ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനായ അലക്സാണ്ടർ ഡൽഗാർനൊ 1928 ജനുവരി 5-ന് ലണ്ടനിൽ ജനിച്ചു. അറ്റോമികവും തന്മാത്രീയവുമായ പ്രക്രിയകളെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങളിലാണ് ഏർപ്പെട്ടിരിക്കുന്നത്.[1]

അലക്സാണ്ടർ ഡൽഗാർനൊ
Alex Dalgarno
ജനനം (1928-01-05) ജനുവരി 5, 1928  (96 വയസ്സ്)

ഹാർവാഡ്, ക്വീൻസ് സർവകലാശാലളിൽ ജോലി

തിരുത്തുക

സൈദ്ധാന്തിക ഭൗതികത്തിൽ പിഎച്ച്. ഡി. ബിരുദം നേടിയശേഷം ക്വീൻസ്, ഹാർവാഡ് എന്നീ സർവകലാശാലകളിലും സ്മിത്സോണിയൻ അസ്ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിലും ജോലിചെയ്തു. പിന്നീട് ഹാർവാഡ് ഒബ്സർവേറ്ററിയുടെ ഡയറക്ടറായും ജ്യോതിശ്ശാസ്ത്രവകുപ്പിൽ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.

ഗവേഷണങ്ങൾ

തിരുത്തുക

ഡൽഗാർനൊ ക്വാണ്ടം മെക്കാനിക സമീകരണങ്ങളുടെ നിർധാരണത്തിനുള്ള ഗണിതീയരീതികൾ വികസിപ്പിച്ചെടുത്തുകൊണ്ട് പെർറ്റർബേഷൻ മേഖലയിൽ ഇന്റർചെയ്ഞ്ച് തിയറം അവതരിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളിൽ ആറ്റങ്ങളിലേയും, തന്മാത്രകളിലേയും പ്രകീർണനം, തന്മാത്രീയ സെപ്ക്ട്രോസ്കോപ്പി, അയണോസ്ഫിയറിന്റെ താപ സന്തുലനം, ഭൗമാന്തരീക്ഷ പഠനങ്ങൾ, നക്ഷത്രാന്തരീയ പദാർഥങ്ങളെക്കുറിച്ചും വാതക നെബുലകളെക്കുറിച്ചുമുള്ള പഠനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

പുരസ്ക്കാരങ്ങൾ

തിരുത്തുക

1972-ൽ റോയൽ സൊസൈറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഡൽഗാർനൊ '86-ൽ സൊസൈറ്റിയുടെ സ്വർണമെഡലിന് അർഹനായി.

  • ഹോഡ്ജ്കിൻ മെഡൽ (1977)
  • ഡേവിസൻ-ജെർമർ പ്രൈസ് (1980),
  • മെഗ്ഗേഴ്സ് അവാർഡ് (1986),
  • ഫെളെമിങ് മെഡൽ (1995)

എന്നിവയും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൽഗാർനൊ, അലക് സാണ്ടർ (1928 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ടർ_ഡൽഗാർനൊ&oldid=3801214" എന്ന താളിൽനിന്ന് ശേഖരിച്ചത്