ഇറാൻ പാർലമെന്റ്

(Iranian Parliament എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറാന്റെ ദേശീയ നിയമ നിർമ്മാണസഭയാണ് ഇറാൻ പാർലമെന്റ്. ഇറാൻ പാർലമെന്റ് പല പേരുകളിലും അറിയപ്പെടുന്നുണ്ട്. പേർഷ്യൻ ഭാഷയിൽ മജ്‌ലിസ് ശൂറ ഇസ്ലാമി (Persian: مجلس شورای اسلامی‎‎ Majles-e Showrā-ye Eslāmī) എന്നും എന്നും ഇസ്ലാമിക് കൺസൾറ്റേറ്റീവ് അസംബ്ലി, ഇറാനിയൻ മജ്‌ലിസ് അല്ലെങ്കിൽ മജ്‌ലിസ് (مجلس), പീപ്പ്ൾസ് ഹൗസ് (خانه ملت) എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. നിലവിൽ 290 അംഗങ്ങളാണ് ഇറാൻ പാർലമെന്റിൽ ഉള്ളത്. 2000 ഫെബ്രുവരി 18ന് നടന്ന തിരഞ്ഞെടുപ്പ് വരെ 272 അംഗങ്ങളായിരുന്നു ഇറാൻ പാർലമെന്റിൽ ഉണ്ടായിരുന്നത്. 2000ലെ തിരഞ്ഞെടുപ്പ് മുതലാണ് അംഗ സംഖ്യ 290 ആക്കിയത്. 2016 ഫെബ്രുവരി 26നാണ് ഏറ്റവും അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. 2016 മെയെ 28ന് പുതിയ മജ്‌ലിസ് ചേർന്നത്.[2]

Islamic Consultative Assembly
مجلس شورای اسلامی
Majles-e Showrā-ye Eslāmī
34th Majles
10th Islamic Consultative Assembly
Coat of arms or logo
വിഭാഗം
തരം
ചരിത്രം
Foundedമാർച്ച് 14, 1980 (1980-03-14)
Preceded byNational Consultative Assembly
New session started
28 May 2016
നേതൃത്വം
Ali Larijani (H; W)
28 May 2008 മുതൽ
First Deputy
Masoud Pezeshkian (H; H)
29 May 2016 മുതൽ
Second Deputy
Ali Motahari (PV/H; H)
31 May 2016 മുതൽ
Ali Larijani
28 May 2016 മുതൽ
Mohammad Reza Aref
28 May 2016 മുതൽ
വിന്യാസം
സീറ്റുകൾ290[1]
രാഷ്ടീയ മുന്നണികൾ
Length of term
4 years[1]
തെരഞ്ഞെടുപ്പുകൾ
Qualified majority two-round system[1]
26 February and 29 April 2016
സഭ കൂടുന്ന ഇടം
Islamic Consultative Assembly
Baharestan
Tehran
Iran
വെബ്സൈറ്റ്
http://www.Majlis.ir
http://parlemannews.ir/
http://www.icana.ir/
Constitution
Constitution of Islamic Republic of Iran

ചരിത്രം

തിരുത്തുക

സാമ്രാജ്യത്വ ഭരണത്തിൽ

തിരുത്തുക

ഇറാനിൽ ഇസ്ലാമിക വിപ്ലവം നടക്കുന്നതിന് മുൻപ്, 1906 മുതൽ 1979 വരെ ഇറാനിയൻ നിയമനിർമ്മാണസഭയുടെ ലോവർ ഹൗസ് എന്ന പേരിലായിരുന്നു മജ്‌ലിസ് അറിയപ്പെട്ടിരുന്നത്. ഇക്കാലയളവിൽ ഇറാൻ ഉപരിസഭ സെനറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. 1906ലെ ഇറാൻ ഭരണഘടനപ്രകാരം സൃഷ്ടിച്ചതാണ് ഇവ. 1906 ഒക്ടോബർ ഏഴിന് (ഇറാനിയൻ കലണ്ടർ പ്രകാരം : 1285 മെഹ്ർ 13ന്) ആദ്യ യോഗം ചേർന്നു.[3] ഷാ മുഹമ്മദ് റെസാ പഹ്‌ലവി അധികാരത്തിലെത്തിയ ഉടനെയായിരുന്നു ഇത്. പഹ്ലവിയുടെ ഭരണ കാലത്ത് ശ്രദ്ധേയമായ ബില്ലുകൾ ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു. അവയിൽ ഒന്ന് 1951 മാർച്ച് 15ന് പാസാക്കിയ എണ്ണ ദേശസാൽക്കരണ ബില്ലും 1967ൽ പാസാക്കിയ കുടുംബ സംരക്ഷണ ബില്ലുമാണ്. കുടുംബ സംരക്ഷണ ബില്ലു പ്രകാരം വിവാഹ മോചന കേസുകളിൽ കുട്ടികളെ മാതാവിന്റെ സംരക്ഷണയിൽ വിടുന്നതടക്കമുള്ള അടിസ്ഥാനപരമായ പല അവകാശങ്ങളും സ്ത്രീകൾക്ക് ലഭിച്ചിരുന്നു. 1963വരെ ഇറാനിൽ സ്ത്രീകൾക്ക് വോട്ട് ചെയ്യാനോ പാർലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെടാനോ അവകശാമുണ്ടായിരുന്നില്ല. ഷാ പെഹ്ലവിയുടെ ധവള വിപ്ലവത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാൽ, 21ആം നാഷണൽ കൺസൾറ്റേറ്റീവ് അസംബ്ലിയിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം നൽകി. 1963 ഒക്ടോബർ ആറിനായിരുന്നു ഇത്. ഇസ്ലാമിക് വിപ്ലവത്തിന് മുൻപ് അവസാനമായി പാർലമെന്റ് ചേർന്നത് 1979 ഫെബ്രുവരി ഏഴിനാണ്.[3]).

ഇസ്ലാമിക് റിപ്പബ്ലിക്കിൽ

തിരുത്തുക

1979ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം, ഇറാൻ സെനറ്റ് നിർത്തലാക്കി, പകരം ഗാർഡിയൻ കൗൺസിൽ പ്രാബല്യത്തിൽ വന്നു. ഇത് ഇറാന്റെ നിയമനിർമ്മാണ സഭയിലെ അധോസഭയായി തുടർന്നു. 1989ൽ ഇറാൻ ഭരണഘടന ഭേദഗതി ചെയ്തു, നാഷണൽ കൺസൽറ്റേറ്റീവ് അസംബ്ലി, ഇസ്ലാമിക് കൺസൽറ്റേറ്റീവ് അസംബ്ലി ആയി മാറി. ഇറാനിയൻ വിപ്ലവത്തിന് ശേഷം ഇറാൻ പാർലമെന്റിൽ ആറു പേർ അധ്യക്ഷൻമാരായിട്ടുണ്ട്. 1980 മുതൽ 1989 വരെ അധ്യക്ഷനായ അക്ബർ ഹശ്മി റഫ്‌സ്ഞ്ചാനിയാണ് ആദ്യ അധ്യക്ഷൻ, തുടർന്ന് 1989 മുതൽ 1992 വരെ മെഹ്ദി കറൂബി, 1992 മുതൽ 2000 വരെ അലി അക്ബർ നാതേഗ് നൂരി, 2000 മുതൽ 2004 വരെ രണ്ടാമതും മെഹ്ദി കറൂബി, 2004 മുതൽ 2008വരെ ഗുലാം അലി ഹദ്ദാദ് ആദിൽ, 2008മുതൽ അലി ലാറിജനി എന്നിവരാണ് പാർലമെന്റിന്റെ ചെയർമാൻമാരായിരുന്നത്. [4][5]

2016ലെ തിരഞ്ഞെടുപ്പ്

തിരുത്തുക

2016ൽ തിരഞ്ഞെടുപ്പ് നടന്നത് രണ്ടു ഘട്ടമായാണ്. 2016 മാർച്ച് 26നാണ് ഇറാനിൽ അവസാനമായി ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. രണ്ടാം ഘട്ടം ഏപ്രിലിലും നടന്നു. 31 പ്രവിശ്യകളിൽ നിന്നായി 290 സീറ്റുകളിലേക്കായി 12,000 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്തത്. 6200 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടായിരുന്നത്.

അംഗങ്ങൾ

തിരുത്തുക

പാർലമെന്റിലെ 290 അംഗങ്ങളിൽ 14 പേര് (4.8 ശതമാനം) ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. നാലു വർഷ കാലയളവിലേക്കാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. അംഗങ്ങളിൽ എട്ടു ശതമാനം പേർ വനിതകളാണ്. ആഗോള തലത്തിൽ വനിത പർലമെന്റ് അംഗങ്ങളുടെ ശരാശരി 13 ശതമാനമാണ്.[6] വിശ്വാസ വോട്ട് തേടാതെ തന്നെ കാബിനറ്റ് മന്ത്രിമാരെ പുറത്താക്കാൻ പാർലമെന്റിന് സാധിക്കും. ദുർനടപടികൾ ഉണ്ടായാൽ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനും പാർലമെന്റിന് അധികാരമുണ്ട്. മജ്‌ലിസിലേക്ക് മത്സരിക്കുന്ന സ്ഥാനർത്ഥികൾക്കും എല്ലാ നിയമനിർമ്മാണങ്ങൾക്കും ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്.

നേതൃത്വം

തിരുത്തുക

പാർലമെന്റ് അംഗങ്ങളിൽ നിന്ന് സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും പാർലമെന്റിന്റെ ആദ്യ യോഗത്തിൽ തന്നെ തിരഞ്ഞടുക്കും. ഇവരുടെ കാലാവധി ഒരു വർഷമാണ്. എല്ലാ ഓരോ വർഷവും ഏറെക്കുറെ എല്ലായ്‌പ്പോഴും മെയ് മാസത്തിലാണ് സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. നിലവിലെ സ്പീക്കറെ വീണ്ടും തിരഞ്ഞെടുക്കുകയോ പുതിയ ആളെ കണ്ടെത്തുകയോ ചെയ്യാം. നിലവിലെ സ്പീക്കർ അലി ലാർജിയാനിയും പ്രഥമ ഡെപ്യൂട്ടി സ്പീക്കർ മസ്ഊദ് പേസെശ്കിയനും രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അലി മൊതഹാരിയുമാണ്.

കെട്ടിടം

തിരുത്തുക

1979മുതൽ, ഇറാൻ സെനറ്റ് ഹൗസിലാണ് പാർലമെന്റ് യോഗം ചേർന്നിരുന്നത്. 1906 മുതൽ 1979 വരെ പഴയ ഇറാനിയൻ പാർലമെന്റ് കെട്ടിടം സ്ഥിതിചെയ്തിരുന്ന മധ്യ തെഹ്‌റാനിലെ ബഹറെസ്താൻ ചത്വരത്തിന് സമീപമാണ് പുതിയ പാർലമെന്റ് കെട്ടിടം പണിതിരിക്കുന്നത്. നിരവധി ചർച്ചകൾക്ക് ശേഷം 200ലാണ് ഇതിന് അംഗീകാരം ലഭിച്ചത്. പാർലമെന്റിന്റെ ആദ്യ സെഷൻ 2004 നവംബർ 16ന് പുതിയ കെട്ടിടത്തിൽ ചേർന്നു. ഇറാന്റെ 100 രിയാൽ ബാങ്ക് നോട്ടിന്റെ മറുവശം ചിത്രീകരിച്ചതാണ് പഴയ കെട്ടിടം.[7]

  1. 1.0 1.1 1.2 1.3 Nohlen, Dieter; Grotz, Florian; Hartmann, Christof (2001). "Iran". Elections in Asia: A Data Handbook. Vol. I. Oxford University Press. p. 64. ISBN 0-19-924958-X. {{cite book}}: Cite has empty unknown parameter: |1= (help)
  2. Large scale turn out at polls in IRI March Majlis Elections Archived 2012-02-02 at the Wayback Machine. IRNA
  3. 3.0 3.1 Mohammad Modarresi (2005). "An Introduction to the history of the Legislative Assembly In Iran: The First Parliament of the National Consultative Assembly (آشنایی با تاریخ مجالس قانونگذاری در ایران: دوره اول مجلس شورای ملی)" (PDF) (in പേർഷ്യൻ). The Research Center of Islamic Consultative Assembly (مرکز پژوهش‌های مجلس شورای اسلامی). Archived from the original (PDF) on 2007-06-21. Retrieved 2016-11-19.
  4. Abrahamian, History of Modern Iran, (2008), p. 179
  5. Islamic Majles, Ashnai-ye Ba Majles-e Showra-ye Islami, Vol.ii (Guide to the Islamic Majles, Tehran, 1992, p. 205
  6. On Women’s Day, struggle for equality remains, Kyiv Post (8 March 2012)
  7. Central Bank of Iran Archived 2021-02-03 at the Wayback Machine.. Banknotes & Coins: 100 Rials Archived 2018-02-07 at the Wayback Machine.. – Retrieved on 24 March 2009.

കുറിപ്പുകൾ

തിരുത്തുക
  1. Mohammad-Ali Hosseinzadeh (deceased), Minoo Khaleghi (disualified), Beytollah Abdollahi and Khaled Zamzamnejad (votes voided).
"https://ml.wikipedia.org/w/index.php?title=ഇറാൻ_പാർലമെന്റ്&oldid=3989789" എന്ന താളിൽനിന്ന് ശേഖരിച്ചത്