അയ്യിപ്പിള്ള ആശാൻ അയ്യിനിപ്പിള്ള ആശാൻ സ്മാരകം
രാമകഥപ്പാട്ടിന്റെ കർത്താവായ അയ്യിപ്പിള്ള ആശാന്റെയും സഹോദരൻ അയ്യിനിപ്പിള്ള ആശാന്റെയും സ്മാരകമാണ് ഇത്. കോവളം കവികൾ എന്നു പ്രസിദ്ധരായിരുന്നു ഇവർ. തിരുവനന്തപുരം ജില്ലയുടെ തെക്കൻ മേഖലയായ നെയ്യാറ്റിൻകര താലൂക്കിലാണു ഈ സ്മാരകം. 1987 ൽ കേരള പുരാവസ്തു വകുപ്പ് ഇത് സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽപ്പെടുത്തി ‘കോവളം കവികൾ സ്മാരകം’ എന്നാക്കി. ലൈറ്റ് ഹൗസിനോടു ചേർന്നാണ് ആവാടു തുറ. ഭദ്രകാളിയുടെ തുറയെന്ന അർഥത്തിൽ ഔവാടുതുറയെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
കവികളുടെ പേരിലുള്ള രണ്ടു മണ്ഡപങ്ങളും കോൺക്രീറ്റിൽ നിർമിച്ചതാണ്. തെക്കേവീട്ടു കുടുംബത്തിലെ പിന്മുറക്കാർക്ക് ഇവർ ഉപാസനാ മൂർത്തികൾ കൂടിയാണ്. പീഠ പ്രതിഷ്ഠനടത്തിയാണിവരെകുടിയിരുത്തിയിരിക്കുന്നത്. മൂത്ത സഹോദരനായ അയ്യപ്പിള്ള ആശാനെ മന്ത്ര മൂർത്തിയായും ഇളയ സഹോദരൻ അയ്യനപിള്ള ആശാനെ ഗുരുവുമായിട്ടാണ് ആരാധിക്കുന്നത്. [1] സമീപത്തായി അവരുടെ ഉപാസനാമൂർത്തികളായ ദുർഗ്ഗ, ചാമുണ്ഡി, ഉപ ദേവതകളായ ഗണപതി, നാഗർ, യക്ഷി, മണ്ണാറമൂർത്തി, എന്നിവരുടെ പ്രതിഷ്ഠയുമുണ്ട്.[2]
അവലംബം
തിരുത്തുക- ↑ ശശി, ശേഖർ (December 21, 2019). "കോവളം കവികളുടെ പാദമുദ്രകൾ തേടി". മലയാള മനോരമ. Archived from the original on 2020-10-25. Retrieved October 25, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Ayyipillai Asan and Aynipillai Asan Memorial". ആർക്കിയോളജി വെബ്സൈറ്റ്.