സസ്തനികളും മറ്റ് ചില ജന്തുക്കളും മലാശയത്തിലൂടെ പുറംതള്ളുന്ന ദഹനപ്രക്രീയയിലെ ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. പലവിധത്തിൽ വയറ്റിൽ പെട്ടുപോകുന്ന വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്. ഇതിൽ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയിരിക്കാം. മലം വൻകുടലിൽ നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്. ദിവസത്തിൽ ഏകദേശം പതിനാലു തവണ അധോവായു പുറത്ത് പോകുന്നു എന്ന് പറയപ്പെടുന്നു.

മറ്റ് പേരുകൾതിരുത്തുക

  • വളി- വളിച്ച/പുളീച്ച ഗന്ധമുള്ളതുകൊണ്ടാകാം
  • കുശു- കുശുകുശുക്കുന്നതിനോടുള്ള സാമ്യം ആകാം
  • അമിട്ട്- പരിസരത്തെ വിറപ്പിക്കുന്നത്
  • ഊച്ച്
  • നസ്ക്

ഘടനതിരുത്തുക

സാധാരണയായി അധോവായുവിൽ 59% നൈട്രജൻ,21% ഹൈഡ്രജൻ, 9% കാർബൺ ഡൈ ഓക്സൈഡ്, 7% മീഥൈൻ, 4%ഓക്സിജൻ എന്നിവയാണുള്ളത്. ഒരു ശതമാനത്തിനടുത്ത് സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവയും ഉണ്ടാകാറുണ്ട്. [1]അധോവായുവിന്റെ ഘടനയും രീതിയും ഒരാളുടെ ദഹനപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ശബ്ദംതിരുത്തുക

അധോവായുവിന്റെ പ്രത്യേകതകളിലോന്ന് അതിന്റെ ശബ്ദമാണ്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം വയറ്റിനകത്തെ വായുവിന്റെ മർദ്ദം മൂലമാണുണ്ടാകുന്നത്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ പൃഷ്ടം അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്.

ഗന്ധംതിരുത്തുക

അധോവായുവിന് മണം നൽകുന്നത് അതിലെ സൾഫർ സാന്നിധ്യം ആണ്. കഴിക്കുന്ന ഭക്ഷണത്തിലെ സൾഫർ ഉള്ളടക്കം ആണ് ഇതിനെ സ്വാധീനിക്കുന്നത്.

അധോവായുവും ആരൊഗ്യവുംതിരുത്തുക

അധോവായുവിനെ നിയന്ത്രിക്കുന്നതിനെ പ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങളൂണ്ട്. അമേരിക്കയിലെ ചില ഗോത്രങ്ങൾക്കിടയിൽ സ്വാഗതമോതുന്നത് ആധോവായു വിട്ടാണ്.

  1. http://www.oddee.com/item_98612.aspx
"https://ml.wikipedia.org/w/index.php?title=അധോവായു&oldid=3381084" എന്ന താളിൽനിന്ന് ശേഖരിച്ചത്