ഉയിർപ്പ് തിരുനാളിനുമുമ്പുള്ള ഏഴ് ആഴ്ച്ചകൾ നീണ്ടുനിൽക്കുന്ന നോമ്പ് കാലമാണ് അൻപത് നോമ്പ്. കൽദായ സഭാപാരമ്പര്യത്തിലെ വലിയനോമ്പ് ആചരണമാണിത്. പേത്തൂർത്താ ഞായർ മുതൽ ക്യംതാ ഞായർ (ഈസ്റ്റർ) വരെയുള്ള ദിവസങ്ങളാണ് നോമ്പ് ആചരിക്കപ്പെടുന്നത്.[1] അൻപതാം ദിവസമായ ഈസ്റ്ററിന് ഒരുക്കമായി ആചരിക്കുന്നതുകൊണ്ടാണ് ഇതിന് അൻപത് നോമ്പ് എന്ന പേര് കൈവന്നത്. പേത്തൂർത്താ എന്ന വാക്കിന്റെ അർത്ഥം 'തിരിഞ്ഞുനോട്ടം', 'അനുരഞ്ജനം' എന്നെല്ലാമാണ്.[2]

വലിയ നോമ്പിന്റെ സന്ദേശം പ്രകടമാക്കുന്ന ഒരു ഐക്കൺ

സുറിയാനി ഭാഷയിൽ സവ്മാ റമ്പാ അഥവാ വലിയ നോമ്പ് എന്ന് തന്നെയാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളിലെ ഭൂരിപക്ഷം സഭകളും പേത്തൂർത്താ ഞായറിനെ നോമ്പിന്റെ ഭാഗമായി പരിഗണിക്കുന്നില്ലെങ്കിലും, കൽദായ സുറിയാനി സഭയുടെ നോമ്പാചാരണം പേത്തൂർത്താ ഞായറിനുതന്നെ ആരംഭിക്കുന്നു. എങ്കിലും അൻപത് നോമ്പ് എന്ന പേരാണ് അവരുടെ ഇടയിൽ ഇന്നും പ്രചാരത്തിലുള്ളത്.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അൻപതു_നോമ്പ്&oldid=3603895" എന്ന താളിൽനിന്ന് ശേഖരിച്ചത്