അസഗ

ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍

അസഗ (കന്നഡ:ಅಸಗ) ക്രിസ്ത്വബ്ദം ഒൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കന്നഡ കവിയായിരുന്നു.[1] ദിഗംബര ജൈനനായിരുന്ന അസഗ കന്നഡയിലും സംസ്കൃതത്തിലും കൃതികൾ രചിച്ചു. അസഗൻറെ വർദ്ധമാന ചരിത്ര (കാലം: ക്രിസ്ത്വബ്ദം 853) എന്ന സംസ്കൃതത്തിലുള്ള കൃതി ലഭ്യമായിട്ടുണ്ട്. ഈ മഹാകാവ്യം പതിനെട്ട് കാണ്ഡങ്ങൾ അടങ്ങിയതാണ്. ജൈന തീർഥങ്കരനായിരുന്ന മഹാവീരൻറെ ജീവിതത്തെ ആസ്പദമാക്കി രചിക്കപ്പെട്ട (ഉപലബ്ധ) കൃതികളിൽ ഇത് ആദ്യത്തേതാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മൊത്തത്തിൽ എട്ട് കൃതികളാണ് അസഗ സംസ്കൃതത്തിൽ രചിച്ചത്.[2] കന്നഡയിൽ രചിച്ച കർണാടക കുമാരസംഭവ (കാളിദാസൻറെ കുമാരസംഭവത്തിൻറെ വിവർത്തനം) പോലെയുള്ള കൃതികൾ ലഭ്യമായിട്ടില്ല. ഈ കൃതിയെ കുറിച്ച് പിൽക്കാലത്തെ കന്നഡ കവികൾ നൽകിയ സൂചനകൾ ലഭ്യമാണ്.[3][4][5][6][7]

അസഗ
Bornക്രിസ്ത്വബ്ദം 800
Occupationകവി
Periodരാഷ്ട്രകൂട സാഹിത്യം
Genreജൈന സാഹിത്യം
Notable worksവർദ്ധമാന ചരിത്ര (മഹാവീരൻറെ ജീവിതഗാഥ), ക്രിസ്ത്വബ്ദം 853

ശബ്ദമണിദർപ്പണ എന്ന വ്യാകരണഗ്രന്ഥം രചിച്ച കേശിരാജൻ (കാലം: ക്രിസ്ത്വബ്ദം 1260) അസഗനെ കന്നഡയിലെ ആധികാരിക എഴുത്തുകാരുടെ കൂട്ടത്തിൽ പ്രതിഷ്ഠിക്കുന്നു.[8]

ജീവചരിത്രംതിരുത്തുക

രാഷ്ട്രകൂട രാജഭരണ കാലത്തെ കന്നഡ കവികളും സാഹിത്യകാരൻമാരും
(753-973 CE)
അമോഘവർഷ ക്രിസ്ത്വബ്ദം 850
ശ്രീവിജയ ക്രിസ്ത്വബ്ദം 850
അസഗ ക്രിസ്ത്വബ്ദം 850
ശിവകോട്യാചാര്യ ക്രിസ്ത്വബ്ദം 900
രവിനാഗഭട്ട ക്രിസ്ത്വബ്ദം 930
ആദികവി പംപ ക്രിസ്ത്വബ്ദം 941
ജൈനചന്ദ്ര ക്രിസ്ത്വബ്ദം 950
ശ്രീ പൊന്ന ക്രിസ്ത്വബ്ദം 950
രുദ്രഭട്ട ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ
കവി രാജരാജ ഒൻപതാം നൂറ്റാണ്ട് തൊട്ട് പത്താം നൂറ്റാണ്ട് വരെ
ഗജനാകുശ പത്താം നൂറ്റാണ്ട്

അസഗ എന്ന് പേര് സംസ്കൃതത്തിലെ അശോക എന്നതിൻറെ അപഭ്രംശമാണെന്ന് കരുതപ്പെടൂന്നു.[6] രാഷ്ട്രകൂട അമോഘവർഷൻറെ (ക്രിസ്ത്വബ്ദം 800–878) സമകാലീനനാണ് അസഗ. ഇന്നത്തെ കർണാടക ഉൾപ്പെടുന്ന ഭൂപ്രദേശത്താണ് അസഗ ജീവിച്ചിരുന്നത്. ക്രിസ്ത്വബ്ദം എട്ട് തൊട്ട് പത്താം നൂറ്റാണ്ട് കാലത്തെ ദക്ഷിണഭാരത്തിലും മദ്ധ്യഭാരതത്തിലും ഭരിച്ചിരുന്ന രാഷ്ട്രകൂട രാജഭരണത്തിനിടെ സാഹിത്യത്തിനു മികവുറ്റ സംഭാവനകൾ നൽകി.[9] അക്കാലത്തെ കന്നഡ കവി ഗുണവർമ്മനെ പോലെ തന്നെ അസഗനും നേരിട്ടുള്ള രാജാശ്രയം ലഭിച്ചില്ല.[10]

വർദ്ധമാന ചരിത്ര എന്ന കൃതിയിൽ അസഗ താൻ എട്ട് മഹാകാവ്യങ്ങൾ രചിച്ചതായി സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് കൂടാതെ സംസ്കൃതത്തിലുള്ള ശാന്തിപുരാണ എന്ന കൃതി മാത്രമാണ് ലഭ്യമായിട്ടുള്ളത്.[11]ശാന്തിപുരാണ എന്ന കൃതിയുടെ പീഠികയായ കവിപ്രശസ്തിപ്രദായിനി എന്ന ഭാഗത്ത് അസഗ താൻ ജൈന മാതാപിതാക്കൾക്ക് ജനിച്ചവനാണെന്നും ആചാര്യൻ ഭവകീർത്തിയുടെ ശിഷ്യനാണെന്നും സൂചിപ്പിക്കുന്നുണ്ട്. ഭവകീർത്തിയെ കൂടാതെ രണ്ട് ആചാര്യൻമാരുടെ പേരുകളും അസഗ സൂചിപ്പിക്കുന്നു. അതനുസരിച്ച് അസഗ രാഷ്ട്രകൂടരുടെ സാമന്തനായിരുന്ന കോടദേശത്തെ വിരള പട്ടണത്തിലെ ശ്രീനാഥൻറെ ആശ്രയം തേടിയിരുന്നു.[4][6][12][13]

അസഗനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നത് പിൽക്കാലത്തെ കന്നഡ എഴുത്തുകാരുടെ കൃതികളിലൂടെയാണ്. കവി ശ്രീ പൊന്ന (ക്രിസ്ത്വബ്ദം 950) അസഗൻറെ കഥനകവിതകളിൽ ഒന്നിനെ സ്രോതസ്സായി സ്വീകരിച്ചു. അസഗൻറെ കവിതകളേക്കാൾ തൻറെ കവിതകൾ മികച്ചവയാണെന്നതാണ് ശ്രീ പൊന്നൻറെ അഭിമതം.[14] കന്നഡ എഴുത്തുകാരൻ ജയകീർത്തി (കാലം: ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭാഷാകോവിദൻ) തൻറെ ഛന്ദാനുശാസന എന്ന കൃതിയിൽ അസഗൻറെ കർണാടക കുമാരസംഭവ എന്ന കാവ്യത്തെ കുറിച്ചു സൂചിപ്പിക്കുന്നു. ജയകീർത്തി അസഗൻറെ കാവ്യരചനാ പാടവത്തെ പുകഴ്ത്തുകയാണ് ചെയ്യുന്നത്.[15] മേൽപ്പറഞ്ഞ കൃതിയുടെ പല ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ദുർഗ്ഗസിംഹൻ, നയസേനൻ എന്നിങ്ങനെയുള്ള സാഹിത്യകാരൻമാർ ദേസി (ദേശ്യ) കന്നഡയിലെ ഏറ്റവും നല്ല എഴുത്തുകാരൻ അസഗനാണെന്ന് സൂചിപ്പിക്കുന്നു.[16] സംസ്കൃത കാവ്യരചനയിലും പ്രശസ്തനായിരുന്നത് കൊണ്ട് ഇത് അസഗൻറെ ഒരു വിശിഷ്ടതയേന്ന് ഇൻഡോളജിസ്റ്റ് ആയിരുന്ന എ.കെ. വാർഡർ അഭിപ്രായപ്പെടുന്നു. പതിനൊന്നാം നൂറ്രാണ്ടിൽ ജീവിച്ചിരുന്ന വ്യാകരണ വിദഗ്ദ്ധൻ നാഗവർമ്മ രണ്ടാമൻ അസഗ ശ്രീ പൊന്നനു തുല്യനാണെന്ന് പ്രഖ്യാപിച്ചു. പന്ത്രണ്ടാം നൂറ്രാണ്ടിൽ ജീവിച്ചിരുന്ന എഴുത്തുകാരൻ ബ്രഹ്മശിവ അസഗ രാജക (രാജകീയ) കവിയാനെന്ന് അഭിപ്രായപ്പെടുന്നു. വിജയനഗര സാമ്രാജ്യത്തിൻറെ പതനം വെരെയുള്ള കാലത്തോളം അസഗൻറെ കൃതികൾ കന്നഡ എഴുത്തുക്കാർക്കിടയിൽ ഹരമായിരുന്നു എന്ന് അറിയാൻ കഴിയുന്നു. [17] കന്നഡയിലുള്ള കൃതികൾ നഷ്ടപ്പെട്ട് പോയെങ്കിലും അസഗൻറെ പേര് ഗജഗ, അഗ്ഗള, മനസ്സിജ, ശ്രീവര്ദ്ധനദേവ, ഗുണാനന്ദി എന്നിവരോടൊപ്പം മുൻനിരയിലെ എഴുത്തുകാരുടെ കൂടത്തിൽ ഗണിക്കപ്പെടുന്നു.[18] പത്താം നൂറ്റാണ്ടിലെ അപഭ്രംശ (ഭാഷ) കവി ധവള അസഗൻറെ ഹരിവംശ പുരാണ എന്ന സംസ്കൃത കൃതിയെ വാനോളം വാഴ്ത്തുന്നു.[4]

കൃതികൾതിരുത്തുക

 • വർദ്ധമാന ചരിത്ര അസഗ; പന്നാലാൽ ജൈൻ (1974). Vardhamānacaritam: Hindi anuvada (Hindi translation), ālocanātmaka prastāvanā (Critical Review), ādi sahita. ജൈന സംസ്കൃതി സംരക്ഷാ സംഘ.
 • ശാന്തിപുരാണ[19]}}

കൂടുതൽ വായനയ്ക്ക്തിരുത്തുക

അവലംബങ്ങൾതിരുത്തുക

 1. Singh, Nagendra Kr; Baruah, Bibhuti (2004), Encyclopaedic Dictionary of Pali Literature, Global Vision Publishing, p. 96, ISBN 978-81-87746-67-6
 2. Dundas, Paul (2002). The Jains-Library of religious beliefs and practices. Routledge. ISBN 0-415-26606-8.
 3. പൊലോക്ക്, ഷെൽഡോൻ (2006). The language of the gods in the world of men- Sanskrit, culture, and power in premodern India. കലിഫോർണിയ യൂണിവേഴ്സിറ്റി പ്രെസ്സ്. p. 341. ISBN 0-520-24500-8.
 4. 4.0 4.1 4.2 മുഖർജി, സുജിത്ത് (1999). A Dictionary of Indian Literature: Beginnings-1850. ഓറിയൻറ് ബ്ലാക്സ്വാൻ. p. 27. ISBN 81-250-1453-5.
 5. Singh, Narendra (2001). Encyclopaedia of Jainism. Anmol Publications PVT. LTD. p. 1516. ISBN 81-261-0691-3.
 6. 6.0 6.1 6.2 Warder, A.K. (1988). Indian Kavya Literature. Motilal Banarsidass. pp. 240–241. ISBN 81-208-0450-3.
 7. Mugali, Ram Śri (1975). History of Kannada literature. Sahitya Akademi. p. 14.
 8. കുള്ളി, ജയവന്ത് എസ് (1976). Kēśirāja's Śabdamanidarpana, Volume 25 of Rajata mahōtsavada prakataneh. കർണാടക യൂണിവേഴ്സിറ്റി. p. 17.
 9. നാഗരാജയ്യ, ഹമ്പ (2000). A history of the Rāṣṭrakūṭas of Malkhēḍ and Jainism. അങ്കിത പുസ്തക. p. 139. ISBN 81-87321-37-7.
 10. നായക, ഹാരോഗദ്ദെ മാനപ്പ (1990). South Indian studies. ഗീതാ ബുക്ക് ഹൌസ്. p. 836.
 11. ദത്ത, അമരേശ് (1987). Encyclopaedia of Indian literature. vol. 1, a-devo. ന്യൂ ദില്ലി: സാഹിത്യ അക്കാദമി. p. 619. ISBN 81-260-1803-8.
 12. Upadhye, Adinath Nemināth (, 1983). Upadhye papers. Prasārānga, University of Mysore. p. 292. Check date values in: |year= (help)
 13. Garg, Ganga Ram (1992). Encyclopaedia of the Hindu world, Volume 3. Concept Publishing Company. p. 670. ISBN 81-7022-376-8.
 14. എ.കെ. വാർഡർ.(1988), p. 248
 15. ദത്ത, അമരേശ് (2006). The Encyclopaedia Of Indian Literature (Volume One (A To Devo), Volume 1. സാഹിത്യ അക്കാദമി. p. 619. ISBN 81-260-1803-8.
 16. ഗർഗ്ഗ്, ഗംഗാ റാം (1987). International encyclopaedia of Indian literature, Volume 4. മിത്തൽ പബ്ലിക്കേഷൻസ്. p. 10. ISBN 978-81-7099-027-7.
 17. എ.കെ. വാർഡർ (1988), p. 248
 18. വാർഡർ, എ.കെ. (1988). Indian Kavya Literature. Motilal Banarsidass. p. 161. ISBN 81-208-0450-3.
 19. Singh, Nagendra Kr; Baruah, Bibhuti (2003). Encyclopaedic Dictionary of Pali Literature. Global Vision Publishing House. p. 96. ISBN 978-81-87746-67-6.
"https://ml.wikipedia.org/w/index.php?title=അസഗ&oldid=2319577" എന്ന താളിൽനിന്ന് ശേഖരിച്ചത്