സോവിയറ്റ് റഷ്യയിലെ ലെനിൻഗ്രാദിൽ ജനിച്ച വിക്തൊർ കോർച്ച്നൊയ്(Viktor Lvovich Korchnoi : Ви́ктор Льво́вич Корчно́й,ജനനം:മാർച്ച് 23, 1931) അന്താരാഷ്ട്ര ചെസ്സ് സർക്യൂട്ടിലെ ഏറ്റവും പ്രായം ചെന്ന കളിക്കാരനാണ്. അനാറ്റൊളി കാർപ്പോവുമായി ലോക കിരീടത്തിനുവേണ്ടി രണ്ട്പ്രാവശ്യം കോർച്ച്നൊയ് ഏറ്റുമുട്ടുകയുണ്ടായി.

വിക്തൊർ കോർച്ച്നോയ്
Korchnoi in 2009
മുഴുവൻ പേര്Viktor Lvovich Korchnoi
രാജ്യം Soviet Union,
 സ്വിറ്റ്സർലാൻ്റ്
ജനനം (1931-03-23) മാർച്ച് 23, 1931  (92 വയസ്സ്)
Leningrad, USSR
മരണംജൂൺ 6 2016
വോളൻ,സ്വിറ്റ്സർലൻഡ്
സ്ഥാനംGrandmaster 1956
ഫിഡെ റേറ്റിങ്2553 (August 2011)
ഉയർന്ന റേറ്റിങ്2695 (January 1979)[1]

ബാല്യകാലം തിരുത്തുക

കോർച്ച്നൊയ് തന്റെ അഞ്ചാം വയസ്സിൽ പിതാവിന്റെ പക്കൽ നിന്നുമാണ് ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. കുറച്ച് വർഷങ്ങൾക്കുള്ളിൽ തന്നെ അന്താരാഷ്ട്രപ്രസിദ്ധി ആർജ്ജിയ്ക്കുകയും ചെയ്തു. 4 തവണ സോവിയറ്റ് ദേശീയ ചാമ്പ്യനാകുകയും ചെയ്തു. ഒരിയ്ക്കൽ പോലും ലോകചാമ്പ്യനായിട്ടില്ലെങ്കിലും കരുത്തുറ്റ കളിക്കാരനായി കോർച്ചുനൊയിയെ കരുതുന്നവരുണ്ട്. 1974 ൽ സോവിയറ്റ് അധികാരികളുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് സോവിയറ്റ് യൂണിയൻ വിടുകയും സ്വിറ്റ്സർലൻഡ് പൌരത്വം സ്വീകരിയ്ക്കുകയും ചെയ്തു. 2016 ജൂൺ ആറിനു സ്വിസ്സ് നഗരമായ വോളനിൽ വച്ച് കോർച്ച്നോയ് അന്തരിച്ചു.

അവലംബം തിരുത്തുക

  1. "Highest FIDE ratings". Staff.cs.utu.fi. ശേഖരിച്ചത് 2008-11-23.
"https://ml.wikipedia.org/w/index.php?title=വിക്തോർ_കോർച്ച്നോയ്&oldid=3382419" എന്ന താളിൽനിന്ന് ശേഖരിച്ചത്