കേരളീയനായ ചിത്രകാരനാണ് അനൂപ് സദാശിവൻ. 1979-ൽ ചിത്രകലയ്ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. കേന്ദ്ര ലളിതകലാ അക്കാദമിയുടെ പ്രദർശനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.[1]

അനൂപ് സദാശിവൻ
Anoop sadasivan1.JPG
അനൂപ് സദാശിവൻ
ജനനം
മയ്യനാട്, കൊല്ലം, കേരളം
മരണം2015 ജൂലൈ 14
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

ജീവിതരേഖതിരുത്തുക

സദാശിവന്റെയും ആനന്ദവല്ലിയുടെയും മകനായി കൊല്ലത്ത് മയ്യനാട് ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളേജിലെ ആദ്യ ബാച്ചുകാരനായ സദാശിവൻ എൽ. പൊറിഞ്ചുക്കുട്ടി, കാനായി കുഞ്ഞിരാമൻ എന്നിവരുടെ ശിഷ്യനാണ്. പ്രകൃതി എന്ന ഓയിൽ പെയിന്റിങ്ങിന് 1979-ൽ കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

ദീർഘകാലം വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന അനൂപ് 2015 ജൂലൈ 14 ന് അന്തരിച്ചു.

പുരസ്കാരങ്ങൾതിരുത്തുക

  • 1979-ൽ പെയിന്റിംഗിനുള്ള കേരള ലളിതകലാ അക്കാദമിയുടെ പുരസ്‌കാരം

അവലംബംതിരുത്തുക

  1. "ചിത്രകാരൻ അനൂപ് സദാശിവൻ അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 16 ജൂലൈ 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അനൂപ്_സദാശിവൻ&oldid=3623043" എന്ന താളിൽനിന്ന് ശേഖരിച്ചത്