നേപ്പാളി-ഉക്രേനിയൻ വംശജയായ ഒരു ബ്രിട്ടീഷ് നടിയാണ് അമൃത ആചാര്യ (Nepali: अमृता आचार्य).[2] എച്ച്ബി‌ഒ സീരീസ് ആയ ഗെയിം ഓഫ് ത്രോൺസിലെ ഇറി, ഐടിവി സീരീസായ ദി ഗുഡ് കർമ്മ ഹോസ്പിറ്റലിലെ ഡോ. റൂബി വാക്കർ എന്നീ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.

അമൃത ആചാര്യ
अमृता आचार्य
അമൃത ആചാര്യ 2014 ലെ ട്രൈഫോഴ്‌സ് എസ്‌എഫ്‌എഫ് അവാർഡ് വേദിയിൽ
ജനനം (1987-07-31) 31 ജൂലൈ 1987  (36 വയസ്സ്)
ദേശീയതബ്രിട്ടിഷ്
മറ്റ് പേരുകൾAmrita Acharya Dunne
തൊഴിൽഅഭിനേതാവ്
അറിയപ്പെടുന്ന കൃതി
ഗെയിം ഓഫ് ത്രോൺസ്
ഉയരം1.57 m (5 ft 2 in)[1]

ആദ്യകാലജീവിതം

തിരുത്തുക

1987 ജൂലൈ 31-ന് നേപ്പാളിലെ കാഠ്മണ്ഡുവിലാണ് അമൃത ജനിച്ചത്. അച്ഛൻ ഡോ. ഗണേഷ് ആചാര്യ നേപ്പാൾ സ്വദേശിയും, അമ്മ കൂസ്യ ഡോഡ്ജർ ഉക്രെൻ സ്വദേശിനിയുമാണ്. നേപ്പാളി ഗൈനക്കോളജിസ്റ്റായ അമൃതയുടെ പിതാവ് കീ‌വിലെ മെഡിക്കൽ സ്‌കൂളിൽ പഠിക്കുന്നതിനിടെയാണ് ഉക്രേനിയൻ വാസ്തുശിൽപിയായ അമ്മയെ കണ്ടുമുട്ടിയത്. കാഠ്മണ്ഡു, ഉക്രൈൻ, ഇംഗ്ലണ്ട്, നോർവെ എന്നിവിടങ്ങളിലായി അമൃത വളർന്നു. ആദ്യ ഏഴു വർഷം നേപ്പാളിൽ ചെലവഴിച്ച ശേഷം പിതാവിന്റെ ജോലി സംബന്ധമായി കുടുംബം ആദ്യം ഇംഗ്ലണ്ടിലേക്കും, പിന്നീട് അമൃതക്ക് 13 വയസ്സുള്ളപ്പോൾ നോർവേയിലേക്കും താമസം മാറി.[3]

നോർവേയിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 19-ാം വയസ്സിൽ അമൃത അഭിനയരംഗത്ത് നിലയുറപ്പിക്കാനായി ഇംഗ്ലണ്ടിലേക്ക് താമസം മാറി.[4] അക്കാഡമി ഓഫ് ലൈവ് ആൻഡ് റെക്കോഡഡ് ആർട്ട്സിൽ ചേർന്ന അമൃത 2009-ൽ അവിടെനിന്നും അഭിനയത്തിൽ ബി.എ. ബിരുദം നേടി.[1]

2010 ൽ, ‘ബിബിസി’ മെഡിക്കൽ ഡ്രാമയായ 'കാഷ്വാലിറ്റി'യിൽ 'നീല സരിൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അമൃത അഭിനയരംഗത്തേക്ക് പ്രവേശിച്ചു.

ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ രണ്ട് സീസണുകളിൽ ഡൈനറിസ് ടാർഗറിയന്റെ ഡോത്രാക്കി സേവകയായ ഇറിയുടെ വേഷമാണ് അമൃത അവതരിപ്പിച്ചത്. ആ കഥാപാത്രം രണ്ടാം സീസണിൽ മരിച്ചുപോകുകയാണ്.[5]

2011 ൽ, ബിബിസി ക്രിസ്മസ് ഷോ ലാപ്ലാൻഡിൽ അമൃത അഭിനയിച്ചു.[6] അതുപോലെ ദി ഡെവിൾസ് ഡബിൾ എന്ന ജീവചരിത്ര സിനിമയിൽ ഒരു സ്കൂൾ പെൺകുട്ടിയായും പ്രത്യക്ഷപ്പെട്ടു.

നോർവീജിയൻ ചലച്ചിത്രമായ "ഐ ആം യുവർസ്" എന്ന സിനിമയിൽ അമൃത നായികയായി. ഈ സിനിമയിലെ അഭിനയത്തിന് അവർ നോർവീജിയൻ അമാണ്ട അവാർഡിൽ മികച്ച നടിക്കുള്ള നോമിനേഷൻ നേടി. അക്കാദമി അവാർഡിനുള്ള നോർവെയുടെ ഔദ്യോഗിക സിനിമ കൂടിയാണ് ഇത്.

2017 മുതൽ ഐടിവി സീരീസായ ദി ഗുഡ് കർമ്മ ഹോസ്പിറ്റലിൽ ഡോ. റൂബി വാക്കറായി അഭിനയിച്ചുവരികയാണ്. ഇതിൽ അമൃത ജോലിയിൽ നിരാശയും വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും മൂലം യു.കെ വിട്ട് കേരളത്തിലെ (ഷോ പക്ഷെ യഥാർത്ഥത്തിൽ ചിത്രീകരിച്ചത് ശ്രീലങ്കയിലാണ്) ഒരു ആശുപത്രിയിലേക്ക് മാറുന്ന എൻ‌എച്ച്‌എസ് ജൂനിയർ ഡോക്ടറായി വേഷമിടുന്നു. ബെസ്റ്റ് ഡ്രാമ പെർഫോമൻസ് വിഭാഗത്തിലെ 2019 ലെ ദേശീയ ടെലിവിഷൻ അവാർഡിനായി അവർ ലോംഗ് ലിസ്റ്റ് ചെയ്യപ്പെട്ടു.

മുഴുവനായും ക്രൌഡ് ഫണ്ടിങ്ങിലൂടെ നിർമ്മിക്കുന്ന ലോകത്തിലെ ആദ്യ സിനിമയായ, ബ്രിട്ടീഷ് സൈക്കോളജിക്കൽ ത്രില്ലർ വെൽകം ടു ക്യൂരിയോസിറ്റിയിൽ ഒരു പ്രധാന വേഷം ചെയ്തതത് അമൃതയാണ്. ഈ സിനിമക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ നിർമ്മാതാക്കൾ 200,000 ഡോളർ സമാഹരിച്ചു. ഒരു സീരിയൽ കില്ലർ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിനെ അടിസ്ഥാനമാക്കിയുള്ള പരസ്പരബന്ധിതമായ നാല് കഥകൾ ആണ് ചിത്രത്തിൽ. ചിത്രത്തിന് പക്ഷെ മോശം അവലോകനങ്ങൾ ആണ് ലഭിച്ചത്. [7]

സ്വകാര്യ ജീവിതം

തിരുത്തുക

2015 ലെ ഭൂകമ്പം ബാധിച്ച നേപ്പാളിലെ ഒരു സ്കൂളിനായി പണം സ്വരൂപിക്കുന്നതി വേണ്ടി നടത്തിയ ലണ്ടൻ മാരത്തണിൽ പങ്കെടുക്കുകയും 03:46:07 എന്ന സമയത്തോടെ മാരത്തൺ പൂർത്തിയാക്കുകയും ചെയ്തു.[8][9]

നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് മനുഷ്യക്കടത്തിലൂടെ എത്തിക്കുന്ന കുട്ടികളെ രക്ഷപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ചോരചോരി എന്ന ജീവകാരുണ്യ സംഘടനയുടെ അംബാസഡറാണ് അവർ.[10] ഉക്രേനിയൻ, റഷ്യൻ, ഇംഗ്ലീഷ്, നോർവീജിയൻ ഭാഷകൾ സംസാരിക്കാൻ അറിയാവുന്ന[5] അമൃത, മാതാപിതാക്കൾ പരസ്പരം ഉക്രേനിയൻ, റഷ്യൻ ഭാഷകളിൽ സംസാരിക്കുന്നതിനാൽ തനിക്ക് നേപ്പാളി ഭാഷയുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്നും, നേപ്പാളി ഭാഷ അറിയാത്ത താൻ താമസിയാതെ തന്നെ അത് പഠിക്കാൻ ഒരുങ്ങുകയാണെന്നും പറഞ്ഞു.[11]

ഫിലിമോഗ്രാഫി

തിരുത്തുക
ടെലിവിഷൻ റോൾ
വർഷം തലക്കെട്ട് വേഷം കുറിപ്പ്
2010 കാഷ്വാലിറ്റി നീല സരിൻ എപ്പിസോഡ്: എ ലെസ്സർ ഗുഡ്
2011 ഡോക്ടേഴ്സ് സസ്കിയ ട്രെംലെറ്റ് എപ്പിസോഡ്: കാൻഡിഡേറ്റ്
2011 ലാപ്പ്ലാൻഡ് വധു ടി.വി മൂവി
2011-2012 ഗെയിം ഒഫ് ത്രോൺസ് ഇറി സീസൺ 1-2
2015 പെൻ & പേപ്പർ & ലേസർ ഗൺസ് അബ്ബി 1 എപ്പിസോഡ് വെബ് സീരീസ്.
2016 അക്വിറ്റഡ് ആമിന സഹിർ
2017 റെഡ് ഡ്വാർഫ് വെയിട്രസ് ഗ്രെറ്റ എപ്പിസോഡ്: ടൈംവേവ്
2017-തുടരുന്നു ദ ഗുഡ് കർമ്മ ഹോസ്പിറ്റൽ ഡോ. റൂബി വാക്കർ പ്രധാന വേഷം
2018 സിബി ആൻഡ് ഡാൻ കേറ്റ് ടി വി പൈലറ്റ്
2020 ദ സിസ്റ്റർ[8] ഹോളി ഫോക്സ് സീരീസ് 1
സിനിമ
വർഷം തലക്കെട്ട് വേഷം കുറിപ്പ്
2010 ഇൻ കമ്പനി ഓഫ് വോൾഫ്സ് റീത ഹ്രസ്വ ചിത്രം
2010 കളക്റ്റബിൾസ് ഹ്രസ്വ ചിത്രം
2011 ദ ഡെവിൾസ് ഡബിൾ സ്കൂൾ കുട്ടി
2013 ഐ ആം യുവർസ് മിന
2014 ഡെഡ് സ്നോ 2: റെഡ് വേഴ്സസ് ഡെഡ് റൈഡൺ
2014 കാമൊഫ്ലേജ് അമീറ
2015 അമർ അക്ബർ & ടോണി റിച്ച
2015 ഓഫ് ഹെർ ഐ ഡ്രീം ഷാർസ ഹ്രസ്വ ചിത്രം
2015 ക്വീൻസ് മൈൽ അനിയ ഹ്രസ്വചിത്രം
2016 കിസ്സ് ദ ഡെവിൾ ഇൻ ദ ഡാർക്ക് ലില്ലി/ലില്ലി ഡെമൺ ഹ്രസ്വചിത്രം
2016 അറൈവൽസ് സൊയ്റായ
2018 വൈറ്റ് ചേമ്പർ[12] റൂത്ത്
2018 ജെനിസിസ് Aഅലെക്സ ബ്രൂക്ക്സ്
2018 വെൽക്കം ടു ക്യൂറിയോസിറ്റി സോ
2019 മിസ്സിങ്ങ് ലിങ്ക് അമ ലഹുമ (ശബ്ദം)

സ്റ്റേജ്

തിരുത്തുക
വർഷം തലക്കെട്ട് വേഷം വേദി
2010 എലിവേറ്റർ ഷീ ന്യൂ ഡയൊരമ തീയറ്റർ
2014 അറ്റ് ദ എൻഡ് ഓഫ് എവരിതിങ് എൽസ് ഇക്ക യൂണികോൺ തീയറ്റർ
2015 ദ ക്രോണിക്കിൾസ് ഓഫ് കൽക്കി കൽക്കി ഗേറ്റ് തീയറ്റർ

പരാമർശങ്ങൾ

തിരുത്തുക
 1. 1.0 1.1 Amrita Acharia cv[പ്രവർത്തിക്കാത്ത കണ്ണി] Conway van Gelder Grant. Retrieved 26 July 2019.
 2. "Nepalese actress Amrita Acharya born in Nepal". 18 June 2013. Retrieved 24 December 2017.
 3. Gilbert, Gerard (2017-02-01). "Actress Amrita Acharia talks Game of Thrones, Nordic noir and The Good Karma Hospital". The Independent. Retrieved 2019-07-26.
 4. Dhungana, Smriti. "Coming back home after 16 years…". My Republica (in ഇംഗ്ലീഷ്). Retrieved 2019-01-05.
 5. 5.0 5.1 Daniel Feinberg (29 April 2012). "Amrita Acharia talks Game of Thrones". Uproxx. Retrieved 24 December 2017.
 6. "Lapland – Christmas Special". The British Comedy Guide. Retrieved 24 December 2017.
 7. "Welcome To Curiosity Reviews". Rotten Tomatoes. Open Publishing. Retrieved 2019-07-25.
 8. 8.0 8.1 "Who is Amrita Acharia? Actress who plays Dr Ruby Walker in Good Karma Hospital and Irri in Game of Thrones" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2020-10-28. Retrieved 2020-11-13.
 9. "Amrita Acharya Dunne 52826". Runpix. 2016-04-24. Retrieved 2019-07-26.
 10. "Nepal Children's Charity". Encyclopedia of Things. Open Publishing. April 30, 2005. Archived from the original on 2019-07-06. Retrieved 2019-07-26.
 11. Bhattarai, Sewa. "Amrita Acharia comes home" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-01-05.
 12. "White Chamber". British Film Council. Retrieved 2019-07-25.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമൃത_ആചാര്യ&oldid=3623417" എന്ന താളിൽനിന്ന് ശേഖരിച്ചത്