സ്പോണ്ടിയാസ് ജനുസ്സിൽപ്പെടുന്ന പുഷ്പിക്കുന്ന ഒരു മരമാണ് അമ്പഴം. (ശാസ്ത്രീയനാമം: Spondias pinnata).25 മീറ്ററിലധികം ഉയരത്തിൽ വളരുന്ന അമ്പഴത്തിന്റെ പത്തിലേറെ ഉപവർഗ്ഗങ്ങൾ കാണുന്നുവെങ്കിലും കേരളത്തിൽ പൊതുവേ കാണുന്നത് സ്പോണ്ടിയാസ് പിന്നേറ്റ എന്നതരമാണ്. രേഖപ്പെടുത്തിയിട്ടുള്ള പതിനേഴ് ഉപവർഗ്ഗങ്ങളിൽ പത്തെണ്ണങ്ങളുടെയും സ്വദേശം ഏഷ്യയാണ്. വേപ്പിന്റെയും കൊന്നയുടെയും അമ്പഴത്തിന്റെയും ഇലകളുടെ ക്രമീകരണം ഒരേപോലെയാണ്. ഫലത്തിന് അണ്ഡാകൃതിയും, പച്ച നിറവും, പഴുത്തു കഴിഞ്ഞാൽ മഞ്ഞനിറത്തിലും കാണുന്നു. ഫലത്തിനുള്ളിൽ ഒരു കുരു മാത്രമേ ഉണ്ടാവുകയുള്ളു. അമ്പഴത്തിന്റെ ഫലമാണ്‌ അമ്പഴങ്ങ. നല്ല പുളിരസമുള്ള അമ്പഴങ്ങയുടെ കാമ്പ് കൊണ്ട് ചമ്മന്തികളും, കറികളും, അച്ചാറുകളും ഉണ്ടാക്കാം.

അമ്പഴങ്ങ വിളവെടുത്തത്

അമ്പഴം
Spondias pinnata.jpg
അമ്പഴം- ഇളം ഇലകൾ
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
S. pinnata
Binomial name
Spondias pinnata
(L. f.) Kurz
Synonyms
  • Mangifera pinnata L. f.
  • Poupartia pinnata (L. f.) Blanco
  • Spondias acuminata Roxb.
  • Spondias bivenomarginalis K.M. Feng & Mao
  • Spondias mangifera Willd.
  • Tetrastigma megalocarpum W.T. Wang
അമ്പഴം, (Spondias dulcis), ഫലം, ഛേദിച്ചത്, കുരു

ഔഷധഗുണങ്ങൾതിരുത്തുക

അമ്പഴത്തിന്റെ ഇലയും, തൊലിയും, കായും പശയും ഉപയോഗിക്കാം.

  • കർണ്ണ രോഗങ്ങൾ
  • വിഷ ചികിത്സ
  • ഗൊണോറിയ
  • ഗ്രഹണി

കുറിപ്പുകൾതിരുത്തുക

സ്പോണ്ടിയാസ് മോമ്പിൻ എന്ന തരം അമ്പഴത്തിന്റെ തായ്ഭാഷയിലെ പേരായ മാക്കോക്ക് ൽ നിന്ന് രൂപംകൊണ്ടതാണ് തായ്‌ലാൻഡിന്റെ തലസ്ഥാനമായ ബാങ്കോക്ക് നഗരത്തിന്റെ നാമം .

അവലംബംതിരുത്തുക

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക"https://ml.wikipedia.org/w/index.php?title=അമ്പഴം&oldid=3694525" എന്ന താളിൽനിന്ന് ശേഖരിച്ചത്