ചെങ്കാലൻ പുള്ള്
ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിൽ പ്രമുഖരാണ് 'ഫാൽകോ അമ്യുറെൻസിസ്' എന്ന് ശാസ്ത്രീയ നാമമുള്ള അമ്യൂർ ഫാൽക്കണുകൾ. ദേശാടത്തിനിടെ 22,000 കിലോമീറ്റർ വരെ ഇവ സഞ്ചാരിക്കാരുണ്ടെന്ന് കരുതപ്പെടുന്നു. തെക്കുകിഴക്കൻ സൈബീരിയയിലും വടക്കൻ ചൈനയിലുമാണ് ഇവ പ്രജനനം നടത്താറ്. ശൈത്യകാലം ചെലവഴിക്കാൻ ഇവ ലോകത്തിന്റെ മറ്റേ അറ്റത്തുള്ള തെക്കേ ആഫ്രിക്കയിലേക്ക് പറക്കുന്നു. ഒക്ടോബറിലും നവംബറിലുമായി ദേശാടത്തിനിടെ മൂന്നാഴ്ചക്കാലത്തോളം ഇവ നാഗാലൻഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ ചേക്കേറാറുണ്ട്. ബ്രഹ്മപുത്രയുടെ കൈവഴിയായ ദൊയാങ് നദിയുടെ തീരത്താണിവ കൂട്ടത്തോടെയെത്തുന്നത്.[2]
അമ്യൂർ ഫാൽക്കൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | F. amurensis
|
Binomial name | |
Falco amurensis Radde, 1863
| |
Summer Winter | |
Synonyms | |
Falco vespertinus amurensis Radde, 1863 |
തീറ്റ
തിരുത്തുകപ്രാണികളും ചിതലുകളുമാണ് ഭക്ഷണം. ദേശാടനത്തിനിടയിൽ തുമ്പികളേയും ഭക്ഷിക്കാറുണ്ട്.
പറക്കുമ്പോൾ ചിറകിൽ വെളുത്ത വര കാണാം. ഇരിക്കുമ്പോൾ ചിറകിന്റെ അറ്റം വാലിന്റെ അറ്റം വരെ യാണ്.[3]
Measurements | |||
---|---|---|---|
[3][4] | |||
Length | 275–290 മി.മീ (10.8–11.4 ഇഞ്ച്) | ||
285–300 മി.മീ (11.2–11.8 ഇഞ്ച്) | |||
Tail | 123–130 മി.മീ (4.8–5.1 ഇഞ്ച്) | ||
129–132 മി.മീ (5.1–5.2 ഇഞ്ച്) | |||
Head | 41–43 മി.മീ (1.6–1.7 ഇഞ്ച്) | ||
42–44 മി.മീ (1.7–1.7 ഇഞ്ച്) | |||
Tarsus | 60–62 മി.മീ (2.4–2.4 ഇഞ്ച്) | ||
65–67 മി.മീ (2.6–2.6 ഇഞ്ച്) | |||
Weight | 97–155 ഗ്രാം (3.4–5.5 oz) | ||
111–188 ഗ്രാം (3.9–6.6 oz) |
വിതരണം
തിരുത്തുകMeasurements | |||
---|---|---|---|
[3][4] | |||
Length | 275–290 മി.മീ (10.8–11.4 ഇഞ്ച്) | ||
285–300 മി.മീ (11.2–11.8 ഇഞ്ച്) | |||
Tail | 123–130 മി.മീ (4.8–5.1 ഇഞ്ച്) | ||
129–132 മി.മീ (5.1–5.2 ഇഞ്ച്) | |||
Head | 41–43 മി.മീ (1.6–1.7 ഇഞ്ച്) | ||
42–44 മി.മീ (1.7–1.7 ഇഞ്ച്) | |||
Tarsus | 60–62 മി.മീ (2.4–2.4 ഇഞ്ച്) | ||
65–67 മി.മീ (2.6–2.6 ഇഞ്ച്) | |||
Weight | 97–155 ഗ്രാം (3.4–5.5 oz) | ||
111–188 ഗ്രാം (3.9–6.6 oz) |
ഇവ പൂർവഏഷ്യ, ഉത്ത മംഗോളിയൻ പ്രദേശം, ഉത്തര കൊറിയയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം ചെയ്യുന്നു. ഇവ ഇന്ത്യ വഴി ദേശാടനം നടാത്തുന്നു. തായ്ലന്റ്, കമ്പോഡിയ, മാലി ദ്വീപുകൾ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലേക്കും ദേശാടനം നടത്തുന്നു. ദേശാടനം നടത്തുമ്പോൾ ഇവ 1000മീ. ൽ കൂടുതൽ ഉയരത്തിലാണ് പറക്കുന്നത്. [5] ദേശാടനശേഷം തിരിച്ചുള്ള യാത്ര പാത വ്യക്തമായിട്ടില്ല.[3][4]
നാഗലാന്റിലെ കൂട്ടക്കൊല
തിരുത്തുകഓരോവർഷവും ഒന്നേകാൽ ലക്ഷത്തോളം അമ്യൂർ ഫാൽക്കണുകൾ നാഗാലൻഡിൽ വേട്ടയാടപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനകളുടെ കണക്ക്. ദേശാടത്തിനിടെ നാഗാലൻഡിലെ മൊക്കോച്ചുങ് ജില്ലയിലുള്ള ചങ്‌ത്യോ ഗ്രാമത്തിൽ എല്ലാ ഒക്ടോബറിലും നവംബറിലുമെത്തുന്ന അമ്യൂർ ഫാൽക്കണുകളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി പരിസ്ഥിതി പ്രവർത്തകർ പരാതിപ്പെട്ടിരുന്നു. പക്ഷികളെ വലവിരിച്ചു പിടിച്ച് കൊന്നുതിന്നാറാണ് പതിവ്. ദേശാടനക്കിളികളെ സംരക്ഷിക്കാനുള്ള അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പുവെച്ച ഇന്ത്യ ഈ പ്രാപ്പിടിയന്മാർക്ക് സുരക്ഷിത പാതയൊരുക്കാൻ ബാധ്യസ്ഥരാണെന്ന് അന്താരാഷ്ട്ര സംഘടനകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് ഒക്ടോബറിലും നവംബറിലും ജില്ലയിൽ വന്യമൃഗവേട്ടയ്ക്ക് പൂർണ നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.[6]
അവലംബം
തിരുത്തുക- ↑ "Falco amurensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. 2012. Retrieved 16 July 2012.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ വി.ടി. സന്തോഷ്‌കുമാർ (2013 ജൂലൈ 7). "ദേശാടകർക്ക് നാഗാലൻഡ് സുരക്ഷിത പാതയൊരുക്കുന്നു". മാതൃഭൂമി. Archived from the original on 2013-07-09. Retrieved 2013 ജൂലൈ 7.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 3.0 3.1 3.2 3.3 Rasmussen, PC & JC Anderton (2005). Birds of South Asia. The Ripley Guide. Volume 2. Washington, DC & Barcelona: Smithsonian Institution & Lynx Edicions. p. 113.
- ↑ 4.0 4.1 4.2 Orta, J. (1994). "Amur Falcon". In del Hoyo, J., A. Elliott, and J. Sargatal (ed.). Handbook of birds of the world. Vol. 2. New World vultures to guineafowl. Barcelona: Lynx Edicions. pp. 265–266.
{{cite book}}
: CS1 maint: multiple names: editors list (link) - ↑ Clement, Peter; Holman, David (2001). "Passage records of Amur Falcon Falco amurensis from SE Asia and southern Africa including first records from Ethiopia". Bulletin of the British Ornithologists' Club. 121 (1): 222–230.
- ↑ Shashank Dalvi and Ramki Sreenivasan. "Shocking Amur Falcon Massacre in Nagaland". www.conservationindia.org. Retrieved 2013 ജൂലൈ 7.
{{cite web}}
: Check date values in:|accessdate=
(help)
പുറം കണ്ണികൾ
തിരുത്തുക- (Eastern Red-footed Falcon =) Amur Falcon – Species text in The Atlas of Southern African Birds.
- Oiseaux Photos
- Falco amurensis in the Flickr: Field Guide Birds of the World
- Falco amurensis എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Falco amurensis എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.