അനാറ്റോളി കാർപ്പോവ്

(അനാറ്റൊളി കാർപോവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സോവിയറ്റ് റഷ്യൻ ചെസ് ഗ്രാന്റ് മാസ്റ്ററും, മുൻ ലോക ചെസ് ചാമ്പ്യനുമായിരുന്നു അനാറ്റോളി യുവ്ജ്നെവിച് കാർപ്പോവ് (Russian: Анатолий Евгеньевич Карпов Anatolij Evgen'evič Karpov; ജനനം മേയ് 23, 1951) അഥവാ അനാത്തൊളി കാർപ്പോവ്. 1975 മുതൽ 1985 വരെ ചെസ്സ് ഔദ്യോഗിക ലോക ചാമ്പ്യനായിരുന്നു കാർപ്പോവ്. 1993 മുതൽ 1999 വരെ ഫിഡെ ലോക ചാമ്പ്യനും കാർപ്പോവായിരുന്നു. ദശാബ്ദങ്ങളായി ചെസ്സിൽ നിലനിർത്തിയിരുന്ന സ്ഥാനമാനങ്ങളെ പരിഗണിച്ച് ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കാർപ്പോവ് പരിഗണിക്കപ്പെടാറുണ്ട്.[അവലംബം ആവശ്യമാണ്]

അനാറ്റോളി കാർപ്പോവ്
Anatoly Karpov, 2006
മുഴുവൻ പേര്Anatoly Yevgenyevich Karpov
(Анатолий Евгеньевич Карпов)
രാജ്യം റഷ്യ
സ്ഥാനംGrandmaster (1970)
ലോകജേതാവ്1975–1985
1993–1999 (FIDE)
ഫിഡെ റേറ്റിങ്2619
(No. 140 on the September 2009 FIDE ratings list)
ഉയർന്ന റേറ്റിങ്2780 (July 1994)

മികച്ച പൊസിഷണൽ കളിയാണ് കാർപ്പോവ് പുറത്തെടുക്കുന്നത്.എതിരാളിയുടെ നേരിയ പിഴവുപോലും നന്നായി മുതലെടുക്കുവാൻ കാർപ്പോവ് ശ്രദ്ധിയ്ക്കുന്നു.തന്റെ സ്വതസ്സിദ്ധമായ ശൈലിയിൽ നീങ്ങുന്ന കാർപ്പോവ് വലിയ സാഹസങ്ങൾക്കു മുതിരാറുമില്ല. കളിച്ച അന്താരാഷ്ട്ര ചെസ്സ് മത്സരങ്ങളിൽ 160-ൽ അധികം തവണ കാർപ്പോവ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

കാസ്പറോവുമായുള്ള മത്സരങ്ങൾ

തിരുത്തുക

ചെസ്സ് ബോർഡിൽ ദശകങ്ങളോളം ഗാരി കാസ്പറോവ് കാർപ്പോവിന്റെ ശക്തനായ ഒരു എതിരാളിതന്നെയായിരുന്നു. മൂന്നു ലോക ചാമ്പ്യൻഷിപ്പുകളിൽ കാർപ്പോവ് കാസ്പറോവുമായി ഏറ്റുമുട്ടുകയുണ്ടായി. 1986,1987,1990 വർഷങ്ങളിൽ ചാമ്പ്യൻപട്ടത്തിനായുള്ള പോരാട്ടത്തിൽ കാർപ്പോവ് നേരീയ വ്യത്യാസത്തിൽ കാസ്പറോവിനു മുന്നിൽ പരാജയപ്പെടുകയായിരുന്നു. 11½ to 12½ (+4 −5 =15), 12 to 12 (+4 −4 =16), and 11½ to 12½ (+3 −4 =17) ഇപ്രകാരമായിരുന്നു മത്സരങ്ങളിലെ പോയന്റ് നില.

ബാല്യകാലം

തിരുത്തുക

പഴയ സൊവിയറ്റ് റഷ്യയിലെ യുറാൽ പ്രൊവിൻസിലെ സ്ലത്തൂസ്തിലാണ് കാർപ്പോവ് ജനിച്ചത്. കേവലം നാലാം വയസ്സിൽ തന്നെ ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുകയും പന്ത്രണ്ടാം വയസ്സിൽ റഷ്യയിലെ പ്രശസ്തമായ മിഖായേൽ ബൊട്‌വിനിക് ചെസ് സ്കൂളിൽ പ്രവേശനം ലഭിയ്ക്കുകയും ചെയ്തു.ബൊട്‌വിനികിന്റെ ശിഷ്യത്വം സ്വീകരിച്ച കാർപ്പോവിന്റെ ഉയർച്ച ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പതിനഞ്ചാം വയസ്സിൽ സോവിയറ്റ് നാഷനൽ മാസ്റ്റർ ആയിത്തീരുകയും ചെയ്തു.തുടർന്നു ഗ്രാൻഡ് മാസ്റ്റർ പദവിയും കൈവരിച്ച കാർപ്പോവ് അന്നത്തെ ലോകനിലവാരമുള്ള കളിക്കാരെയെല്ലാം നേരിടുകകയുണ്ടായി.മറ്റൊരു അതികായനായ ബോബി ഫിഷറുമായി ലോക ചാമ്പ്യൻ പട്ടത്തിനുവേണ്ടി ഏറ്റുമുട്ടും എന്നു കരുതിയെങ്കിലും ഫിഷർ സംഘാടകസമിതിയുമായി തെറ്റിപ്പിരിഞ്ഞതിനാൽ അതുണ്ടായില്ല. കാർപ്പോവ് കളിക്കളത്തിലും പുറത്തുംതന്റെ സ്ഥിരം വൈരിയായ ഗാരി കാസ്പറോവുമായി ഏറ്റുമുട്ടിയതും ചെസ്സ് ലോകത്തിനു മറ്റൊരു കൌതുകമായിരുന്നു. ലോക ചെസ്സിലെ എന്നത്തേയും വലിയ ശക്തിദുർഗ്ഗങ്ങളിലൊരാൾ ആണ് കാർപ്പോവ് എന്നുകരുതാം.

കാർപ്പോവിന്റെ ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ

തിരുത്തുക

ചെസ്സ് ലോക കിരീടം അലഖിനും, ലാസ്കർക്കും ശേഷം ഏറ്റവും കൂടുതൽ നാൾ കൈവശം വച്ച മൂന്നാമത്തെ കളിക്കാരനും എതിരാളിയുടെ അഭാവത്തിൽ കളിയ്ക്കാതെ ലോകചാമ്പ്യൻഷിപ്പു നേടിയ ആദ്യത്തെകളിക്കാരനുമാണ് കാർപ്പോവ്.കോർച്ചുനോയിയെ അവസാന ഘട്ട മത്സരത്തിൽ പരാജയപ്പെടുത്തി ഫൈനലിൽ ബോബി ഫിഷറുടെ ചാലഞ്ചർ ആകാനുള്ള യോഗ്യത കാർപ്പോവ് നേടുകയും എന്നാൽ കാർപ്പോവുമായി കളിയ്ക്കാൻ കൂട്ടാക്കാതിരുന്ന ഫിഷറെ അയോഗ്യനാക്കി കാർപ്പോവിനെ 12മത്തെ ലോകചാമ്പ്യനായി ഫിഡെ അംഗീകരിയ്ക്കുകയുമാണ് ചെയ്തത്. 1978 ൽ മ്6-5 എന്ന സ്കോറിലും,,1981ൽ 6-2 എന്ന വിജയത്തിലും ചാലഞ്ചറായി എത്തിയ കോർച്ചുനോയിയെ പരാജയപ്പെടുത്തി ലോക കിരീടം ഉറപ്പിച്ചു. പിന്നീടുള്ള ചാമ്പ്യൻഷിപ്പിൽ കാസ്പറോവിനോട് 3-5 എന്ന സ്കോറിനു ലോക കിരീടം നഷ്ടപ്പെട്ടു. എന്നാൽ 1993 ൽ നടന്ന ഫിഡെ ലോക ചാമ്പ്യൻഷിപ്പിൽ യാൻ ടിമ്മനെ 6-2 എന്ന ഏകപക്ഷീയമായ മത്സരത്തിൽ പരാജയപ്പെടുത്തി വീണ്ടും ലോക ചാമ്പ്യനായി. ഫിഡേയുമായി തെറ്റിപ്പിരിഞ്ഞ കാസ്പറോവ് സമാന്തരമായി പ്രൊഫഷണൽ ചെസ്സ് അസോസിയേഷൻ രൂപീകരിച്ചു നടത്തിയ ചാമ്പ്യൻ ഷിപ്പിൽ കാസ്പറോവ് നൈജൽ ഷോർട്ടിനെ പരാജയപ്പെടുത്തി ലോകചാമ്പ്യനാകുകയും ചെയ്തു. 1996ൽ ഗറ്റ കാംസ്കിയെ 6-3 എന്ന സ്കോറിനു പരാജയപ്പെടുത്തിയ കാർപ്പോവ് 1998 ൽ ചാലഞ്ചറായി എത്തിയ ആനന്ദിനെയും ടൈ ബ്രേക്കറിൽ തോത്പിച്ച് ലോക ചെസ്സിൽ തന്റെ ആധിപത്യം ഉറപ്പിച്ചു.

[1]

  1. van Reem, Eric (2005-08-11). ""Karpov, Kortchnoi win Unzicker Gala"". ChessBase.com. Retrieved 2009-07-02.

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
പുരസ്കാരങ്ങൾ
മുൻഗാമി ലോക ചെസ്സ് ചാമ്പ്യൻ
1975–1985
പിൻഗാമി
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
1993–1999
പിൻഗാമി
നേട്ടങ്ങൾ
മുൻഗാമി
ബോബി ഫിഷർ
ഗാരി കാസ്പറോവ്
ലോക നമ്പർ 1
January 1, 1976 - December 31, 1983
July 1, 1985 - December 31, 1985
പിൻഗാമി
ഗാരി കാസ്പറോവ്
ഗാരി കാസ്പറോവ്



"https://ml.wikipedia.org/w/index.php?title=അനാറ്റോളി_കാർപ്പോവ്&oldid=4098594" എന്ന താളിൽനിന്ന് ശേഖരിച്ചത്