ഇരയിമ്മൻ തമ്പി മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കീർത്തനമാണ് അടിമലരിണതന്നെ.[1]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

അടിമലരിണതന്നെ കൃഷ്ണാ
അടിയനൊരവലംബം

ചരണങ്ങൾ തിരുത്തുക

കടൽമകളുടെ കടമിഴിയിണ പുണരും
കാർമുകിൽ നേർവർണാ കൃഷ്ണാ

പരമദയാംബുനിധേ കൃഷ്ണാ
പാലിക്കേണം കൃഷ്ണാ

ഗുരുവായുപുരേശ കൃഷ്ണാ
ഗുരുവായതു നീയെ

അറിയരുതടിയന് ഗുണവും ദോഷവും
അരുളുക ശുഭമാർഗ്ഗം കൃഷ്ണാ

തിരുവുടലതിനുടെ വടിവെപ്പോഴും
എന്നുടെചിത്തേ തോന്നേണം കൃഷ്ണാ

അർത്ഥം തിരുത്തുക

സിനിമയിൽ തിരുത്തുക

1988ൽ പുറത്തിറങ്ങിയ ഇന്ദുലേഖ എന്ന മലയാളം സിനിമയിൽ ഈ കീർത്തനം ഗാനമായി ചിട്ടപ്പെടുത്തി ഉപയോഗിച്ചിട്ടുണ്ട്. സംഗീതം ചെയ്തത് എം ബി ശ്രീനിവാസനും ആലപിച്ചതു യേശുദാസുമാണ്.[2][3]

അവലംബം തിരുത്തുക

  1. "ഇരയിമ്മൻ തമ്പി ഓർമ്മദിനം". moviegaang. Archived from the original on 2022-01-26. Retrieved 2022-01-26.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "അടിമലരിണ തന്നെ". malayalachalachithram.
  3. "അടിമലരിണ തന്നെ". malayalasangeetham.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ഇരയിമ്മൻ തമ്പി എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=അടിമലരിണതന്നെ&oldid=3771076" എന്ന താളിൽനിന്ന് ശേഖരിച്ചത്