അർജ്ജുനൻപിള്ളയും അഞ്ചുമക്കളും
മലയാള ചലച്ചിത്രം
ചന്ദ്രശേഖരന്റെ സംവിധാനത്തിൽ ഇന്നസെന്റ്, ജഗദീഷ്, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അർജ്ജുനൻപിള്ളയും അഞ്ചുമക്കളും. ബാബു പള്ളാശ്ശേരി ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ശ്രീശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. ഷണ്മുഖം, സി. ഗംഗാധരൻ സൺസ്, എം.പി. മോഹൻ എന്നിവർ നിർമ്മിച്ച ഈ ചിത്രം അഭിനയ ഫിലിംസ്, അമൃത ഫിലിംസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു.
അർജ്ജുനൻപിള്ളയും അഞ്ചുമക്കളും | |
---|---|
സംവിധാനം | ചന്ദ്രശേഖരൻ |
നിർമ്മാണം | കെ. ഷണ്മുഖം സി. ഗംഗാധരൻ സൺസ് എം.പി. മോഹൻ |
രചന | ബാബു പള്ളാശ്ശേരി |
അഭിനേതാക്കൾ | ഇന്നസെന്റ് ജഗദീഷ് ജഗതി ശ്രീകുമാർ ഹരിശ്രീ അശോകൻ ചാർമ്മിള |
സംഗീതം | മോഹൻ സിതാര |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി ബിച്ചു തിരുമല |
ഛായാഗ്രഹണം | ശ്രീ ശങ്കർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ശ്രീ ശക്തി പ്രൊഡക്ഷൻസ് |
വിതരണം | അഭിനയ ഫിലിംസ് അമൃത ഫിലിംസ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ഇന്നസെന്റ് | അർജ്ജുനൻപിള്ള |
ജഗദീഷ് | ഉത്തമൻ |
ജഗതി ശ്രീകുമാർ | സുധാകരൻ |
ഹരിശ്രീ അശോകൻ | തങ്കക്കുട്ടൻ |
ബൈജു | അജയൻ |
മാള അരവിന്ദൻ | പരമേശ്വരൻ |
സി.ഐ. പോൾ | കെ.ജി.പി. മേനോൻ |
ചാർമ്മിള | ജയശ്രി |
ബിന്ദു പണിക്കർ | ജയലക്ഷ്മി |
കൽപ്പന | ജയപ്രഭ |
കെ.പി.എ.സി. ലളിത | ശാരദ |
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി, ബിച്ചു തിരുമല എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.
- ഗാനങ്ങൾ
- എവിടെ നിൻ ദൈവാംശം : കെ.ജെ. യേശുദാസ്
- വെള്ളിക്കിണ്ണം നിറഞ്ഞു : കെ.ജെ. യേശുദാസ്
- മോഹം മനസ്സിലിട്ടു : പ്രദീപ് സോമസുന്ദരൻ, കോറസ് (ഗാനരചന : ബിച്ചു തിരുമല)
- മഞ്ചാടിച്ചുണ്ടത്തും : കെ.എസ്. ചിത്ര , കോറസ് (ഗാനരചന : ബിച്ചു തിരുമല)
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ശ്രീ ശങ്കർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | വത്സൻ |
ചമയം | മോഹൻദാസ് |
വസ്ത്രാലങ്കാരം | നാഗരാജ് |
നൃത്തം | ഗിരിജ |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | സത്യനാഥൻ |
ലാബ് | ജെമിനി കളർ ലാബ് |
നിർമ്മാണ നിയന്ത്രണം | കെ.ആർ. ഷണ്മുഖം |
നിർമ്മാണ നിർവ്വഹണം | രാജൻ മണക്കാട് |
അസോസിയേറ്റ് എഡിറ്റർ | രഞ്ജൻ എബ്രഹാം |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അർജ്ജുനൻപിള്ളയും അഞ്ചുമക്കളും ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അർജ്ജുനൻപിള്ളയും അഞ്ചുമക്കളും – മലയാളസംഗീതം.ഇൻഫോ