അശ്വഘോഷ

(അശ്വഘോഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അശ്വഘോഷ ( Aśvaghoṣa , अश्वघोष - 80-150 CE ) ഭാരതീയ തത്ത്വചിന്തകനും കവിയും ആയിരുന്നു. ബുദ്ധമത പ്രചാരകൻ കൂടിയായ ഇദ്ദേഹം കുശാനരാജാവായ കനിഷ്ക ഒന്നാമനെ ബുദ്ധമതത്തിലേക്ക് ആനയിച്ചു. [1].ഒരു ബ്രാഹ്മണ കുടുംബത്തിൽ , ഉത്തരഭാരതത്തിലെ സാകേതിലായിരുന്നു ജനനം.[2]കാളിദാസന് മുന്നേയുള്ള ആദ്യ നാടകകാരൻ കൂടിയായിരുന്നു അശ്വഘോഷ . സംസ്കൃത ഭാഷയിൽ ആയിരുന്നു അദ്ദേഹം ബുദ്ധമത ഗ്രന്ഥങ്ങൾ ഉൾപ്പെടെ രചിച്ചത്.[3]

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

സന്ന്യാസ ജീവിതം തിരുത്തുക

ചൈനീസ് ഭാഷയിലേക്ക് കുമാരജീവ വിവർത്തനം ചെയ്ത അശ്വഘോഷന്റെ ജീവചരിത്രം [4]അനുസരിച്ച് ഇദ്ദേഹം ആദ്യകാലത്ത് സന്ന്യാസജീവിതം നയിച്ചിരുന്നു എന്ന് മനസ്സിലാക്കാം. തർക്കങ്ങളിൽ ആരുമായും വിജയം നേടാൻ അശ്വഘോഷനു കഴിഞ്ഞിരുന്നു.

തന്നോട് ആരെങ്കിലും തർക്കത്തിനു വന്നാൽ, ബുദ്ധവിഹാരത്തിലെ മരമണി (ഭക്ഷണസമയം ആയി എന്ന് അറിയിക്കാനുള്ള മരക്കട്ട) മുഴക്കാൻ അദ്ദേഹം ബുദ്ധഭിക്ഷുക്കളോട് ചട്ടം കെട്ടി. കുറെ കാലത്തേക്കു ആരും ആ മണി മുഴക്കിയില്ല. ഒരിക്കൽ പാർശ്വ എന്ന് പേരുള്ള ബുദ്ധഭിക്ഷു സംവാദത്തിനു തയ്യാറായി മരമണി മുഴക്കി. രാജാവിന്റെയും പരിവാരങ്ങളുടെയും സാന്നിധ്യത്തിൽ ഏഴു ദിവസം തർക്കം നടന്നു. ഒടുവിൽ അശ്വഘോഷ പരാജയപ്പെടുകയും പാർശ്വന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

കുശാനരാജാവിൻറെ ആക്രമണം തിരുത്തുക

ആ സമയത്താണു കുശാനരാജാവ് അശ്വഘോഷന്റെ രാജ്യത്തെ കീഴടക്കിയത്. കുശാനരാജാവ് 300,000 സ്വർണ്ണ നാണയങ്ങൾ കപ്പമായി ആവശ്യപ്പെട്ടു. 100,000 നാണയങ്ങൾ മാത്രമേ അശ്വഘോഷന്റെ രാജാവിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ കനിഷ്ക , 100,000 നാണയങ്ങളും കൂടെ അശ്വഘോഷനെയും ആവശ്യപ്പെട്ടു. ബുദ്ധമതം പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായി അശ്വഘോഷ അതിനെ കരുതി. കുശാനരാജാവ് അങ്ങനെ അശ്വഘോഷനെ കൂടെ കൊണ്ടുപോയി.

അശ്വഘോഷ , അധ്യയനം നടത്തുമ്പോൾ , ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുതിരകൾ വരെ , ഭക്ഷണം കഴിക്കുന്നത് നിർത്തി അശ്വഘോഷനെ ശ്രദ്ധിക്കുമായിരുന്നു. അതിനാലാണ് "അശ്വഘോഷ" എന്ന പേർ ഇദ്ദേഹത്തിനു കൈവന്നത്.

രചനകൾ തിരുത്തുക

ഉത്തരഭാരതത്തിൽ മുഴുവൻ അശ്വഘോഷ ബുദ്ധമത പ്രചരണം നടത്തി. ബുദ്ധചരിതം( बुद्धचरितम्) എന്ന സംസ്കൃത കാവ്യം അശ്വഘോഷ രചിച്ചു.[5][6] 635-713 കാലഘട്ടത്തിൽ ഭാരതത്തിലും , തെക്ക് കിഴക്കൻ രാജ്യങ്ങളിലും ബുദ്ധചരിതം വായിക്കപ്പെട്ടിരുന്നു എന്ന് ചൈനീസ് സന്ന്യാസിയായിരുന്ന യി-ജിങ്ങ് സാക്ഷ്യപ്പെടുത്തുന്നു. പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു 28 അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു. "[7]സംസ്കൃതത്തിൽ ഉള്ള രണ്ടാം ഭാഗം 10-12 നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തോടെ നഷ്ടമായി. എങ്കിലും ഇന്ന് അതിന്റെ ചൈനീസ്-തിബത്തൻ പരിഭാഷകൾ ലഭ്യമാണ് . [7]

മഹാലങ്കാര എന്ന ഒരു കാവ്യവും അശ്വഘോഷ ന്റേതായി പറയപ്പെടുന്നു.

അവലംബം തിരുത്തുക

  1. ഇന്ത്യാ ചരിത്രം വോള്യം I , ശ്രീധരമേനോൻ
  2. Olivelle, Patrick; Olivelle, Suman, eds. (2005). Manu's Code of Law. Oxford University Press. p. 24. ISBN 9780195171464.
  3. Coulson, Michael (1992). Sanskrit. Lincolnwood: NTC Pub. Group. p. xviii. ISBN 978-0-8442-3825-8.
  4. Stuart H. Young (trans.), Biography of the Bodhisattva Aśvaghoṣa, Maming pusa zhuan 馬鳴菩薩傳, T.50.2046.183a, translated by Tripiṭaka Master Kumārajīva.
  5. E. B. Cowell (trans): Buddhist Mahâyâna Texts, "The Buddha-karita of Asvaghosha", Sacred Books of the East, Clarendon Press, Oxford 1894. Available online
  6. Willemen, Charles, transl. (2009), Buddhacarita: In Praise of Buddha's Acts, Berkeley, Numata Center for Buddhist Translation and Research. ISBN 978-1886439-42-9 PDF Archived 2014-08-27 at the Wayback Machine.
  7. 7.0 7.1 J.K. Nariman: Literary History of Sanskrit Buddhism, Bombay 1919. Aśvaghoṣa and his School Archived 2011-01-10 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അശ്വഘോഷ&oldid=3778077" എന്ന താളിൽനിന്ന് ശേഖരിച്ചത്