അമിയാചക്രവർത്തി
ഒരു ബംഗാളി കവിയായിരുന്നു അമിയാ ചക്രവർത്തി. (1901 - 86) കൊൽക്കത്തയിൽ ജനിച്ച അദ്ദേഹം അവിടെയും ഓക്സ്ഫോഡിലും വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം വളരെനാൾ രബീന്ദ്രനാഥടാഗോറിന്റെ സെക്രട്ടറിയായി ശാന്തിനികേതനിൽ താമസിച്ചു. വിവിധ വിദേശ സർവകലാശാലകളിൽ അധ്യാപനം നടത്തിയിട്ടുണ്ട്.
Amiya Chakravarty | |
---|---|
ജനനം | Amiya Chandra Chakravarty 10 ഏപ്രിൽ 1901 |
മരണം | 12 June 1986 Santiniketan, West Bengal, India |
ടാഗോറിന്റെ വ്യക്തിത്വത്തിന്റെ തണലിൽ വളർന്നതു നിമിത്തം, അദ്ദേഹത്തിന്റെ ദാർശനിക ചിന്തയുടെ സ്വാധീനത ചക്രവർത്തിയുടെ കവിതകളിൽ കാണാൻ കഴിയും. അമിയാ എല്ലാവിധത്തിലും ഒരു കവിയായിത്തന്നെ അറിയപ്പെടാനാണ് ഇഷ്ടപ്പെട്ടത്. രൂപഭാവങ്ങൾ ഒത്തിണങ്ങിയ കവിതകൾ ഉൾക്കൊള്ളുന്ന നിരവധി സമാഹാരങ്ങൾ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
- വസ്ഡാ (ആദ്യരേഖ),
- ഏക്മുഠോ (കൈനിറയെ),
- പാരാപാർ (മുകളിലും പിന്നിലും),
- പാലാബദൽ (കർത്തവ്യപരിവർത്തനം)
എന്നിവയാണ് ചക്രവർത്തിയുടെ പ്രധാന കൃതികൾ. സവിശേഷമായ വ്യക്തിമുദ്ര പ്രകടമായിട്ടുള്ള അമിയാ ചക്രവർത്തിയുടെ കവിതകൾക്ക് ബംഗാളി സാഹിത്യത്തിൽ സമുന്നതമായ സ്ഥാനമാണുള്ളത്. ചക്രവർത്തിയുടെ ഘരേഫെറാൻദിൻ എന്ന കവിതാസമാഹാരത്തിന് 1963-ൽ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിക്കുകയുണ്ടായി. പദ്‌മഭൂഷൺ, യുനെസ്കോ സമ്മാനം തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1986-ൽ ഇദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- അമിയാചക്രവർത്തി Archived 2009-11-10 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അമിയാചക്രവർത്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |