സ്ത്രീയിൽ ഏകദേശം 28 ദിവസങ്ങളുള്ള ഒരു ആർത്തവ ചക്രത്തിന്റെ ഏതാണ്ട് മധ്യത്തിലായി ഏകദേശം 14-ലാം ദിവസത്തോടനുബന്ധിച്ചു ഒരണ്ഡം അഥവാ ഒരു മുട്ട പൂർണ്ണ വളർച്ചയെത്തുന്നു. ഇത് അണ്ഡവിസർജനം അഥവാ ഓവുലേഷൻ (Ovulation) എന്നറിയപ്പെടുന്നു. ബീജസങ്കലനത്തിന് പാകമായ സ്ത്രീബീജകോശത്തെ അണ്ഡം അല്ലെങ്കിൽ മുട്ട (Ovum or Egg) എന്നു വിളിക്കുന്നു. ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ഈ ദിവസങ്ങളിലാണ്. അതിനാൽ ഈ സമയങ്ങളിൽ കുടുംബാസൂത്രണ രീതികൾ ഒന്നുമില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്. എന്നാൽ ആർത്തവചക്രം കൃത്യമല്ലാത്തവരിൽ അണ്ഡവിസർജന തീയതി കണക്കാക്കുന്നത് അത്ര എളുപ്പമല്ല. ശരീര താപനിലയിലുള്ള നേരിയ വർദ്ധന, യോനീസ്രവത്തിലുള്ള വ്യത്യാസം എന്നിവ അണ്ഡവിസർജനത്തൊടനുബന്ധിച്ചു കാണാറുണ്ട്.

28 ദിവസങ്ങളുള്ള ആർ‌ത്തവചക്രത്തിൽ‌ 14-മതു ദിവസമാണ് അണ്ഡവിസർജനം (ഓവുലേഷൻ‌) നടക്കുന്നത്. ചെറിയ വ്യത്യാസങ്ങൾ‌ വന്നാലും 12 - 16 ദിവസങ്ങൾ‌ക്കിടയിൽ‌ അണ്ഡവിസർ‌ജനം നടക്കാറുണ്ട്. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ‌ ഗർഭനിരോധന രീതികൾ ഒന്നുമില്ലാതെ ലൈംഗികബന്ധത്തിൽ ഏർ‌പ്പെട്ടാൽ‌ ഗര്ഭമുണ്ടാകാൻ സാധ്യത കൂടുതലാണ്. അണ്ഡവിസർ‌ജനം നടക്കാൻ സാധ്യതയുള്ള ഈ ദിനങ്ങളെ ഒഴിവാക്കിയാൽ മറ്റു ദിവസങ്ങളെ താരതമ്യേന സുരക്ഷിത കാലം അഥവാ സേഫ് പിരീഡ് (Safe period) എന്ന് പറയാം. ഒരു ആർത്തവചക്രത്തിൽ സുരക്ഷിതകാലമാണു കൂടുതലുള്ളത്. [1][2]

റെഫെറൻസുകൾ

തിരുത്തുക
  1. "What Is Ovulation?". https://www.healthline.com/health/womens-health/what-is-ovulation. {{cite web}}: External link in |website= (help)
  2. "Ovulation signs: When is conception most likely?". https://www.mayoclinic.org. {{cite web}}: External link in |website= (help)
"https://ml.wikipedia.org/w/index.php?title=അണ്ഡവിസർജനം&oldid=4098075" എന്ന താളിൽനിന്ന് ശേഖരിച്ചത്