അഡിനിൻ
ഒരു കാർബണിക സംയുക്തമാണ് അഡിനിൻ. തൻമാത്രാ ഫോർമുല, (C5H5N5). നൂക്ളിയിക് അമ്ളത്തിലെ (nucleic acid) ഒരു അവശ്യഘടകമാകയാൽ ഇതു കോശകേന്ദ്രങ്ങളിൽ (cell nuclei) നിന്നു ലഭ്യമാക്കാവുന്നതാണ്; ജന്തു-ടിഷ്യൂകളുടെ നിഷ്കർഷങ്ങളിൽ (extracts) പലപ്പോഴും കാണുകയും ചെയ്യും. അഡിനിൻ അംശത്തെ സരളതരങ്ങളായ മുന്നോടികളിൽ (precursor) നിന്ന് ഉദ്ഗ്രഥിച്ചുണ്ടാക്കുവാൻ മിക്ക കോശങ്ങൾക്കും കഴിവുണ്ട്.
| |||
Names | |||
---|---|---|---|
IUPAC name
9H-purin-6-amine
| |||
Other names
6-aminopurine
| |||
Identifiers | |||
3D model (JSmol)
|
|||
ChEMBL | |||
ChemSpider | |||
ECHA InfoCard | 100.000.724 | ||
KEGG | |||
PubChem CID
|
|||
UNII | |||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | white, crystalline | ||
സാന്ദ്രത | 1.6 g/cm3 (calculated) | ||
ദ്രവണാങ്കം | |||
അമ്ലത്വം (pKa) | 4.15 (secondary), 9.80 (primary)[1] | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
നൈട്രജൻ അടങ്ങിയിട്ടുള്ളതുകൊണ്ട് ഇതിനു ബേസിന്റെ സ്വഭാവമുണ്ട്. ജലീയലായനിയിൽനിന്ന് ഇത് തകിടുകളായി ക്രിസ്റ്റലീകരിക്കുന്നു. നൈട്രസ് അമ്ളംകൊണ്ടു പ്രവർത്തിപ്പിച്ച് ഇതിൽനിന്ന് ഹൈപോസാൻഥീൻ ലഭ്യമാക്കാം. പരീക്ഷണശാലയിൽ ട്രൈക്ളോറൊ പ്യൂറീൻ എന്ന യൌഗികത്തിൽ നിന്നാരംഭിച്ച് അഡിനിൻ ഉദ്ഗ്രഥിച്ചുണ്ടാക്കുന്നു.
അവലബം
തിരുത്തുക- ↑ Dawson, R.M.C., et al., Data for Biochemical Research, Oxford, Clarendon Press, 1959.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഡിനിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |