അസ്അദ് മദനി
ഇന്ത്യയിലെ ഒരു ഇസ്‌ലാമിക പണ്ഡിതനും രാഷ്ട്രീയപ്രവർത്തകനുമായിരുന്നു അസ്അദ് മദനി (27 April 1928 – 6 February 2006). ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ജനറൽ സെക്രട്ടറി, അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ദാറുൽ ഉലൂം ദയൂബന്ദിന്റെ എക്സിക്യൂട്ടീവ് ബോഡി അംഗം കൂടിയായിരുന്നു. രാജ്യസഭയിൽ ഉത്തർപ്രദേശിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ രാജ്യസഭയിൽ കോൺഗ്രസ് അംഗമായി നിലകൊണ്ടു.
അസ്അദ് മദനി | |
---|---|
രാജ്യസഭ | |
ഓഫീസിൽ 3 April 1974 – 2 April 1980 | |
ഓഫീസിൽ 5 July 1980 – 5 July 1986 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുറാദാബാദ് | ഏപ്രിൽ 27, 1928
മരണം | 6 ഫെബ്രുവരി 2006 അപ്പോളോ ആശുപത്രി, ദൽഹി | (പ്രായം 77)
അന്ത്യവിശ്രമം | മസാറെ ഖാസിമി, ദയൂബന്ദ്, ഉത്തർപ്രദേശ് |
പൗരത്വം | Indian |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
കുട്ടികൾ | മഹ്മൂദ് മദനി |
അൽമ മേറ്റർ | ദാറുൽ ഉലൂം ദയൂബന്ദ് |
തൊഴിൽ | ഇസ്‌ലാമിക പണ്ഡിതൻ, രാഷ്ട്രീയപ്രവർത്തകൻ |
ജീവിതരേഖ
തിരുത്തുകമുറാദാബാദിലെ മദനി കുടുംബത്തിൽ ഹുസൈൻ അഹ്‌മദ് മദനിയുടെ മകനായി 1928-ലാണ് അസ്അദ് മദനി ജനിക്കുന്നത്. ദയൂബന്ദിലെ മദനി മൻസിലിൽ വളർന്ന അദ്ദേഹം 1945-ൽ ദാറുൽ ഉലൂം ദയൂബന്ദിൽ നിന്ന് ബിരുദം നേടി[1]. ഏതാനും വർഷങ്ങൾ മദീനയിൽ ചെലവഴിച്ച ശേഷം മടങ്ങിയെത്തിയ അസ്അദ് മദനി 12 വർഷത്തോളം ദാറുൽ ഉലൂം ദയൂബന്ദിൽ അധ്യാപകനായി പ്രവർത്തിച്ചു.
1960-ൽ ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ഉത്തർപ്രദേശ് സർക്കിൾ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അസ്അദ് മദനി, 1963-ൽ സംഘടനയുടെ ദേശീയ ജെനറൽ സെക്രട്ടറിയായി. 1973-ൽ പ്രസിഡന്റായി ഉത്തരവാദിത്തമേറ്റു[2]. സംഘടനയുടെ നേതൃത്വത്തിലെത്തുന്ന അഞ്ചാമത്തെ ആളായിരുന്നു അദ്ദേഹം. 32 വർഷത്തോളം പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹം തുടർന്നു[3].
1968 മുതൽ 1974 വരെയും 1980 മുതൽ 1986 വരെയും 1988 മുതൽ 1994 വരെയും ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയിൽ അംഗമായിരുന്നു [1] .
2006 ഫെബ്രുവരി 6-ന് അസ്അദ് മദനി ഡൽഹിയിൽ വച്ച് അന്തരിച്ചു[4]. ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദിന്റെ ഒരു വിഭാഗത്തിന്റെ ജനറൽ സെക്രട്ടറിയായ മഹ്മൂദ് മദനി ഇദ്ദേഹത്തിന്റെ മകനാണ്[5].
അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 2007 ഏപ്രിൽ 23, 24 തീയതികളിൽ ന്യൂഡൽഹിയിൽ ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. മദനിയുടെ പാർലമെന്ററി പ്രസംഗങ്ങളുടെ സമാഹാരം ഇതേ സെമിനാറിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രകാശനം ചെയ്തു. [6]
അവലംബം
തിരുത്തുക- ↑ 1.0 1.1 "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003" (PDF). Rajya Sabha (Indian parliament) website. Rajya Sabha. Retrieved 11 March 2020.
- ↑ Nur Alam Khalil Amini. Pase Marge Zindah (in Urdu). Deoband: Idara Ilm-o-Adab. p. 764.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Jamiat Ulama-I-Hind & Anr. vs Maulana Mahmood Asad Madni & Anr. on 25 August, 2008". IndianKanoon. Retrieved 11 March 2020.
- ↑ Qasmi, Obaidullah (2 October 2006). "Profile of Maulana Sayed Asad Madani: 1928-2006". Deoband.org website. Archived from the original on 3 December 2013. Retrieved 11 March 2020.
- ↑ M. Hasan (3 April 2006). "Jamiat party heads for a split". Hindustan Times (newspaper). Retrieved 11 March 2020.
- ↑ "PM releases book on parliamentary speeches of Maulana Syed Asad Madani". ArchivePmo.nic.in. Retrieved 11 March 2020.