അഫ്സൽ അൻസാരി
അഫ്സൽ അൻസാരി, ബഹുജൻ സമാജ് പാർട്ടിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഉത്തർ പ്രദേശിലെ ഗാസിപൂർ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്.[1][2]
Afzal Ansari | |
---|---|
ലോകസഭാ അംഗം | |
പദവിയിൽ | |
ഓഫീസിൽ 23 May 2019 | |
മുൻഗാമി | മനോജ് സിൻഹ |
മണ്ഡലം | ഖാസിപൂർ (ലോക്സഭാ മണ്ഡലം) |
മുൻഗാമി | മനോജ് സിൻഹ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഖാസിപൂർ, ഉത്തർപ്രദേശ് | 14 ഓഗസ്റ്റ് 1953
പൗരത്വം | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ബഹുജൻ സമാജ് പാർട്ടി |
പങ്കാളി | ഫർഹത്ത് അൻസാരി |
Relations | മുഖ്താർ അൻസാരി(സഹോദരൻ) സിബാകത്തുല്ല അൻസാരി(സഹോദരൻ) അബ്ബാസ് അൻസാരി(മരുമകൻ) ഉമർ അൻസാരി(മരുമകൻ) |
കുട്ടികൾ | 3 |
വസതി | ഖാസിപൂർ |
വിദ്യാഭ്യാസം | ഗോരഖ്പൂർ സർവകലാശാല |
ജീവിത രേഖ
തിരുത്തുകസുഭനുല്ല അൻസാരിയുടേയും ബീഗം റാബിയയുടേയും മകനായി 14 ആഗസ്റ്റ് 1953 ൽ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ യൂസുഫ്‌പൂർ-മുഹമ്മദാബാദ് പട്ടണത്തിലാണ് അഫ്സൽ അൻസാരി ജനിച്ചത്.[2] ഗോരഖ്പൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. അൻസാരിയുടെ പിതാവ് സുബനുല്ല അൻസാരി മുഹമ്മദാബാദിലെ നഗർ പാലിക പരിഷത്തിന്റെ ചെയർമാനായിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ മുഖ്താർ അഹമ്മദ് അൻസാരി അഖിലേന്ത്യാ മുസ്ലീം ലീഗിന്റെ (1926-1927) പ്രസിഡന്റായും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (ഐഎൻസി) സേവനമനുഷ്ഠിച്ചു. അവർ ജാമിയ മില്ലിയ ഇസ്ലാമിയയുടെ സ്ഥാപകരിലൊരാളായിരുന്നു.
രാഷ്ട്രീയ പ്രവർത്തനം
തിരുത്തുകഅൻസാരി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്നാണ്.[3] 1985 ൽ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ച അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അഭയ് നാരായൺ റായിയെ 3,064 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1985 മുതൽ 2002 വരെ അൻസാരി മുഹമ്മദാബാദ് നിയമസഭാ മണ്ഡലത്തിലെ നിയമസഭാംഗമായി അഞ്ച് തവണ സേവനമനുഷ്ഠിച്ചു.[2] 2004 ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയിൽ നിന്ന് മത്സരിച്ച അൻസാരി, 226,777 വോട്ടുകൾക്ക് ഭാരതീയ ജനതാ പാർട്ടിയിലെ മനോജ് സിൻഹയെ പരാജയപ്പെടുത്തി.[4] 2009 ലെ പൊതുതെരഞ്ഞെടുപ്പിൽ ഗാസിപ്പൂരിലേക്കുള്ള ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) നിന്ന് മത്സരിച്ചെങ്കിലും സമാജ്‌വാദി പാർട്ടിയുടെ രാധെ മോഹൻ സിങ്ങിനോട് പരാജയപ്പെട്ടു.[5][4] ചില രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം അൻസാരി ബഹുജൻ സമാജ് പാർട്ടി വിട്ട് ക്വാമി ഏക്താദൾ എന്ന പേരിൽ ഒരു പുതിയ രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുകയും ചെയ്തു.[6][7][8] ബഹുജൻ സമാജ് പാർട്ടിയിൽ ലയിപ്പിക്കുന്നതിന് മുമ്പ് വരെ അൻസാരി അതിന്റെ ജനറൽ സെക്രട്ടറിയായി തുടർന്നു.[6] ബിഎസ്പിയിൽ നിന്ന് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗാസിപ്പൂരിൽ നിന്ന് വീണ്ടും മത്സരിച്ചു, പാർലമെൻറ് അംഗമായി. കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സിറ്റിംഗ് എംപിയുമായിരുന്ന മനോജ് സിൻഹയെ ലക്ഷം വോട്ടുകൾക്കാണ് അൻസാരി തോൽപ്പിച്ചത്.[6][9]
ഗുണ്ടാ നിയമത്തിൽ ഉൾപ്പെടുത്തി യോഗി ആദിത്യനാഥ് സർക്കാർ അദ്ദേഹത്തിന്റെ അനിയൻ മുഖ്താർ അൻസാരിയുടെ ഭാര്യയെയും സഹോദരങ്ങളെയും യോഗി ആദിത്യനാഥ് സർക്കാർ സെപ്റ്റംബർ 2020 നു ജയിലിൽ അടച്ചു.[10] കോവിഡ് -19 നെ നേരിടാൻ അഫ്‌സൽ അൻസാരിപ്രാദേശിക വികസന ഫണ്ടിൽ നിന്ന് 39.50 ലക്ഷം രൂപ അനുവദിച്ചിരുന്നു.[11]
അവലംബം
തിരുത്തുക- ↑ "General Election 2019 - Election Commission of India". 2019-05-23. Archived from the original on 2019-05-23. Retrieved 2020-10-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 2.2 "Members : Lok Sabha". Retrieved 2020-10-11.
- ↑ Shah, Amita (2017-03-01). "Gangs of Ghazipur bruising SP in eastern UP" (in ഇംഗ്ലീഷ്). Retrieved 2020-10-11.
- ↑ 4.0 4.1 "Afzal Ansari gets BSP ticket from Ghazipur - Indian Express". Retrieved 2020-10-11.
- ↑ "Ansari brothers may get tickets". The Hindu. 31 January 2009.
- ↑ 6.0 6.1 6.2 Vatsa, Aditi (2019-05-24). "The UP don who halted BJP's march in Ghazipur" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-11.
- ↑ "3 Years After He Split Yadav Family Down the Middle, Afzal Ansari Will Have Akhilesh Campaign for Him" (in ഇംഗ്ലീഷ്). Retrieved 2020-10-11.
- ↑ "We were humiliated by Akhilesh Yadav: Afzal Ansari". Economic Times. Jan 28, 2017. Retrieved October 11, 2020.
- ↑ "BJP leader Manoj Sinha is new Lt. Governor of J&K" (in ഇംഗ്ലീഷ്). Retrieved 2020-10-11.
- ↑ "U.P. police book MLA Mukhtar Ansari's wife under Gangsters Act". The Hindu. SEPTEMBER 14, 2020. Retrieved October 1, 2020.
{{cite web}}
: Check date values in:|date=
(help) - ↑ "BSP MP Afzal Ansari allocates Rs 39.50 lakh from MPLAD to combat COVID-19" (in ഇംഗ്ലീഷ്). Retrieved 2020-10-11.