അന്റാർട്ടിക് വൃത്തം
ഭൂമിയിലെ പ്രധാനമായ അഞ്ച് അക്ഷാംശവൃത്തങ്ങളിൽ ഏറ്റവും തെക്കുള്ള സാങ്കല്പിക വൃത്തമാണ് അന്റാർട്ടിക് വൃത്തം (ഇംഗ്ലീഷ്: Antarctic Circle). അതായത് ഭൂമദ്ധ്യരേഖയ്ക്ക് തെക്ക് 66°33′ അക്ഷാംശരേഖയാണ് അന്റാർട്ടിക് വൃത്തം എന്ന് അറിയപ്പെടുന്നത്. അന്റാർട്ടിക് വൃത്തത്തിനു തെക്കുള്ള മേഖല അന്റാർട്ടിക് പ്രദേശം എന്നും തൊട്ട് വടക്കുള്ള പ്രദേശം ദക്ഷിണ മിതോഷ്ണമേഖല എന്നും അറിയപ്പെടുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും സൂര്യൻ ഇരുപത്തിനാലു മണിക്കൂർ ചക്രവാളത്തിനു മുകളിലായി അർധരാത്രിയിൽ പോലും ദൃശ്യമായി അസ്തമിക്കാതെയിരിക്കുന്നു. വർഷത്തിൽ ഒരിക്കലെങ്കിലും സൂര്യന്റെ മദ്ധ്യഭാഗം ചക്രവാളത്തിനു താഴെയായി നട്ടുച്ചക്കുപോലും ദൃശ്യമാകാതെയുമിരിക്കുന്നു. ആർട്ടിക് വൃത്തത്തിലും ഇത് അനുഭവപ്പെടുന്നുണ്ട്.
അന്റാർട്ടിക് വൃത്തത്തിന്റെ സ്ഥാനം സ്ഥിരമല്ല; 2017 ഏപ്രിൽ 27-പ്രകാരം, അന്റാർട്ടിക് വൃത്തം ഭൂമദ്ധ്യരേഖയിൽനിന്നും 66°33′46.7″ തെക്കായി സ്ഥിതിചെയ്യുന്നു.[1] ഇതിന്റെ രേഖാംശം ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവിനെ ആശ്രയിച്ചിരിക്കുന്നു. 40,000വർഷം കാലയളവിൽ ഇതിന് 2° എന്ന പരിധിയിൽ സ്ഥാനചലനം ഉണ്ടാകാറുണ്ട്. ചന്ദ്രന്റെ പരിക്രമണം മൂലമുണ്ടാകുന്ന ടൈഡൽ ഫോർസ് കാരണമാണിങ്ങനെ സംഭവിക്കുന്നത്.[2] ഇതിനാൽ അന്റാർട്ടിക് വൃത്തത്തിന് ഇപ്പോൾ വർഷത്തിൽ 15 മീ. (49 അടി) എന്ന അളവിൽ തെക്കോട്ട് സ്ഥാനചലനം സംഭവിച്ചുകൊണ്ടിരിക്കുന്നു.
മനുഷ്യവാസം
തിരുത്തുകഇവിടെ സ്ഥിരമായ മനുഷ്യവാസമില്ലെങ്കിലും ചില ഗവേഷണകേന്ദ്രങ്ങൾ നിലകൊള്ളുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ തിമിംഗിലവേട്ടക്കാരുടെ താൽകാലിക താമസസ്ഥലങ്ങൾ ഇവിടെയുണ്ടായിരുന്നു. ചില തിമിംഗിലങ്ങൾ ഒരു വർഷമോ അതിൽ കൂടുതലോ ഇവിടെ ജീവിക്കുന്നുണ്ട്. .
ഭൂമിശാസ്ത്രം
തിരുത്തുകഅന്റാർട്ടിക് വൃത്തത്തിനു ഏകദേശം 17,662 കിലോമീറ്റർ (10,975 മൈ) നീളമുണ്ട്[3]. അന്റാർട്ടിക് വൃത്തത്തിനു തെക്ക് വിസ്തീർണ്ണം 20,000,000 കി.m2 (2.2×1014 sq ft) ഭൂവിസ്തൃതിയുടെ 4% ആണ്[4] അന്റാർട്ടിക് വൃത്തത്തിലെ മിക്കഭാഗത്തുമായാണ് അന്റാർട്ടിക് വൻകര നിലകൊള്ളുന്നത്.
അന്റാർട്ടിക് വൃത്തം കടന്നുപോകുന്ന പ്രദേശങ്ങൾ
തിരുത്തുകപ്രൈം മെറിഡിയനിൽ നിന്ന് ആരംഭിച്ച് കിഴക്കു ദിക്കിലേക്കു പോകുമ്പോൾ അന്റാർട്ടിക് വൃത്തം കടന്നുപോകുന്ന പ്രദേശങ്ങൾ:
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Obliquity of the Ecliptic (Eps Mean)". Neoprogrammics.com. Retrieved 2014-05-13.
- ↑ Berger, A.L. (1976). "Obliquity and Precession for the Last 5000000 Years". Astronomy and Astrophysics. 51: 127–135. Bibcode:1976A&A....51..127B.
- ↑ BBC website, accessed Jan 3, 2016
- ↑ William M. Marsh; Martin M. Kaufman (2012). Physical Geography: Great Systems and Global Environments. Cambridge University Press. p. 24. ISBN 978-0-521-76428-5.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Antarctic circle org
- Map Archived 2007-10-13 at the Wayback Machine.