അൻസൺ പോൾ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള സിനിമാ രംഗത്തെ ഒരു യുവ പുതുമുഖ താരമാണ് അൻസൺ പോൾ. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം മോഡലിംഗ് രംഗത്തും സജീവമാണ്.[1][2][3]

അൻസൺ പോൾ
ജനനം (1988-07-15) ജൂലൈ 15, 1988  (34 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2013 മുതൽ

ജീവിത രേഖതിരുത്തുക

തൃശൂർ സ്വദേശിയായ അൻസൺ തൻറെ ബാല്യവും കൗമാരവും ചിലവഴിച്ചത് ഷാർജയിലായിരുന്നു. പിന്നീട് തുടർ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു പൂർത്തീകരിച്ചത്. എൻജിനിയറിംഗ് ബിരുദധാരിയായ അൻസൺ ഒരു കാൾ സെന്റർ ജീവനക്കാരനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സിനിമാ ജീവിതംതിരുത്തുക

സിനിമയോടുള്ള തൻറെ ഭ്രമം അദ്ദേഹത്തെ മുംബൈയിൽ അനുപം ഖേറിൻറെ നേതൃത്വത്തിൽ നടത്തുന്ന അഭിനയ കലാലയത്തിൽ എത്തിച്ചു. ബൈജു ജോൺസൺ സംവിധാനം നിർവഹിച്ച കെ.ഖ്യു (KQ) എന്ന ചിത്രത്തിൽ സഹസംവിധായകനായിയാണ് അദ്ദേഹം തൻറെ സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചത്. ആ സിനിമയിൽ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരവും ലഭിച്ചു[4]

അൻസണിൻറെ അഭിനയം ശ്രദ്ധിച്ച നടൻ ജയസൂര്യ അദേഹത്തെ തൻറെ അടുത്ത സിനിമയായ "സു സു സുധിവാത്മീക"ത്തിൽ അഭിനയിക്കാൻ ക്ഷണിക്കുകയായിരുന്നു.[5] ആ സിനിമയിൽ വിജയ്‌ ബാബു എന്ന വേഷമായിരുന്നു അദ്ദേഹം അഭിനയിച്ചത്. തുടർന്ന് ശിവകാർത്തികേയൻ, കീർത്തി സുരേഷ് എന്നിവർക്കൊപ്പം "റെമോ" എന്ന തമിഴ് സിനിമയിലും അദേഹം അഭിനയിച്ചു.


വർഷം ചിതം കഥാപാത്രം സംവിധായകൻ
1 2013 കെ.ഖ്യു (KQ) റോഷൻ ബൈജു ജോൺസൺ
2 2015 ജിഗ്ന
3 2016 സു സു സുധിവാത്മീകം വിജയ്‌ ബാബു രഞ്ജിത്ത് ശങ്കർ
4 2016 ഊഴം എഡ്വേർഡ്‌ മർക്കോസ് ജിത്തു ജോസഫ് 
5 2016 റെമോ വിശ്വ ഭാഗ്യരാജ്

Referencesതിരുത്തുക

  1. "A meaty makeover". 5 October 2015.
  2. Anand, Shilpa Nair (31 May 2015). "Wear some Kochi" – via The Hindu.
  3. http://filmiparadise.com/profile/actor/anson-paul/2955[പ്രവർത്തിക്കാത്ത കണ്ണി]http://www.thequint.com/india/2015/06/07/underwater-wedding-shoots-catch-on-in-kerala
  4. "KQ, KQ Malayalam Movie, KQ cast". മൂലതാളിൽ നിന്നും 2016-10-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-10.
  5. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-24.
"https://ml.wikipedia.org/w/index.php?title=അൻസൺ_പോൾ&oldid=3801284" എന്ന താളിൽനിന്ന് ശേഖരിച്ചത്