അബ്ദുൽ കലാം ദ്വീപ്
ഇന്ത്യയിലെ ഒറീസാ തീരത്തിന് ചേർന്നുള്ള ഭദ്രക് ജില്ലയിലെ ചെറു ദ്വീപാണ് വീലർ ദ്വീപ് എന്നറിയപ്പെട്ടിരുന്ന അബ്ദുൽ കലാം ദ്വീപ്. ഇന്ത്യയിലെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപാണിത്. രാജ്യത്തിന്റെ പ്രധാനമായ ദീർഘദൂര ഉപരിതല മിസൈലുകൾ എല്ലാം ഇവിടെയാണ് പരീക്ഷിച്ചിട്ടുള്ളത്. മുൻ രാഷ്ട്രപതി അന്തരിച്ച എ.പി.ജെ അബ്ദുൽ കലാമിന് ആദരമർപ്പിച്ച് ഒഡീഷ സർക്കാറാണ് 2015 ൽ പേര് മാറ്റിയത്.[1] സംസ്‌ഥാന തലസ്‌ഥാനമായ ഭുവനേശ്വറിൽ നിന്ന് 150 കിലോമീറ്റർ മാറിയാണ് വീലർ ദ്വീപ് സ്‌ഥിതി ചെയ്യുന്നത്.
Geography | |
---|---|
Coordinates | 20°45′29″N 87°05′08″E / 20.75804°N 87.085533°ECoordinates: 20°45′29″N 87°05′08″E / 20.75804°N 87.085533°E |
Administration | |
ചരിത്രംതിരുത്തുക
1993 ൽ പൃഥി മിസൈൽ വിജയകരമായ പരീക്ഷിച്ച ശേഷം ഇറക്കിയത് ജനവാസമില്ലാതിരുന്ന ഈ ദ്വീപിലാണ്. കലാമിന്റെ അഭ്യർഥനയെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി ബിജുപട്നായിക് ദ്വീപ് പ്രതിരോധ വകുപ്പിന് കൈമാറി. അഗ്‌നി മിസൈലുകളുടെ നിരയിൽ ആറെണ്ണം ഇവിടെയാണ് പരീക്ഷിച്ചത്.
മണ്ണൊലിപ്പ് ഭീഷണിതിരുത്തുക
ബംഗാൾ ഉൾക്കടലിലെ യുദ്ധതന്ത്രപ്രധാനമായ ഈ ദ്വീപ് മണ്ണൊലിപ്പ് ഭീഷണി നേരിടുകയാണ്. സാങ്കേതികമായി ഇത് ദ്വീപല്ല. മണൽത്തിട്ട മാത്രമാണ്. എന്നാൽ, ഏറെക്കാലമായി ഒരേരീതിയിൽ നിലനിൽക്കുന്നതാണ്. പ്രതിരോധഗവേഷണകേന്ദ്രം ഇവിടെ മണ്ണൊലിപ്പ് തടയുന്നതിനായി രണ്ടുലക്ഷം വൃക്ഷങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. [2]
അവലംബംതിരുത്തുക
- ↑ "ഒഡീഷയിലെ വീലർ ദ്വീപിന് ഇനി അബ്‌ദുൾ കലാമിന്റെ പേര്". mangalam. ശേഖരിച്ചത് 8 സെപ്റ്റംബർ 2015.
- ↑ "ഇന്ത്യയുടെ മിസൈൽ ദ്വീപ് മുങ്ങുന്നു". www.mathrubhumi.com. ശേഖരിച്ചത് 8 സെപ്റ്റംബർ 2015.