പെറ്റിക്കോട്ട്
സ്ത്രീകൾ ധരിക്കുന്ന ഒരു വസ്ത്രമാണ് പെറ്റിക്കോട്ട്. സാധാരണഗതിയിൽ പാവാടയ്ക്കോ മറ്റു വസ്ത്രങ്ങൾക്കോ കീഴിൽ അടിവസ്ത്രമായാണ് ഇത് ധരിക്കപ്പെടുക. ഷിമ്മീസിൽ നിന്ന് പെറ്റിക്കോട്ടിനുള്ള വ്യത്യാസം ഇത് അരയ്ക്ക് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന വസ്ത്രമാണെന്നതാണ്.
പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യസമയം വരെ ഗൗൺ, ബെഡ് ഗൗൺ, ബോഡീസ്, ജാക്കറ്റ് എന്നിവ പോലുള്ള വസ്ത്രങ്ങൾക്കൊപ്പം ധരിക്കുന്ന പാവാടയാണ് പെറ്റിക്കോട്ട് എന്നറിയപ്പെട്ടിരുന്നത്. ഇവ അടിവസ്ത്രങ്ങളായല്ല ഉപയോഗിക്കപ്പെട്ടിരുന്നത്. തണുപ്പുമാറ്റാനായോ മുകളിൽ ധരിക്കുന്ന വസ്ത്രത്തിന് പ്രതീക്ഷിക്കുന്ന ആകൃതി നൽകാനോ ഉപയോഗിക്കുന്ന പാവാട പോലുള്ള വസ്ത്രങ്ങളാണ് ചരിത്രപരമായി പെട്ടിക്കോട്ട് എന്ന് വിളിക്കപ്പെട്ടിരുന്നത്. മുഴുനീള വസ്ത്രങ്ങളും ചിലപ്പോൾ ഈ പേരിൽ അറിയപ്പെട്ടിരുന്നു.[1]
ലെഹങ്ക, സാരി എന്നീ വസ്ത്രങ്ങൾക്കൊപ്പവും അടിപ്പാവാടയായി പെറ്റിക്കോട്ട് ധരിക്കാറുണ്ട്.
അവലംബം
തിരുത്തുക- ↑ Oxford English Dictionary (1989) "A light loose undergarment... hanging from the shoulders or waist"