അരിച്ചെള്ള്
കോളിയോപ്റ്റെറ (Coleoptera) പ്രാണിഗോത്രത്തിൽ കുർക്യുലിയോണിഡേ (Curculeonidae) കുടുംബത്തിലെ ഒരംഗമാണ് അരിച്ചെള്ള്. ശാസ്ത്ര നാമം സൈറ്റോഫിലസ് ഒറൈസ (Sitophilus oryza). അരിച്ചെള്ള് ലോകത്തെവിടെയും കാണപ്പെടുന്നു. അരി, ധാന്യങ്ങൾ, ഉണക്കിയ പയറുവർഗങ്ങൾ എന്നീ ഭക്ഷണപദാർഥങ്ങൾ ഇവ തിന്നു നശിപ്പിക്കാൻ ഇതിനു അസാമാന്യമായ കഴിവുണ്ട്.
അരിച്ചെള്ള് Rice weevil | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. oryzae
|
Binomial name | |
Sitophilus oryzae |
ശരീര ഘടന
തിരുത്തുക3-4 മീല്ലി മീറ്റർ. നീളവും തിളങ്ങുന്ന തവിട്ടുനിറവുമുള്ള ചെറിയ വണ്ടാണ് അരിച്ചെള്ള്. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഇത് സുലഭമായി കണ്ടുവരുന്നത്. ഇന്ത്യയാണിതിന്റെ ജന്മദേശമെന്നു കരുതപ്പെടുന്നു. ചരക്കുകപ്പലുകൾ മുഖേനയാവണം ലോകത്തിന്റെ നാനാഭാഗങ്ങളിലും ഇവ എത്തിച്ചേർന്നത്.
ആഹാരം
തിരുത്തുകമനുഷ്യന് ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്ന പ്രാണികളിൽ ഒന്നാണിത്. നെല്ലറകളിലും കളപ്പുരകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ധാന്യങ്ങൾ മുഴുവനായും നശിപ്പിക്കാൻ ഇവയ്ക്കു കഴിയും; ചീത്തയാകുന്ന ധാന്യങ്ങൾ കുതിർന്നിട്ട് പലപ്പോഴും മുളയ്ക്കുകയും ചെയ്യും. ധാന്യങ്ങളുടെ പരിപ്പുകൾ ഇവ തിന്നു തീർക്കുന്നു. ധാന്യമാവോ മുഴുവൻ ധാന്യങ്ങളോ പ്രായമെത്തിയ വണ്ടുകൾ തിന്നുതീർക്കുമ്പോൾ അവയുടെ ലാർവകൾ ധാന്യങ്ങൾക്കുള്ളിൽ ജീവിക്കുകയാണ് ചെയ്യുന്നത്. ധാന്യമാവ് കട്ടപിടിച്ചാൽ മാത്രമേ ലാർവകൾക്ക് ഇതിനുള്ളിൽ കഴിയാൻ സാധിക്കൂ.
പ്രത്യുൽപാദനം
തിരുത്തുകപെൺവണ്ടുകൾ ധാന്യത്തിന്റെ പരിപ്പിനുള്ളിൽ കരണ്ടുണ്ടാക്കുന്ന ചെറിയ കുഴികളിൽ ഓരോരോ മുട്ടകളിടുന്നു. മുട്ടകൾ വെളുത്തതും വലിപ്പം കുറഞ്ഞതുമാണ്. മുട്ടയിട്ടശേഷം പശപോലെയുള്ള ഒരു സ്രവത്താൽ കുഴികൾ മൂടിവയ്ക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുട്ടവിരിഞ്ഞു വെളുത്തുതടിച്ച കാലില്ലാത്ത പുഴുക്കൾ / ലാർവകൾ പുറത്തുവരും. ധാന്യം ഭക്ഷിച്ചുവളരുന്ന ഇവ വളരെ വേഗം പ്യൂപ്പയും വണ്ടുമായി മാറുന്നു. അനുകൂല പരിതഃസ്ഥിതികളിൽ 4-7 ആഴ്ചയാണ് ഇതിന്റെ ജീവിതചക്ര ദൈർഘ്യം. 2-3 ആഴ്ചവരെ ഈ വണ്ടുകൾക്ക് ആഹാരമില്ലാതെ ജീവിക്കാൻ സാധിക്കും. സാധാരണ 7-8 മാസമാണ് ഇതിന്റെ ആയുഷ്കാലം. എന്നാൽ രണ്ടു വർഷത്തിലേറെ ജീവിക്കുന്നവയും ഉണ്ട്. പൂർണവികസിതമായ ചിറകുകളുള്ള അരിച്ചെള്ള് ഉഷ്ണകാലത്തു മിക്കപ്പോഴും പറന്നുകൊണ്ടിരിക്കും.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അരിച്ചെള്ള് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |