അതിയമാൻ വംശം
ഔദ്യോഗിക ഭാഷകൾ | ദ്രാവിഡ(മലയാളം അല്ലെൽ തമിഴ് ) |
രാജവംശം | Adigaman or സത്യപുതോ-അതിയമാൻ |
കുടുംബം | ചേര[1][2] |
തലസ്ഥാനം | തകദുർ |
ചേരരാജവംശത്തിന്റെ ഒരു തായ്‌വഴിയാണ് അതിയമാൻ വംശം. അതിയമാൻ നെടുമാനഞ്ചി എന്ന രാജാവ് സ്ഥാപിച്ചതിനാൽ ആണ് ഈ വംശത്തിന് പ്രസ്തുത പേരു ലഭിച്ചത്. തമിഴ് കവയിത്രി ആയിരുന്ന ഔവ്വയാരുടെ പുരസ്കർത്താവായി നെടുമാനഞ്ചിയെ പുറനാനൂറ് എന്ന സംഘംകൃതിയിൽ പുകഴ്ത്തിയിട്ടുണ്ട്. ദ്രാവിഡദേശത്തെ 'എഴുകടൈ വള്ളലുകളിൽ' (ഔദാര്യനിധികൾ) ഒരാളായിരുന്നു അതിയമാൻ. അതിയമാന്റെ അധികാരം ഉത്തരകേരളത്തിൽ നിലനിന്നിരുന്നതായി ഉണ്ണിയച്ചീചരിതത്തിൽ (ആവാസം നിജമാക്കിനാൾ അതിയമാനല്ലൂരിതിഖ്യാതിദം) സൂചിപ്പിക്കുന്നുണ്ട്. തകടൂർ എന്ന സ്ഥലമായിരുന്നു നെടുമാനഞ്ചിയുടെ തലസ്ഥാനം.
അതിയമാൻ നെടുമാനഞ്ചിയുടെ വംശത്തിൽപെട്ട ഒരു നാടുവാഴിയായിരുന്നു നെടുമിടിലഞ്ചി. പെരും ചേരൽ ഇരുമ്പുറ എന്ന രാജാവും അതിയമാനും തമ്മിൽ യുദ്ധം ഉണ്ടായി. ആ യുദ്ധത്തിൽ അതിയമാൻ വധിക്കപ്പെട്ടു. അതിയമാന്റെ വീരാപദാനങ്ങളെ അരിശിൽ കീഴാർ പ്രകീർത്തിച്ചിട്ടുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അതിയമാൻ വംശം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |