ബാബുലാൽ മറാണ്ടി
2020 മുതൽ ജാർഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്ന മുതിർന്ന ബി.ജെ.പി നേതാവും ജാർഖണ്ഡ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനുമാണ് ബാബുലാൽ മറൻഡി.(ജനനം: 11 ജനുവരി 1958) അഞ്ചു തവണ ലോക്സഭാംഗം, രണ്ട് തവണ നിയമസഭാംഗം, ഒരു തവണ കേന്ദ്രമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
ബാബുലാൽ മറാണ്ടി | |
---|---|
ബി.ജെ.പി, ജാർഖണ്ഡ് സംസ്ഥാന പ്രസിഡൻ്റ് | |
ഓഫീസിൽ 2023-തുടരുന്നു | |
മുൻഗാമി | ദീപക് പ്രകാശ് |
നിയമസഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 2020-തുടരുന്നു | |
മുൻഗാമി | ഹേമന്ത് സോറൻ |
നിയമസഭാംഗം | |
ഓഫീസിൽ 2019-തുടരുന്നു, 2001-2004 | |
മണ്ഡലം |
|
ജാർഖണ്ഡിൻ്റെ ആദ്യ മുഖ്യമന്ത്രി | |
ഓഫീസിൽ 2000-2003 | |
പിൻഗാമി | അർജുൻ മുണ്ട |
ലോക്സഭാംഗം | |
ഓഫീസിൽ 2009, 2006-2009 2004-2006, 1999-2002, 1998 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗിരിദിഹ്, ഝാർഖണ്ഡ് | 11 ജനുവരി 1958
രാഷ്ട്രീയ കക്ഷി |
|
പങ്കാളി | Shanti Devi |
കുട്ടികൾ | 2 sons |
വസതി | ഗിരിദിഹ് |
As of 18 സെപ്റ്റംബർ, 2023 ഉറവിടം: [1] |
ജീവിതരേഖ
തിരുത്തുക1958 ജനുവരി പതിനൊന്നിന് അവിഭക്ത ബീഹാറിലെ ഗിരിദിൻ ജില്ലയിലെ ഒരു സന്താൾ കുടുംബത്തിൽ ഛോട്ടു ലാലിൻ്റെയും മീന മുർമുവിൻ്റെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം റാഞ്ചി യൂണിവേഴ്സിറ്റിയിൽ നിന്ന് പി.ജി ബിരുദം നേടി. അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചെങ്കിലും രാഷ്ട്രീയ പ്രവർത്തനത്തിന് വേണ്ടി ജോലി രാജിവച്ചു.
രാഷ്ട്രീയ ജീവിതം
തിരുത്തുകവിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ ആർ.എസ്.എസിൽ ചേർന്നു. 1989-ൽ ബി.ജെ.പിയിൽ അംഗമായ ബാബുലാൽ 1992-ൽ ആദിവാസി മോർച്ച സംസ്ഥാന അധ്യക്ഷനായും 1994-ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായും 1996-ൽ ബി.ജെ.പിയുടെ ബീഹാർ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
2000-ൽ ബീഹാർ വിഭജിച്ച് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചപ്പോൾ ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാൻഡി ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായിരുന്ന ബാബുലാൽ മറാൻഡി 2006-ൽ ബി.ജെ.പി യിൽ നിന്നും രാജി വച്ച് ഝാർഖണ്ഡ് വികാസ് മോർച്ച എന്ന പുതിയ പാർട്ടി രൂപീകരിച്ചു.
2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോദർമയിൽ നിന്ന് ജെ.വി.എം.പി ടിക്കറ്റിൽ വിജയിച്ചെങ്കിലും 2014-ൽ ബി.ജെ.പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2020 ഫെബ്രുവരി 17ന് ബാബുലാലും സ്വന്തം പാർട്ടിയും ബി.ജെ.പിയിൽ ലയിച്ചു. 2020 മുതൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരുന്ന ബാബുലാൽ നിലവിൽ ജാർഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്.
പ്രധാന പദവികളിൽ
- 2023-തുടരുന്നു : ബി.ജെ.പി, ജാർഖണ്ഡ് സംസ്ഥാന അധ്യക്ഷൻ
- 2020-തുടരുന്നു : നിയമസഭയിലെ പ്രതിപക്ഷനേതാവ്
- 2020 : ജെ.വി.എം.പി ബി.ജെ.പിയിൽ ലയിച്ചു
- 2019 : നിയമസഭാംഗം, ധൻവാർ
- 2019, 2014 : ലോക്സഭയിലേക്ക് കോദർമ സീറ്റിൽ മത്സരിച്ച് പരാജയപ്പെട്ടു
- 2009 : ലോക്സഭാംഗം, കോദർമ (ജെ.വി.എം.പി)
- 2006 : ലോക്സഭാംഗം, കോദർമ (ജെ.വി.എം.പി)
- 2006 : ബി.ജെ.പി വിട്ടു
- 2004 : ലോക്സഭാംഗം, കോദർമ
- 2001-2004 : നിയമസഭാംഗം, റാംഗഢ്
- 2000-2003 : ജാർഖണ്ഡിൻ്റെ ആദ്യ മുഖ്യമന്ത്രി
- 1999-2002 : ലോക്സഭാംഗം, ധുംക
- 1998-2000 : കേന്ദ്ര, വനം-പരിസ്ഥിതി മന്ത്രി (സംസ്ഥാന ചുമതല)
- 1998 : ലോക്സഭാംഗം, ധുംക
- 1996-1998 : ബി.ജെ.പി, ബീഹാർ സംസ്ഥാന അധ്യക്ഷൻ
- 1996 : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു
- 1995 : നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു
- 1994 : ബി.ജെ.പി, സംസ്ഥാന സെക്രട്ടറി
- 1989 : ബി.ജെ.പി അംഗം
സ്വകാര്യ ജീവിതം
തിരുത്തുക- ഭാര്യ : ശാന്തി
- മക്കൾ :
- പരേതനായ അനൂപ്
- പീയുഷ്
- സനാതൻ