പലസ്തീനിയൻ ഫെമിനിസ്റ്റും മാധ്യമ പ്രവർത്തകയുമാണ് അസ്മ അൽ ഗുൽ - (English: Asma al-Ghul (also Al Ghoul, Alghoul ) റാമല്ലയിൽ നിന്ന് പുറത്തിറങ്ങുന്ന അൽ അയ്യാം എന്ന ദിനപത്രത്തിൽ സ്ഥിരമായി എഴുതി വരുന്നു. ഫതഹ് പാർട്ടിയുടെ അഴിമതിയും ഹമാസിന്റെ തീവ്രവാദവും എന്ന പേരിൽ അൽ അയ്യാമിൽ ലേഖന പരമ്പര എഴുതി.[1]

പ്രമാണം:Asma Alghoul 1.jpg
അസ്മ അൽ ഗുൽ, 2011

ജനനം തിരുത്തുക

ഈജിപ്തിന്റെ ഫലസ്തീൻ അതിർത്തി നഗരമായ ഗസയിലെ റാഫയിൽ 1982ൽ ജനിച്ചു. 2003ൽ ഈജിപ്ത് കവിയെ വിവാഹം ചെയ്ത്, അബു ദാബിയിലേക്ക് താമസം മാറ്റി. പിന്നീട് വിവാഹ ബന്ധം പിരിഞ്ഞു. 2006ൽ മകനുമായി ഗാസയിലേക്ക് തന്നെ തിരിച്ചുവന്നു.

പുരസ്‌കാരങ്ങൾ തിരുത്തുക

2012ൽ ഇന്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷന്റെ പത്രപ്രവർത്തക അവാർഡ് ലഭിച്ചു.[2] 2010ൽ 18ാം വയസ്സിൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ പലസ്തീനിയൻ യൂത്ത് ലിറ്ററേച്ചർ അവാർഡ് നേടി.[3]

അവലംബം തിരുത്തുക

  1. Bates, Ashley (16 December 2010). "Sorry, Hamas, I'm Wearing Blue Jeans". Mother Jones magazine. Archived from the original on 31 May 2011. Retrieved 30 May 2011.
  2. "Asmaa al-Ghoul aims to keep thorn in Hamas' side" in the Jerusalem Post, October 23, 2012
  3. "Banned, Censored, Harassed and Jailed". Human Rights Watch. Archived from the original on 7 June 2011. Retrieved 30 May 2011.
"https://ml.wikipedia.org/w/index.php?title=അസ്മ_അൽ_ഗുൽ&oldid=3262061" എന്ന താളിൽനിന്ന് ശേഖരിച്ചത്