പലരും ഈ പ്രവിശ്യയെ കണക്കാക്കുന്നത്. പ്രവിശ്യയുടെ വലിയ ഭാഗങ്ങൾ ഹരിതാഭവും വനനിരകൾ അടങ്ങിയതുമാണ്.
കാസ്പിയൻ കടലിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ്, അർദാബിലിന്റെ തലസ്ഥാനം 18,011 കിലോമീറ്റർ വിസ്തൃതിയുള്ളതാണ്. കാസ്പിയൻ കടലിനും അസർബൈജാൻ റിപ്പബ്ലിക്കിനും സമീപമുള്ള ഈ നഗരം രാഷ്ട്രീയ, സാമ്പത്തിക പ്രാധാന്യമുള്ള താണ്.
ചരിത്രം
തിരുത്തുകഅർദബിൽ പ്രവിശ്യയുടെ സ്വാഭാവിക സവിശേഷതകൾ അവെസ്റ്റയിൽ പരാമർശിച്ചിരിക്കുന്നതു പ്രകാരം സൊറോസ്റ്റർ അറാസ് നദിയോരത്ത് ജനിച്ച് സബലൻ പർവതനിരകളിൽവച്ച് തന്റെ പുസ്തകം എഴുതിയതായാണ്. ഇറാൻറെ ഇസ്ലാമിക അധിനിവേശ സമയത്ത്, അസർബൈജാനിലെ ഏറ്റവും വലിയ നഗരമായിരുന്നു അർദാബിൽ, മംഗോളിയൻ അധിനിവേശ കാലഘട്ടം വരെ അങ്ങനെ തന്നെ തുടർന്നു.
അവലംബം
തിരുത്തുക- ↑ Selected Findings of National Population and Housing Census 2011 Archived 2013-05-31 at the Wayback Machine.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
- ↑ "همشهری آنلاین-استانهای کشور به ۵ منطقه تقسیم شدند (Provinces were divided into 5 regions)". Hamshahri Online (in പേർഷ്യൻ). 22 June 2014 [1 Tir 1393, Jalaali]. Archived from the original on 23 June 2014.