അലി മാണിക്ഫാൻ
പ്രശസ്തനായ സമുദ്രഗവേഷകനും കൃഷിശാസ്ത്രജ്ഞനുമാണ് അലി മാണിക്ഫാൻ. മുഴുവൻ പേര് മുറാദ് ഗണ്ടവറു അലി മണിക്ഫാൻ എന്നാണ്. ബഹുഭാഷാപണ്ഡിതൻ, കപ്പൽനിർമ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. മൂസ മാണിക്ഫാന്റേയും ഫാത്തിമ മാണിക്കയുടേയും മകനായി മിനിക്കോയ് ദ്വീപിൽ 1938 മാർച്ച് 16ന് ജനിച്ചു[1]. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്[2]
അലി മണിക്ഫാൻ | |
---|---|
ജനനം | |
ദേശീയത | Indian |
അറിയപ്പെടുന്നത് | അബൂഡെഫ്ഡഫ് മണിക്ഫാനി |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | സമുദ്ര ഗവേഷകൻ പരിസ്ഥിതി വാദി ഗോളശാസ്ത്രജ്ഞൻ,കപ്പൽ നിർമ്മാതാവ്,ബഹുഭാഷാ വിദഗ്ദ്ധൻ,മുസ്ലിം പണ്ഡിതൻ |
കുറിപ്പുകൾ | |
We must depend on ourselves |
ജീവിതം
തിരുത്തുകദ്വീപിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായതിനാൽ പിതാവ് അലി മാണിക്ഫാനെ കേരളത്തിലെ കണ്ണൂരിലേക്ക് ഔപചാരിക വിദ്യഭ്യാസത്തിനായി അയച്ചു. എന്നാൽ വ്യവസ്ഥാപിത വിദ്യാഭ്യാസരീതിക്ക് എതിരായിരുന്നതിനാൽ അദ്ദേഹം വിദ്യാഭ്യാസം ഉപേക്ഷിക്കുകയും മിനിക്കോയിയിലേക്ക് മടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം സ്വയം ആർജ്ജിക്കേണ്ടതാണെന്നാണ് ആദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ തന്നെ മാതൃഭാഷയായ ദിവേഹിക്കുപുറമെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബിക്, ലാറ്റിൻ, ഫ്രഞ്ച്, പേർഷ്യൻ, സംസ്കൃതം തുടങ്ങി പതിനഞ്ചോളം ഭാഷകളിൽ അദ്ദേഹം പ്രാവീണ്യം നേടി. തുടർന്ന് സമുദ്രജീവിശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, സാമൂഹ്യശാസ്ത്രം, ദ്വീപിന്റെ തനതു സമ്പത്തായ കപ്പൽനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് സമ്പാദിക്കുന്നതിൽ അദ്ദേഹം സമയം വിനിയോഗിച്ചു. 1956ൽ അദ്ധ്യാപകനായും തുടർന്ന് ഇന്ത്യ ഗവർമെന്റിന്റെ ചീഫ് സിവിൽ ഒഫീഷ്യലിന്റെ ഓഫീസിലും ജോലി ചെയ്തു.എന്നാൽ സമുദ്ര ഗവേഷണത്തോടുള്ള താത്പര്യം മൂലം 1960ൽ ഫിഷറീസ് വകുപ്പിൽ ഗവേഷകനായി ചേർന്നു.
പേരിന് പിന്നിൽ
തിരുത്തുകമുറാദ് ഗണ്ടവറു അലി മണിക്ഫാൻ എന്നാണ് മണിക്ഫാന്റെ മുഴുവൻ പേര്. ഗണ്ടവറു എന്നത് വീട്ടുപേരാണ്. കൊട്ടാരത്തിൽ എന്നാണ് ഈ പദത്തിന്റെ അർഥം. മണിക്ഫാൻ എന്നാൽ ഉദ്യോഗസ്ഥൻ എന്നാണ് മഹൽ ഭാഷയിൽ അർഥം. ദ്വീപിലെ ഭരണവർഗ്ഗമായി അറിയപ്പെടുന്നവരാണ് മണിക്ഫാൻ. മണിക്ഫാൻ,തക്രുഫാൻ,തക്രു,റവ്വര് എന്നിങ്ങനെ നാലു പരമ്പരാഗതവിഭാഗമാണ് മിനിക്കോയിൽ ഉണ്ടായിരുന്നത്.[3]
ജീവിതശൈലി
തിരുത്തുകസ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം, ലളിതമായ വേഷവിധാനവും പരിസ്ഥിതിക്കിണങ്ങിയ ജീവിത ശൈലിയും ഭക്ഷണശീലങ്ങളും മുന്നോട്ടുവെക്കുകയും തന്റെ ആശയങ്ങളുടെ പ്രായോഗിക രൂപമായി ജിവിക്കുകയും ചെയ്യുന്നു[അവലംബം ആവശ്യമാണ്]. സ്വന്തം വീട്ടിലെ വൈദ്യൂതോപകരണങ്ങളും വൈദ്യുതോർജ്ജം വരെ സ്വന്തമായി വികസിപ്പിച്ചുപയോഗിക്കുന്നു.[4]
കണ്ടെത്തലുകൾ
തിരുത്തുകഅലി മണിക്ഫാന്റെ പേരിൽ ഒരു മത്സ്യ വർഗം അറിയപ്പെടുന്നു. അലിമണിക് ഫാൻ കണ്ടെത്തിയ ഈ സ്പീഷ്യസാണ് അബൂഡഫ്ഡഫ് മണിക്ഫാനി (അബൂഡെഫ്ഡഫ് മണിക്ഫാനി).[5] ഡഫ്സഫ് മൽസ്യവർത്തിലെ അനേകം സ്പീഷ്യസുകളിലൊന്നാണിത്. പ്രശസ്ത മറൈൻ ബയോളജിസ്റ്റും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടറുമായ ഡോ. എസ്.ജോൺസ് അപൂർവ്വയിനത്തിൽ പെട്ട മത്സ്യങ്ങളെ വർഗീകരിച്ചപ്പോൾ മണിക്ഫാന്റെ ഈ നേട്ടത്തെ പ്രത്യേകം പരാമർശിക്കുന്നു.[6]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അറിവിൻ കഥയിലെ സിൻബാദ്-മലയാള മനോരമ by കെ.പി. സഫീന
- മീഖത്തുൽ ഖിബ്ല, ഇസ്ലാമിക് കലണ്ടർ എന്നിവയെക്കുറിച്ച് അലി മാണിക്ഫാന്റെ ലേഖനം Archived 2007-12-11 at the Wayback Machine.
- Abudefduf Manikfani എന്ന സ്പീഷീസിന്റെ വർഗ്ഗീകരണം അനിമൽ ഡൈവേർസിറ്റി വെബിൽ. Archived 2006-03-13 at the Wayback Machine.
- ഹിജ്റ കലണ്ടർ
- ഹിജ്റ കലണ്ടറിനെ കുറിച്ച വീഡിയോ പ്രഭാഷണം
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://www.maldivesroyalfamily.com/minicoy_ali_manikfan.shtml Archived 2007-12-27 at the Wayback Machine. അലിമാണിക്ഫാനെക്കുറിച്ച് മാൽദീവ് റോയൽ ഫാമിലിയുടെ വെബ്സൈറ്റ്
- ↑ Press Release -Ministry of Home Affaris
- ↑ ഹുസൈൻ, പി.സക്കീർ (15 August 2021). "ലക്ഷദ്വീപിന്റെ ജ്ഞാനവൃദ്ധൻ". മാതൃഭൂമി വാരിക-ഓണപ്പതിപ്പ് 2021. 99 (ലക്കം 22): 262-272.
{{cite journal}}
:|access-date=
requires|url=
(help) - ↑ അലി മണിക്ഫാൻ ജീവിക്കുന്ന ഇതിഹാസം-Dr. J.M.I Sait
- ↑ google document
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-03-13. Retrieved 2007-12-08.