അപ്പൂപ്പൻതാടി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അപ്പൂപ്പൻതാടി (വിവക്ഷകൾ) എന്ന താൾ കാണുക. അപ്പൂപ്പൻതാടി (വിവക്ഷകൾ)

ചിലയിനം ചെടികളുടെ വിത്തുകൾക്കു പുറമേ ആവരണം ചെയ്തുകാണുന്ന ഘനം കുറഞ്ഞ് പഞ്ഞിപോലെയുള്ള ഘടനയാണ് അപ്പൂപ്പൻ‌താടി എന്നറിയപ്പെടുന്നത്. ഇത്തരം വിത്തുകൾ കാറ്റിൽ പറന്നു് ദൂരസ്ഥാനങ്ങളിൽ ചെന്നു വീണു് വിത്തുവിതരണം നടക്കാൻ ഈ ഘടന സഹായിക്കുന്നു.

അപ്പൂപ്പൻതാടി

അപ്പൂപ്പൻ താടി ഉണ്ടാകുന്ന ചെടികളെ മിൽക്ക് വീഡ് (ശാസ്ത്രനാമം - Asclepiadaceae) എന്നു ആംഗലേയത്തിൽ വിളിക്കുന്നു. പല ജാതികളിലുള്ള ചെടികളെ ഈ ഗണത്തിൽ പെടുത്തിയിരിക്കുന്നു. അപ്പൂപ്പൻതാടിക്ക് വൂളീ പോഡ് (woolly pod) എന്നാണ് ഇംഗ്ലീഷിൽ പേര്.

സം‌യുക്തപുഷ്പഘടനയുള്ള സൂര്യകാന്തി, ചെണ്ടുമല്ലി തുടങ്ങിയ മിക്കവാറും സസ്യങ്ങളിലും അപ്പൂപ്പൻ‌താടിക്കു സമാനമായ ഘടനയുണ്ടെങ്കിലും എരുക്ക്(Crown flower അല്ലെങ്കിൽ Giant Milkweed ശാസ്ത്രനാമം Calotropis gigantea), അടപതിയൻ, തുടങ്ങിയ ചില ചെടികളിൽ ഈ ഘടന വൃത്താകാരത്തിൽ ഘനം കുറഞ്ഞ ധാരാളം നാരുകളായി പരിണമിച്ചിരിക്കുന്നു. അതിലോലമായ ഈ നാരുകൾ വായുപ്രവാഹത്തിനനുസരിച്ച് വിത്തിനെ മുകളിലേക്കുയർത്താനും ദൂരസ്ഥലങ്ങളിൽ കൊണ്ടുചെന്നുവീഴ്ത്താനും സഹായിക്കുന്നു.


എരുക്കിൻ കായ പൊട്ടി അപ്പൂപ്പൻ താടികൾ പുറത്തേയ്ക്ക്
അപ്പൂപ്പൻതാടി

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അപ്പൂപ്പൻതാടി_ചെടികൾ&oldid=2786189" എന്ന താളിൽനിന്ന് ശേഖരിച്ചത്