ഗുഹ്യഭാഗങ്ങളെ / സ്വകാര്യഭാഗങ്ങളെ  മറക്കുന്നതിന് ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്ക് പൊതുവെ  മലയാള ഭാഷയിൽ പറയുന്ന പേരാണ് അടിവസ്ത്രം, ഇതിനു സമാനമായി വരുന്ന മറ്റു മലയാളവാക്കുകൾ അധോവസ്‌ത്രം, ഉള്ളുടുപ്പ്‌, അടിത്തുണി, ഉൾത്തുണി എന്നിവയാണ് ഇംഗ്ലീഷിൽ ഇത് Underwear എന്ന്പറയുന്നു . അരക്ക് താഴെയും , അരക്ക് മേലേക്കും സ്ത്രീ പുരുഷ ഭേദമന്യേ ധരിക്കുന്ന വസ്ത്രങ്ങളാണിവ. ആകൃതി കൊണ്ടും, ധരിക്കുന്നരീതികൊണ്ടും  കാലദേശങ്ങൾക്ക് അനുസരണമായുള്ള മാറ്റം ഇവയിലും കണ്ടു വരുന്നുണ്ട് ,കോണകം , ഷഡി (ജെട്ടി) നിക്കർ ,ബനിയൻ എന്നിവ പുരുഷന്മാരും ,സ്ത്രീകളും. ബ്രാ,പെറ്റിക്കോട്ട് എന്നിവ സ്ത്രീകൾ പ്രത്യേകമായും ധരിക്കുന്ന അടിവസ്ത്രങ്ങളാണ് ഇവയിൽ സ്ത്രീ പുരുഷന്മാർ പൊതുവായി ഉപയോഗിക്കുന്ന അടിവസ്ത്രങ്ങളിൽ ലിംഗ വ്യത്യാസമനുസരിച്ച് നേരിയ വ്യത്യാസങ്ങ്ളും കണ്ടുവരുന്നതൊഴിച്ചാൽ അടിവസ്ത്രങ്ങൾക്ക് പൊതുസ്വഭാവമാണുള്ളത്

"https://ml.wikipedia.org/w/index.php?title=അടിവസ്ത്രം&oldid=3959981" എന്ന താളിൽനിന്ന് ശേഖരിച്ചത്