അപ്പാച്ചെ വേവ്
ഗൂഗിൾ കോർപറേഷൻ പുറത്തിറക്കിയ ഒരു ഉത്പന്നമാണു ഗൂഗിൾ വേവ്[1]. ആവശ്യക്കാർ വളരെയധികം ഉള്ള ഉത്പന്നങ്ങൾ പ്രിവ്യുവിൽ ഇറക്കുന്ന പതിവു രീതി വേവിന്റെ കാര്യത്തിലും ഗൂഗിൾ തുടർന്നു. 2009 സെപ്റ്റംബർ 30 നു പുറത്തിറങ്ങിയ വേവ് തുടക്കത്തിൽ ജിമെയിലിലേയും ഓർക്കട്ടിലേയും ക്ഷണിക്കപ്പെട്ട ഒരു ലക്ഷം ഉപയോക്താക്കൾക്കു മാത്രമാണു പ്രിവ്യൂ നൽകിയത്. മറ്റുള്ളവർക്ക് ഇവരിൽ നിന്നും ലഭിക്കുന്ന ക്ഷണ മെയിലിൽക്കൂടി ഇതിലേക്കു പ്രവേശനം ലഭിക്കും.
വികസിപ്പിച്ചത് | ഗൂഗിൾ |
---|---|
റെപോസിറ്ററി | none |
പ്ലാറ്റ്‌ഫോം | Cross-platform |
തരം | Web application/protocol |
അനുമതിപത്രം | Apache License (only Google Wave Federation Prototype Server and ConsoleClient) |
വെബ്സൈറ്റ് | അപ്പാച്ചെ വേവ് |
2012 ഏപ്രിൽ 30-നു വേവിന്റെ നവീകരണവും സേവനങ്ങളും ഗൂഗിൾ നിർത്തലാക്കി.
പ്രത്യേകതകൾ
തിരുത്തുകവേവിനെ നമുക്ക് ഏതെങ്കിലും ബ്ലോഗുമായോ താളുകളുമായോ കൂട്ടിച്ചേർക്കാൻ കഴിയും. കൂടാതെ ഇതിൽ നമുക്കിഷ്ടമുള്ള പ്രോഗ്രാമുകൾ എഴുതി ചേർക്കാം. പ്രധാന താളിൽ നാവിഗേഷൻ, കോൺടാക്ട്സ്, ഇൻബോക്സ്, വേവ് എന്നിങ്ങനെ നാലു ഭാഗങ്ങളുണ്ട്. പുതിയ വേവ് നിർമ്മിക്കാൻ സുഹൃത്തിന്റെ പേരിൽ അമർത്തിയാൽ കിട്ടുന്ന ജാലകത്തിലെ new wave ക്ലിക്ക് ചെയ്താൽ മതി. ഒരു വേവ് ഉപയോക്താവിനു സ്വന്തമായി ഒരു വേവ് ഐ ഡി ഉണ്ടായിരിക്കും.
വേവ് ഇൻ എ ബോക്സ്
തിരുത്തുക2012 ജനുവരിയോടെ ഗൂഗിൾ വേവിന്റെ നവീകരണങ്ങളും ഏപ്രിലോടുകൂടി സേവനങ്ങളും നിർത്തലാക്കി. പിന്നീട് അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ വേവിന്റെ ആവശ്യക്കാർക്കുവേണ്ടി വേവ് ഇൻ എ ബോക്സ് (WIAB) എന്ന ഇൻക്യുബേറ്റർ പ്രൊജക്റ്റ് ആരംഭിച്ചു. ആവശ്യമുള്ള സെർവറുകളിൽ വേവ് ലളിതമായി ഇൻസ്റ്റോൾ ചെയ്യാനും ഓടിക്കാനും കഴിയുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം[2].
കൂടുതൽ താളുകൾ
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://googleblog.blogspot.com/2009/05/went-walkabout-brought-back-google-wave.html
- ↑ അപ്പാച്ചെ വേവ് ഇൻ എ ബോക്സ്