അഹില്യാബായി ഹോൾക്കർ
മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ ഒരു റാണിയായിരുന്നു അഹില്യാബായി ഹോൾക്കർ (1725 മെയ് 31 – 1795 ആഗസ്റ്റ് 13) മഹാരാഷ്ട്രയിലെ അഹമ്മദ്നഗറിലുള്ള ചൗഡി ഗ്രാമത്തിലാണു് ഇവർ ജനിച്ചതു്. 1754ലെ കുംഭേർ യുദ്ധത്തിൽ അഹല്യാഭായിയുടെ ഭർത്താവായ ഖാണ്ഡേറാവു ഹോൾക്കർ മരിച്ചു. ഇതിനു ശേഷം ഭരണം കയ്യാളിയിരുന്ന ഭർതൃപിതാവും മരിച്ചതിനെത്തൂടർന്നാണു് അഹല്യയ്ക്ക് മാൾവയുടെ അധിപതിയാകേണ്ടി വന്നത്. ഠഗ്ഗി രാജവംശത്തിൽ നിന്ന് മറാത്തയെ സംരക്ഷിക്കാൻ കഴിഞ്ഞത് ഇവരുടെ ഭരണനേട്ടമായി കരുതപ്പെടുന്നു. ഇൻഡോറിനെ ഒരു ചെറിയ ഗ്രാമമെന്ന നിലയിൽ നിന്നും ഒരു നഗരമെന്ന നിലയിലും രാജ്യതലസ്ഥാനമെന്ന നിലയിലും വളർത്തിയത് അഹല്യഭായിയാണു്. ഇവരുടെ സ്മരണാർത്ഥം ഇൻഡോർ വിമാനത്താവളത്തിനു് ദേവി അഹില്യാബായി ഹോൾക്കർ വിമാനത്താവളം ഏന്നാണ് പേരു നൽകിയിരിക്കുന്നത്.
മഹാറാണി അഹില്യാബായി ഹോൾക്കർ | |
---|---|
ഹെർ ഹൈനസ് മഹാറാണി ശ്രീമന്ത് അഘണ്ഡ് സൗഭാഗ്യവതി അഹില്യാബായി സാഹിബ
| |
മറാഠാ റാണി | |
ഭരണകാലം | 1 ഡിസംബർ 1767 – 13 ഓഗസ്റ്റ് 1795 |
കിരീടധാരണം | ഡിസംബർ 11, 1767 |
മുൻഗാമി | മാലേറാവു ഹോൾക്കർ |
പിൻഗാമി | തുക്കോജിറാവു ഹോൾക്കർ I |
Consort | ഖാണ്ഡേറാവു ഹോൾക്കർ |
പേര് | |
അഹില്യാബായി സാഹിബ ഹോൾക്കർ | |
രാജവംശം | ഹോൾക്കർ രാജവംശം |
പിതാവ് | മാങ്കോജി ഷിൻഡേ |
മതം | ഹിന്ദുമതം |
ആദ്യകാല ജീവിതം
തിരുത്തുക1725 ൽ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചോണ്ടി ഗ്രാമത്തിലാണ് അഹില്യാബായി ജനിച്ചത്. പിതാവ് മങ്കോജി ഷിൻഡെ ഗ്രാമത്തിലെ തലവൻ ആയിരുന്നു. അദ്ദേഹം ധൻഗർ സമുദായത്തിലെ അംഗമായിരുന്നു. അക്കാലത്ത് സ്ത്രീകൾ സ്കൂളിൽ പോയിരുന്നില്ല,പക്ഷേ അഹില്യാബായിയുടെ അച്ഛൻ അവരെ വായിക്കാനും എഴുതാനും പഠിപ്പിച്ചു.
ഹോൾക്കർ കുടുംബത്തിൽ
തിരുത്തുകഎട്ടുവയസ്സുകാരിയായ അഹില്യ, ഗ്രാമത്തിലെ ദരിദ്രർക്കും, ഭിക്ഷുക്കൾക്കും ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ട, മറാഠാ പേഷ്വാ ബാജി റാവുവിന്റെ സേനാനായകരിൽ ഒരാളായ മൽഹാർ റാവു ഹോൾക്കർ അവരെ സ്വന്തം പുത്രന് വധുവായി തെരഞ്ഞെടുത്തു. അങ്ങനെ 1733 ൽ അഹല്യ ഖാണ്ഡേറാവു ഹോൾക്കറിനെ വിവാഹം ചെയ്തു.[1]
മാൾവ പ്രദേശം അക്കാലത്ത് മൽഹാർ റാവുവിന്റെ അധീനതയിൽ ആയിരുന്നു. 29 ആമത്തെ വയസ്സിൽ അഹല്യാ ബായിയെ വൈധവ്യം തേടിയെത്തി.[2] 1754 ൽ നടന്ന കുമ്പേർ യുദ്ധത്തിൽ ഖണ്ഡേ റാവു കൊല്ലപ്പെട്ടപ്പോൾ അഹല്യ സതി അനുഷ്ഠിക്കാൻ തീരുമാനിച്ചു എങ്കിലും ഭർതൃപിതാവായ മൽഹാർ റാവു വിലക്കി.[3] 1766 ൽ മൽഹാർ റാവു കൂടി അന്തരിച്ചതോടെ അനാഥമായ മാൾവ പ്രദേശത്തിന്റെ അധികാരം അഹല്യ ബായ് സ്വയം ഏറ്റെടുത്തു. മാൽവയിലെ ചിലർ അവർ ഭരണം ഏറ്റെടുക്കുന്നതിനെ എതിർത്തുവെങ്കിലും ഹോൾക്കറുടെ സൈന്യം അഹല്യയ്ക്കൊപ്പമായിരുന്നു. രാജ്യത്തെ ആർക്കും നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കാവുന്ന ഒരു ഭരണാധികാരി ആയിരുന്നു അഹല്യ ബായ്. യുദ്ധഭൂമിയിൽ സ്വന്തം സൈന്യത്തോടൊപ്പം റാണി ധീരമായ പോരാട്ടങ്ങളും കാഴ്ച വെച്ചു.
രാജ്യത്തെ സകലവിഭാഗം ജനങ്ങളുടെയും പുരോഗമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ദേവി അഹല്യ ഭായി മഹേശ്വറിൽ ഭരണതലസ്ഥാനം നിശ്ചയിച്ചു. മാൾവയിൽ പരുത്തി കൃഷി പ്രോത്സാഹിപ്പിക്കുകയും, പ്രധാന പരുത്തി ഉത്പാദക മേഖലയായി മാറ്റുകയും ചെയ്തതും അഹല്യ ഭായിയുടെ ഭരണനൈപുണ്യം ആയിരുന്നു. തണൽ മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, യാത്രികർക്കായി വിശ്രമസ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്ത അവർ, രാജ്യത്തെ ദരിദ്ര ജനതയ്ക്കുള്ള വാസസ്ഥലങ്ങൾ ഒരുക്കുന്നതിനും രാജ്യസമ്പത്ത് വിനിയോഗിച്ചു.
വാണിജ്യം, വ്യവസായം, കൃഷി, കുലത്തൊഴിലുകൾ എന്നീ മേഖലകൾക്കെല്ലാം വലിയ പുരോഗമനം സൃഷ്ടിച്ച റാണിയുടെ ഭരണത്തിൽ മാൾവായിൽ നിന്നുള്ള നികുതി വരുമാനവും വലുതായിരുന്നു. ഈ ധനം ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനായി അവർ ഉപയോഗിച്ചു. കൈലാസം മുതൽ രാമേശ്വരം വരെയുള്ള ഭാരതത്തിന്റെ സകല ഭൂമികകളിലും ക്ഷേത്ര നിർമ്മാണവും, പുനരുദ്ധാരണവും നടത്താൻ അഹല്യാഭായിക്ക് സാധിച്ചു.
മണ്ഡലേശ്വർ ശിവ ഘട്ട് ക്ഷേത്രം , ഓംകാരേശ്വർ ക്ഷേത്രം, മമലേശ്വർ ക്ഷേത്രം, അമലേശ്വർ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, ഗൗരി സോമനാഥ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ മധ്യപ്രദേശിൽ നിർമ്മിച്ചു . ആലമ്പൂർ (എംപി) – ഹരിഹരേശ്വർ, ബട്ടുക്, മൽഹരി മാർത്താണ്ഡ ക്ഷേത്രം, സൂര്യ, രേണുക, രാം ഹനുമാൻ ക്ഷേത്രങ്ങൾ, ശ്രീറാം ക്ഷേത്രം, ലക്ഷ്മി നാരായൺ ക്ഷേത്രം, മാരുതി ക്ഷേത്രം, നർസിങ് ക്ഷേത്രം, ഖണ്ടേരാവു മാർട്ടണ്ട് ക്ഷേത്രം, മൽഹറാവു സ്മാരകം, അമർകാന്തക്- ശ്രീ വിശ്വേശ്വര ക്ഷേത്രം, കോടി തീർത്ഥ ക്ഷേത്രം, ഗോമുഖി ക്ഷേത്രം, ധർമ്മശാല, വാൻഷ് കുന്ദ് അംബേഗാവ് – ക്ഷേത്രത്തിനുള്ള വിളക്കുകൾ
ആനന്ദ് കാനൻ – വിശ്വേശ്വര ക്ഷേത്രം, അയോദ്ധ്യ (യുപി) – ശ്രീ ത്രേതാ രാം ക്ഷേത്രം, ശ്രീ ഭൈരവ് ക്ഷേത്രം, നാഗേശ്വർ / സിദ്ധനാഥ് ക്ഷേത്രം, ശരായു ഘട്ട്, നന്നായി, സ്വർഗദ്വാരി മൊഹതജ്ജാന, ധർമ്മശാലകൾ
ബദരീനാഥ് (ഉത്തരാഖണ്ഡ്) – ബദരീനാഥ ക്ഷേത്രം, ശ്രീ കേദരേശ്വർ, ഹരി ക്ഷേത്രങ്ങൾ, ധർമ്മശാലകൾ (രംഗദാചതി, ബിദാർചട്ടി, വ്യസ്ഗംഗ, തങ്കനാഥ്, പവാലി), മനു കുണ്ഡങ്ങൾ (ഗുരു കുണ്ഡ് , കുണ്ഡ ചത്രി), പൂന്തോട്ടം,
ബീഡ് – ഖണ്ടേശ്വരി ക്ഷേത്രത്തിലെ ജിർനോധർ.
ബേലൂർ (കർണാടക) – ഗണപതി, പാണ്ഡുരംഗ്, ജലേശ്വർ, ഖണ്ടോബ, തീർത്ഥരാജ്, അഗ്നിക്ഷേത്രങ്ങൾ, ക്ഷേത്രക്കുളം
ഭൻപുര – ഒമ്പത് ക്ഷേത്രങ്ങളും ധർമ്മശാലയും
ഭരത്പൂർ – ക്ഷേത്രം, ധർമ്മശാല, കുന്ദ്
ഭീമശങ്കർ – ഗരിബ്ഖാന
ഭൂസവാൽ – ചങ്കദേവ് ക്ഷേത്രം
ബിത്തൂർ – ഭ്രമഘട്ട്
ബുർഹാൻപൂർ (എംപി) – രാജ് ഘട്ട്, രാം ഘട്ട്, കുണ്ഡങ്ങൾ
ചന്ദ്വാഡ് – വിഷ്ണു ക്ഷേത്രം, രേണുക ക്ഷേത്രം
ചൗണ്ടി – ചൗദേശ്വരിദേവി ക്ഷേത്രം, സിനേശ്വർ മഹാദേവ് ക്ഷേത്രം,
അഹില്യേശ്വർ ക്ഷേത്രം, ധർമ്മശാല, സ്നാന ഘട്ടം
ചിത്രകൂട്ട് – ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ട
സിഖൽദ – അന്നക്ഷേത്രം
ദ്വാരക (ഗുജറാത്ത്) – മൊഹതാജ്‌കാന
ഗംഗോത്രി – വിശ്വനാഥ്, കേദാർനാഥ്, അന്നപൂർണ, ഭൈരവ് ക്ഷേത്രങ്ങൾ, നിരവധി ധർമ്മശാലകൾ
ഗയ (ബീഹാർ) – വിഷ്ണുപാദ് ക്ഷേത്രം
((ഗോകർണ്ണ)) – രേവാലേശ്വർ മഹാദേവ് ക്ഷേത്രം, ഹോൾക്കർ വാഡ, പൂന്തോട്ടം, ഗരിബ്ഖാന
കൃഷ്ണേശ്വർ – ശിവക്ഷേത്രവും ശിവാലയ തീർത്ഥവും
ഹാണ്ടിയ – സിദ്ധനാഥ ക്ഷേത്രം, ഘട്ട്, ധർമ്മസ്താല
ഹരിദ്വാർ – കുഷവർത്ത് ഘട്ട്
ഇൻഡോർ – നിരവധി ക്ഷേത്രങ്ങളും ഘട്ടങ്ങളും
ജൽഗാവ് – രാം മന്ദിർ
ജംഘട്ട് – ഭൂമി കുള്ളൻ
കർമ്മനാശിനി നദി – പാലം
കേദാർനാഥ് – ധർമ്മശാലയും കുണ്ഡവും
കോലാപ്പൂർ – ക്ഷേത്ര പൂജയ്ക്കുള്ള സൗകര്യങ്ങൾ
കുമേർ – ഖണ്ടേര രാജകുമാരന്റെ സ്മാരകം
ഖാർഗോൺ – കോട്ടയും നിരവധി ക്ഷേത്രങ്ങളും ഘട്ടുകളും
കുരുക്ഷേത്ര (ഹരിയാന) – ശിവ ശാന്തനു മഹാദേവ് ക്ഷേത്രം, പഞ്ചകുണ്ഡ് ഘട്ട്, ലക്ഷ്മികുണ്ഡ് ഘട്ട്
മഹേശ്വർ – നൂറുകണക്കിന് ക്ഷേത്രങ്ങൾ, ഘട്ടുകൾ, ധർമ്മശാലകൾ, വീടുകൾ
മമലേശ്വർ മഹാദേവ് ഹിമാചൽ പ്രദേശ് – വിളക്കുകൾ
മാനസാദേവി – ഏഴ് ക്ഷേത്രങ്ങൾ
മണ്ടലേശ്വർ – ശിവക്ഷേത്രഘട്ടം
മംഗാവോൺ – ദത്ത മന്ദിർ, സാവന്ത്വാടിക്ക് സമീപം, കൊങ്കൺ, മഹാരാഷ്ട്ര, ഇന്ത്യ
മീററ്റ് ചാണ്ടി ദേവി ക്ഷേത്രം
മിരി (അഹമ്മദ്‌നഗർ) – 1780 ൽ ഭൈരവ് ക്ഷേത്രം. അഹല്യാ ദേവീ ക്ഷേത്രം മഹേശ്വർ
നെയ്മബാർ (എംപി) – ക്ഷേത്രം
നന്ദൂർബാർ – ക്ഷേത്രം, നന്നായി
നാഥദ്വാര – അഹല്യ കുന്ദ്, ക്ഷേത്രം, കിണർ
നന്ദൂർഖി ബി.കെ – കിണർ
നീലകണ്ഠ മഹാദേവ് – ശിവാലയ, ഗോമുഖ്
നെമിഷരണ്യ (യുപി) – മഹാദേവ് മഡി, നിംസർ ധർമ്മശാല, ഗോ-ഘട്ട്, കക്രിത്തിർത്ത് കുണ്ഡ്
നിംഗാവ് (നാസിക്) – കിണർ
ഓംകരേശ്വർ (എംപി) – മമലേശ്വർ മഹാദേവ്, അമലേശ്വർ, ട്രംബാകേശ്വർ ക്ഷേത്രങ്ങൾ (പുനരുദ്ധാരണം ), ഗൗരി സോംനാഥ് ക്ഷേത്രം, ധർമ്മശാല, കിണറുകൾ
ഒസാർ (അഹമ്മദ്‌നഗർ) – 2 കിണറുകളും കുണ്ടും
പഞ്ചവതി, നാസിക് – ശ്രീരാം ക്ഷേത്രം, ഗോര മഹാദേവ് ക്ഷേത്രം, ധർമ്മശാല, വിശ്വേശ്വര ക്ഷേത്രം, രാംഘട്ട്, ധർമ്മശാല
പാർലി വൈജ്നാഥ് – ശ്രീ വൈദ്യനാഥ് മന്ദിർ
ത്രിംബാകേശ്വർ (നാസിക്) – കുഷവർത്ത് ഘട്ടിലെ പാലം
ഉജ്ജൈൻ (എംപി) – ചിന്താമൻ ഗണപതി, ജനാർദ്ദൻ, ശ്രീലില ഉറുഷോണം, ബാലാജി തിലകേശ്വർ, രാംജനകി റാസ് മണ്ഡൽ, ഗോപാൽ, ചിറ്റ്നിസ്, ബാലാജി, അങ്ക്പാൽ, ശിവൻ തുടങ്ങി നിരവധി ക്ഷേത്രങ്ങൾ, 13 ഘട്ടുകൾ, കിണറുകൾ, നിരവധി ധർമ്മശാലകൾ. തുടങ്ങി രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നിരവധി ക്ഷേത്രങ്ങളും, ക്ഷേത്രക്കിണറുകളും, അഹല്യാ ഭായ് നിർമ്മിക്കുകയുണ്ടായി.
ഔറംഗസേബിനാൽ തച്ചുടയ്ക്കപ്പെട്ട കാശി വിശ്വനാഥ ക്ഷേത്രം മാറ്റി സ്ഥാപിച്ചതും റാണിയായിരുന്നു. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം, മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം എന്നിവ വീണ്ടെടുക്കുവാൻ റാണി നടത്തിയ ശ്രമങ്ങളും, അതിനായി ചെയ്ത സാമ്പത്തിക സഹായങ്ങളും അമേരിക്കൻ ചരിത്രകാരനായ സ്റ്റുവർട്ട് ഗോർഡൻ അടക്കമുള്ള നിരവധി പേർ ചരിത്ര രേഖകളിൽ കുറിച്ചിട്ടുമുണ്ട്.
മഥുരയിൽ ചെയിൻ ബിഹാരി ക്ഷേത്രം, കാളിയദേഹ ഘട്ട്, ചിർഘട്ട്, കൂടാതെ മറ്റു പല ഘട്ടങ്ങളും, ധർമ്മശാല, അന്നക്ഷേത്ര എന്നിവയും നിർമ്മിച്ചത് റാണിയായിരുന്നു.
മധ്യപ്രദേശിൽ ദേവി അഹല്യ വിശ്വവിദ്യാലയം എന്ന പേരിലും, മഹാരാഷ്ട്രയിൽ പുണ്യശ്ലോക് അഹല്യ ദേവി ഹോൾകാർ എന്ന പേരിലും സർവ്വകലാശാലകളും ഉണ്ട്.
അവലംബം
തിരുത്തുക- ↑ History of Madhya Pradesh: Gwalior State, Ahilyabai Holkar, Bhopal, Gohad, Aulikaras, Magrora, Bhoj Shala, Deur Kothar. Internet Archive. Books LLC. 2011-09-04. ISBN 978-1-156-49572-8.
{{cite book}}
: CS1 maint: others (link) - ↑ Holkar, Madhusudan Rao (16 March 2021). "Khande Rao Holkar ki 267 vi Punytithi (17 March )". historyofbharat.com/. Madhusudan Rao Holkar. Archived from the original on 27 July 2022. Retrieved 27 July 2022.
- ↑ Images of Women in Maharashtrian Literature and Religion, edited by Anne Feldhaus, pp185-186