അരുണ്ടിനെല്ല പ്രദീപിയാന
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(April 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പശ്ചിമഘട്ട മലനിരകളിൽ നിന്നും കണ്ടെത്തിയ അരുണ്ടിനെല്ല ജനുസിലെ ഒരു പുതിയ ഇനം സസ്യമാണ് അരുണ്ടിനെല്ല പ്രദീപിയാന. പുൽവർഗത്തിൽ ഉൾപ്പെടുന്ന സസ്യമാണിത്. 30 മുതൽ 150 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ പാറകളിൽ വളരുന്നു. പൂയംകുട്ടി - ഇടമലയാർ വനമേഖലകളിൽ നിന്നാണ് മാല്യങ്കര എസ്.എൻ.എം. കോളേജ് ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സി.എൻ. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ സസ്യത്തെ കണ്ടെത്തിയത്. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന വെബിയ: പ്ലാന്റ് ടാക്‌സോണമി ആൻഡ് ഫൈറ്റോജിയോഗ്രാഫി, അമേരിക്കയിലെ ടെക്‌സാസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ജേണൽ ഓഫ് ദി ബൊട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌സാസ് എന്നിവയുടെ 2014 ഡിസംബർ മാസത്തിലെ ജേണലുകളിൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചു. സസ്യം വളരെ കുറച്ച് മാത്രമേ പൂയംകുട്ടി ഇടമലയാർ വനമേഖലയിൽ നിലവിലുള്ളൂ. കാലിക്കട്ട് സർവകലാശാല ബോട്ടണി വിഭാഗം പ്രൊഫസറും സസ്യശാസ്ത്രജ്ഞനുമായ എ.കെ. പ്രദീപിനോടുള്ള ആദരസൂചകമായാണ് സസ്യത്തിനു ഈ പേരു നൽകിയത്.[1] [2] [3] [4][5][6]
അരുണ്ടിനെല്ല പ്രദീപിയാന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. pradeepiana
|
Binomial name | |
Arundinella pradeepiana |
അവലംബം
തിരുത്തുക- ↑ "പശ്ചിമഘട്ട മലനിരകളിൽ മൂന്ന് പുതിയ സസ്യങ്ങൾ കണ്ടെത്തി". മാതൃഭൂമി. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "പശ്ചിമഘട്ടത്തിൽ നിന്നു പുതിയ മൂന്ന് സസ്യങ്ങൾ". മനോരമ. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "കേരളത്തിലെ പുതിയ സസ്യങ്ങൾ: അന്താരാഷ്ട്ര പ്രശസ്തിയിൽ മലയാളികൾ". ദേശാഭിമാനി. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ലോകത്തിന് കേരളത്തിന്റെ മൂന്ന് സസ്യ സമ്മാനങ്ങൾ". കേരളകൗമുദി. Archived from the original on 2015-01-11. Retrieved 11 ജനുവരി 2015.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "A new species of Arundinella (Poaceae: Panicoideae: Arundinelleae) from Kerala, India". tandfonline.com. Retrieved 11 ജനുവരി 2015.
- ↑ http://www.thehindu.com/news/cities/Thiruvananthapuram/3-new-plant-species-found-in-the-ghats/article6779599.ece