അശ്വഘോഷ ( Aśvaghoṣa , अश्वघोष - 80-150 CE ) ഭാരതീയ തത്ത്വചിന്തകനും കവിയും ആയിരുന്നു. ബുദ്ധമത പ്രചാരകൻ കൂടിയായ ഇദ്ദേഹം കുശാനരാജാവായ കനിഷ്ക ഒന്നാമനെ ബുദ്ധമതത്തിലേക്ക് ആനയിച്ചു. [1].ഒരു ബ്രാഹ്മണ കുടുംബത്തിൽ , ഉത്തരഭാരതത്തിലെ സാകേതിലായിരുന്നു ജനനം.[2]കാളിദാസന് മുന്നേ യുള്ള ആദ്യ നാടകകാരൻ കൂടിയായിരുന്നു അശ്വഘോഷ . സംസ്കൃത ഭാഷയിൽ ആയിരുന്നു അദ്ദേഹം ബുദ്ധമത ഗ്രന്ഥങ്ങൾ ഉൾപ്പെടെ രചിച്ചത്.[3]

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 

Dharma Wheel.svg

ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

Dharma wheel 1.png


സന്ന്യാസ ജീവിതംതിരുത്തുക

ചൈനീസ് ഭാഷയിലേക്ക് കുമാരജീവ വിവർത്തനം ചെയ്ത അശ്വഘോഷ ന്റെ ജീവചരിത്രം [4]അനുസരിച്ച് ഇദ്ദേഹം ആദ്യകാലത്ത് സന്ന്യാസ ജീവിതം നയിച്ചിരുന്നു എന്ന് മനസ്സിലാക്കാം. തർക്കങ്ങളിൽ ആരുമായും വിജയം നേടാൻ അശ്വഘോഷ നു കഴിഞ്ഞിരുന്നു.

തന്നോട് ആരെങ്കിലും തർക്കത്തിനു വന്നാൽ , ബുദ്ധവിഹാരത്തിലെ മരമണി ( ഭക്ഷണ സമയം ആയി എന്ന് അറിയിക്കാനുള്ള മരക്കട്ട ) മുഴക്കാൻ അദ്ദേഹം ബുദ്ധ ഭിക്ഷുക്കളോട് ചട്ടം കെട്ടി. കുറെ കാലത്തേക്കു ആരും ആ മണി മുഴക്കിയില്ല. ഒരിക്കൽ പാർശ്വ എന്ന് പേരുള്ള ബുദ്ധ ഭിക്ഷു സംവാദത്തിനു തയ്യാറായി ,മരമണി മുഴക്കി. രാജാവിൻറെയും പരിവാരങ്ങളുടെയും സാന്നിധ്യത്തിൽ ഏഴു ദിവസം തർക്കം നടന്നു. ഒടുവിൽ അശ്വഘോഷ പരാജയപ്പെടുകയും പാർശ്വ ൻറെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.

കുശാനരാജാവിൻറെ ആക്രമണംതിരുത്തുക

ആ സമയത്താണു കുശാനരാജാവ് അശ്വഘോഷ ന്റെ രാജ്യത്തെ കീഴടക്കിയത്. കുശാനരാജാവ് 300,000 സ്വർണ്ണ നാണയങ്ങൾ കപ്പമായി ആവശ്യപ്പെട്ടു. 100,000 നാണയങ്ങൾ മാത്രമേ അശ്വഘോഷ ന്റെ രാജാവിന്റെ കൈവശം ഉണ്ടായിരുന്നുള്ളൂ. അപ്പോൾ കനിഷ്ക , 100,000 നാണയങ്ങളും കൂടെ അശ്വഘോഷ നെയും ആവശ്യപ്പെട്ടു. ബുദ്ധമതം പ്രചരിപ്പിക്കാനുള്ള മാർഗ്ഗമായി അശ്വഘോഷ അതിനെ കരുതി. കുശാനരാജാവ് അങ്ങനെ അശ്വഘോഷ നെ കൂടെ കൊണ്ടുപോയി.

അശ്വഘോഷ , അധ്യയനം നടത്തുമ്പോൾ , ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുന്ന കുതിരകൾ വരെ , ഭക്ഷണം കഴിക്കുന്നത് നിർത്തി അശ്വഘോഷനെ ശ്രദ്ധിക്കുമായിരുന്നു. അതിനാലാണ് "അശ്വഘോഷ" എന്ന പേർ ഇദ്ദേഹത്തിനു കൈവന്നത്.

രചനകൾതിരുത്തുക

ഉത്തരഭാരതത്തിൽ മുഴുവൻ അശ്വഘോഷ ബുദ്ധമത പ്രചരണം നടത്തി. ബുദ്ധചരിതം( बुद्धचरितम्) എന്ന സംസ്കൃത കാവ്യം അശ്വഘോഷ രചിച്ചു.[5][6] 635-713 കാലഘട്ടത്തിൽ ഭാരതത്തിലും , തെക്ക് കിഴക്കൻ രാജ്യങ്ങളിലും ബുദ്ധചരിതം വായിക്കപ്പെട്ടിരുന്നു എന്ന് ചൈനീസ് സന്ന്യാസിയായിരുന്ന യി-ജിങ്ങ് സാക്ഷ്യപ്പെടുത്തുന്നു. പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു 28 അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു. "[7]സംസ്കൃതത്തിൽ ഉള്ള രണ്ടാം ഭാഗം 10-12 നൂറ്റാണ്ടിലെ മുസ്ലീം ആക്രമണത്തോടെ നഷ്ടമായി. എങ്കിലും ഇന്ന് അതിന്റെ ചൈനീസ്-തിബത്തൻ പരിഭാഷകൾ ലഭ്യമാണ് . [7]

മഹാലങ്കാര എന്ന ഒരു കാവ്യവും അശ്വഘോഷ ന്റേതായി പറയപ്പെടുന്നു.

അവലംബംതിരുത്തുക

  1. ഇന്ത്യാ ചരിത്രം വോള്യം I , ശ്രീധരമേനോൻ
  2. Olivelle, Patrick; Olivelle, Suman, eds. (2005). Manu's Code of Law. Oxford University Press. p. 24. ISBN 9780195171464.
  3. Coulson, Michael (1992). Sanskrit. Lincolnwood: NTC Pub. Group. p. xviii. ISBN 978-0-8442-3825-8.
  4. Stuart H. Young (trans.), Biography of the Bodhisattva Aśvaghoṣa, Maming pusa zhuan 馬鳴菩薩傳, T.50.2046.183a, translated by Tripiṭaka Master Kumārajīva.
  5. E. B. Cowell (trans): Buddhist Mahâyâna Texts, "The Buddha-karita of Asvaghosha", Sacred Books of the East, Clarendon Press, Oxford 1894. Available online
  6. Willemen, Charles, transl. (2009), Buddhacarita: In Praise of Buddha's Acts, Berkeley, Numata Center for Buddhist Translation and Research. ISBN 978-1886439-42-9 PDF
  7. 7.0 7.1 J.K. Nariman: Literary History of Sanskrit Buddhism, Bombay 1919. Aśvaghoṣa and his School
"https://ml.wikipedia.org/w/index.php?title=അശ്വഘോഷ&oldid=2310780" എന്ന താളിൽനിന്ന് ശേഖരിച്ചത്