അമീർ സുൽത്താൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

അമീർ സുൽത്താൻ (Tamil: அமீர் சுல்தான் ; ജനനം 5 December 1966) ഒരു തമിഴ് സിനിമാ സംവിധായകനും നടനുമാണ്. ഇദ്ദേഹം മൗനം പേശാതെ, രാം, പരുത്തി വീരൻ എന്നീ തമിഴ് സിനിമകളുടെ സംവിധായകനാണ്.

അമീർ സുൽത്താൻ
ജനനം (1967-12-05) 5 ഡിസംബർ 1967  (56 വയസ്സ്)[1]
Madurai, Tamil Nadu, India
തൊഴിൽFilm director, film producer, screenwriter, actor

ജീവിതരേഖ

തിരുത്തുക

ഇന്ത്യയിലെ തമിഴ്‌നാട് സംസ്ഥാനത്തെ മധുരയിലാണ് അമീർ സുൽത്താൻ ജനിച്ചത്. സാമ്പത്തിക ശാസ്ത്രം പഠിച്ച അദ്ദേഹം തുടക്കത്തിൽ ഒരു സംരംഭകനായി ജോലി ചെയ്യുകയും 1999 ൽ തമിഴ് ചലച്ചിത്രനിർമ്മാതാവായ ബാലയുടെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായി അദ്ദേഹത്തിന്റെ  പുരസ്കാര ചിത്രമായ സേതുവിലും 2001 ൽ നന്ദ എന്ന ചിത്രത്തിലും പ്രവർത്തിക്കുകയും ചെയ്തു. താമസിയാതെ അദ്ദേഹം തന്റെ ആദ്യ ചിത്രമായ റൊമാന്റിക് കോമഡി മൗനം പേസിയതെ ( 2002) സംവിധാനം ചെയ്തു. സൂര്യ നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ ത്രിഷ കൃഷ്ണന്റെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ആദ്യ മുഖ്യവേഷമായിരുന്നു. അതേ വർഷം തന്നെ അദ്ദേഹം സ്വന്തം നിർമ്മാണ കമ്പനിയായ ‘ടീം വർക്ക് പ്രൊഡക്ഷൻ ഹൗസ്’ ആരംഭിച്ചു. ഒരു മിസ്റ്ററി ത്രില്ലറായ ‘റാം’ ആയിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭം. അദ്ദേഹം സ്വയം നിർമ്മിച്ച് ഈ ചിത്രം മൂന്ന് വർഷത്തിന് ശേഷം റിലീസ് ചെയ്തു. ഒരു ഓട്ടിസം ബാധിച്ച കൌമാരക്കാരനെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രത്തിലെ അമ്മയോട് വളരെ അടുപ്പമുള്ള, എന്നാൽ അവരെ കൊലപ്പെടുത്തിയതായി സംശയിക്കപ്പെടുന്ന ജീവ അവതരിപ്പിച്ച കഥാപാത്രത്തിന് നിരൂപക പ്രശംസ ലഭിക്കുകയും ജീവയ്ക്കും ചിത്രത്തിന്റെ സംഗീതസംവിധായകൻ യുവൻ ശങ്കർ രാജയ്ക്കും 2005 ലെ സൈപ്രസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ ലഭിക്കുന്നതിന് ഈ ചിത്രം ഇടയാക്കുകയും ചെയ്തു. അതുവരെ രണ്ട് ഹോം പ്രൊഡക്ഷനുകളിൽ മാത്രം അഭിനയിച്ച് പരാജയം രുചിച്ചിരുന്ന ജീവയുടെ അഭിനയജീവിതത്തിൽ ഈ ചിത്രം ഒരു മുന്നേറ്റചിത്രമായി മാറി. 2007 ൽ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ച പരുത്തിവീരൻ എന്ന നാടകീയ ചലച്ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ശിവകുമാറിന്റെ ഇളയ മകനും സൂര്യയുടെ സഹോദരനുമായ കാർത്തിയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ചിത്രവും അമീറിന്റെ സംവിധാനവും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റുകയും ഒപ്പം കാർത്തിയും നായികയായി അഭിനയിച്ച പ്രിയാമണിയും അവരുടെ ചിത്രത്തിലെ പ്രകടനത്തിന് ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. മികച്ച സിനിമ, മികച്ച സംവിധായകൻ എന്നീ പുരസ്കാരങ്ങളുൾപ്പെടെ ആറ് സൌത്ത്  ഫിലിം ഫെയർ അവാർഡുകളും  രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നാല് വിജയ് അവാർഡുകളും നേടിയ  പരുത്തിവീരൻ അമീറിന്റെ ഏറ്റവും പ്രശംസ നേടിയ ചിത്രമായി തുടരുന്നു

ഓസിയൻ സിനിഫാൻ ഫെസ്റ്റിവൽ ഓഫ് ഏഷ്യ, അറബ് സിനിമ എന്നിങ്ങനെ അന്താരാഷ്ട്ര വേദികളിലും ഇത് മികച്ച ചിത്രത്തിനുള്ള കൂടുതൽ അംഗീകാരങ്ങൾ നേടിയതോടൊപ്പം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നെറ്റ്പാക് സ്പെഷ്യൽ മെൻഷൻ അവാർഡും ഈ ചിത്രം നേടി. ജയം രവിയും നീതു ചന്ദ്രയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ നാലാമത്തെ സംവിധാന സംരംഭമായ ആധി ഭഗവാൻ 2013 ൽ പുറത്തിറങ്ങുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. അമീറിന്റെ അടുത്ത ചിത്രം സ്വന്തം നിർമ്മാണക്കമ്പനിയുടെ ജിഹാദ് എന്ന ഒരു പ്രണയകഥയായിരുന്നു.

സിനിമകൾ

തിരുത്തുക
വർഷം സിനിമ Credited as ഭാഷ കഥാപാത്രം കുറിപ്പുകൾ
സംവിധായകൻ നിർമ്മാതാവ് രചയിതാവ് നടൻ
1999 സേതു  N  N  N  Y തമിഴ് കോളജ് വിദ്യാർത്ഥി Cameo appearance
2002 Mounam Pesiyadhe  Y  N  Y  N തമിഴ്
2005 Raam  Y  Y  Y  N തമിഴ്
2007 Paruthiveeran  Y  N  Y  N തമിഴ് Filmfare Award for Best Director – Tamil
2009 Yogi  N  Y  Y  Y തമിഴ് യോഗേശ്വരൻ (Yogi)
2011 Yuddham Sei  N  N  N  Y തമിഴ് Special appearance
2013 Aadhi Bhagavan  Y  N  Y  N തമിഴ്
2014 Ninaithathu Yaaro  N  N  N  Y തമിഴ് Himself അതിഥി താരം
2018 Vada Chennai  N  N  N  Y തമിഴ് രാജൻ Ananda Vikatan Cinema Award Best Supporting Actor

ബാഹ്യ കണ്ണികൾ

തിരുത്തുക
  1. "TANTIS". Web.archive.org. Archived from the original on 2012-10-23. Retrieved 2018-04-22.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=അമീർ_സുൽത്താൻ&oldid=4098682" എന്ന താളിൽനിന്ന് ശേഖരിച്ചത്