ബൾഗേറിയൻ പത്രപ്രവർത്തകയും എഴുത്തുകാരിയുമാണ് അലക്‌സെനിയ ഡിമിട്രോവ [1] (English: Alexenia Dimitrova (Bulgarian: Алексения Димитрова)

ഔദ്യോഗിക ജീവിതം

തിരുത്തുക

1980ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 24 ചാസ (24Chasa) എന്ന വാർത്താപത്രത്തിൽ ജോലി ചെയ്യുന്നു. ബൾഗേറിയയിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ ദിനപത്രമാണ് 24 ചാസ. ശീത യുദ്ധകാലത്തെ രഹസ്യ ശേഖരങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് അലക്‌സിനയുടെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. കൂടാതെ, അഴിമതി, കള്ളപ്പണം, സംശയകരമായ ഉടമസ്ഥാവകാശം, രഹസ്യ സമൂഹങ്ങൾ എന്നിവയും കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്ത് ആകമാനമുള്ള കാണാതായ ആളുകളെ കണ്ടെത്താനും അവരെ ഒരുമിപ്പിക്കുന്നതിനുമായി ഒരു രൂപരേഖ തയ്യാറാക്കിയിരുന്നു ഡിമിട്രോവ. 2002ൽ ആരംഭിച്ച കാണാതായ ആളുകളെ പറ്റിയുള്ള അവരുടെ ലേഖന പരമ്പര ഇപ്പോഴും തുടരുന്നുണ്ട്.

അംഗീകാരങ്ങൾ

തിരുത്തുക
  • 2004 നവംബറിൽ ബൾഗേറിയയിലെ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് നൽകുന്ന ഏറ്റവും വിലമതിച്ച പുരസ്‌കാരമായ Chernorizets Hrabar ലഭിച്ചു

ബ്രിട്ടൻ, ബൾഗേറിയ, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളിലെ 40 മാധ്യമങ്ങളിലായ 4000ൽ അധികം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൾഗേറിയൻ - അമേരിക്കൻ രഹസ്യ ശേഖരങ്ങളെ കുറിച്ചുള്ള ദി അയൺ ഫസ്റ്റ് - എന്ന പേരിൽ ഇംഗ്ലീഷിൽ ലണ്ടനിൽ നിന്ന് 2005ൽ പുസ്തകം പ്രസിദ്ധീകരിച്ചു. ഇതേ പുസ്തകം ദി വാർ ഓഫ് ദ സ്‌പൈസ് എന്ന പേരിൽ 2005ൽ ബൾഗേറിയയിൽ നിന്നും പുറത്തിറക്കി.

വിദ്യാഭ്യാസം

തിരുത്തുക

1986ൽ സോഫിയ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. അമേരിക്കയിലെ മിന്നിയപൂലിസ്-സെന്റ് പോളിലെ വേൾഡ് പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, അമേരിക്കയിലെ കൊളംബിയയിലെ മിസ്സൂരി സർവ്വകലാശാല, ബ്രിട്ടനിലെ റോയിട്ടേഴ്‌സ്, നെതർലെൻഡിലെ യൂറോപ്യൻ സെന്റർ ഫോർ ജേണലിസം, ഡെൻമാർക്കിലെ ആർഹുസിലുള്ള ഡാനിഷ് സ്‌കൂൾ ഓഫ് ജേണലിസം എന്നിവിടങ്ങളിൽ നിന്ന് പത്രപ്രവർത്തനത്തിൽ പ്രത്യേകം പഠനം നടത്തി.

"https://ml.wikipedia.org/w/index.php?title=അലക്‌സെനിയ_ഡിമിട്രോവ&oldid=3089446" എന്ന താളിൽനിന്ന് ശേഖരിച്ചത്