അർജുൻ മുണ്ഡ
2019 മെയ് 30 മുതൽ രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്ന ജാർഖണ്ഡിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് അർജുൻ മുണ്ട.(ജനനം : 3 മെയ് 1968) നാലു തവണ നിയമസഭാംഗം, മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1]
അർജുൻ മുണ്ഡ | |
---|---|
കേന്ദ്ര, ആദിവാസി ക്ഷേമവകുപ്പ് മന്ത്രി | |
ഓഫീസിൽ 2019 - തുടരുന്നു | |
മുൻഗാമി | ജുവൽ ഒറാം |
ലോക്സഭാംഗം | |
ഓഫീസിൽ 2019 - തുടരുന്നു | |
മണ്ഡലം | ഖുന്തി |
ജാർഖണ്ഡ്, മുഖ്യമന്ത്രി | |
ഓഫീസിൽ 2010-2013, 2005-2006, 2003-2005 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | രാഷ്ട്രപതി ഭരണം |
നിയമസഭാംഗം | |
ഓഫീസിൽ 2010-2014, 2005-2009, 2000-2005, 1995-2000 | |
മണ്ഡലം | ഖരാസ്വാൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജംഷെഡ്പൂർ, ബീഹാർ | 3 മേയ് 1968
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | മീര |
കുട്ടികൾ | 3 Sons |
വെബ്‌വിലാസം | https://arjunmunda.in/about/ |
As of 18 സെപ്റ്റംബർ, 2023 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
ജീവിതരേഖ
തിരുത്തുകബീഹാറിലെ ജംഷെഡ്പൂരിലെ ഒരു ആദിവാസി ദളിത് കുടുംബത്തിൽ ഗണേഷ് മുണ്ഡയുടേയും സൈറയുടേയും മകനായി 1968 മെയ് മൂന്നിന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം റാഞ്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി.
1980-ൽ ജാർഖണ്ഡ് മുക്തി മോർച്ചയിൽ ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്. 1995-ൽ ഖരാസ്വൻ മണ്ഡലത്തിൽ നിന്ന് ആദ്യമായി ബീഹാർ നിയമസഭാംഗമായി. 2000-ലെ ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തോടെ ഝാർഖണ്ഡ് മുക്തി മോർച്ച വിട്ട് ബി.ജെ.പിയിൽ ചേർന്നു.
മൂന്നു തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അർജുൻ 2000-ലെ ബാബുലാൽ മറൻഡി മന്ത്രിസഭയിലെ ആദ്യ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2000, 2005, 2009, 2010 എന്നീ വർഷങ്ങളിൽ നിയമസഭാംഗമായിരുന്ന അർജുൻ 2010-2013, 2005-2006, 2003-2005 എന്നീ കാലയളവുകളിൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായും പ്രവർത്തിച്ചു.
മുൻ എം.പി, മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി എന്നീ നിലകളിലും പ്രശസ്തൻ.[2] ജാർഖണ്ഡ് മുഖ്യമന്ത്രിയായതിനെ തുടർന്ന് 2011 ഫെബ്രുവരി 26-ന് പതിനഞ്ചാം ലോക്‌സഭയിൽ നിന്ന് രാജി വെച്ചു.[3]
2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഖരാസ്വനിൽ നിന്ന് മത്സരിച്ചെങ്കിലും ജെ.എം.എം സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഖുന്തിയിൽ നിന്ന് വിജയിച്ച അർജുൻ നിലവിൽ രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ ആദിവാസി ക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നു.
കേന്ദ്ര കൃഷി, കാർഷികക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന നരേന്ദ്ര സിംഗ് തോമർ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചതിനെ തുടർന്ന് 2023 ഡിസംബർ 7 മുതൽ കൃഷി വകുപ്പിന്റെ അധിക ചുമതല കൂടിയുള്ള കേന്ദമന്ത്രിയാണ്.
അവലംബം
തിരുത്തുക- ↑ https://www.ndtv.com/india-news/arjun-mundas-political-journey-431046
- ↑ "അർജുൻ മുണ്ഡ".
- ↑ Munda, Arjun. "Date of Resignation, from Lok Sabha". Lok Sabha Secretariat. Archived from the original on 2013-02-01. Retrieved 28 March 2011.