അടയ്ക്കാമണിയൻ
ചെടിയുടെ ഇനം
(അടക്കാമണിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് അടയ്ക്കാമണിയൻ. (ശാസ്ത്രീയനാമം: Sphaeranthus indicus).
അടയ്ക്കാമണിയൻ | |
---|---|
Sphaeranthus indicus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S. indicus
|
Binomial name | |
Sphaeranthus indicus |
അടയ്ക്കാമണിയൻ | |
---|---|
സംസ്കൃതത്തിലെ പേര് | ഹപുഷാ, ഹപുഷ്പാരമണി |
വിതരണം | വയലുകളിലും വയൽവരമ്പിലും |
രാസഘടങ്ങൾ | യൂജിനോൾ, ഗ്ലൂക്കോസൈഡ് ഇലയിലും തണ്ടിലും സ്ഫീറാന്തിൻ |
രസം | കടു,തിക്തം |
ഗുണം | രൂക്ഷം, തീക്ഷ്ണം, ലഘു |
വീര്യം | ഉഷ്ണം |
വിപാകം | കടു |
ഔഷധഗുണം | കഫം, വാതം, ദഹനശക്തി, രക്തശുദ്ധി |
വിതരണം
തിരുത്തുകകേരളത്തിൽ അങ്ങോളമിങ്ങോളം വയലുകളിലും വരമ്പുകളിലും ധാരാളമായി വളരുന്നു. ഈർപ്പത്തിന്റെ സാന്നിധ്യം ആവശ്യമാണ്.
രസാദി ഗുണങ്ങൾ
തിരുത്തുക- രസം :കടു, തിക്തം
- ഗുണം :രൂക്ഷം, ലഘു, തീക്ഷ്ണം
- വീര്യം :ഉഷ്ണം
- വിപാകം :കടു
ഔഷധയോഗ്യ ഭാഗം
തിരുത്തുകസമൂലം [1]
വിവരണം
തിരുത്തുകഅരമീറ്ററോളം ഉയരമുണ്ട്.
കുറിപ്പുകൾ
തിരുത്തുക- ഔഷധഉപയോഗങ്ങൾ ഒന്നും ശാസ്ത്രീയമായി തെളിയിച്ചവ ആകണമെന്നില്ല.
ഔഷധമാത്ര - ചൂർണ്ണം - 3 മുതൽ 5 ഗ്രാം വരെ. തൈലം - 1 മുതൽ 2 തുളളി വരെ. മൂത്രതടസ്സം മാറ്റുവാൻ - 4 മുതൽ 6 തുളളിവരെ. കൂടുതൽ വിവരങ്ങൾ -
- ഹപുഷ്പാ കടു തിക്തോഷ്ണാ ഗൂരൂവാതവലാ സജിത്
പ്രദരോദരവീട് ബന്ധ ശുലഗുൽമാർശസാം ഹിതാ. - രാജനിഘണ്ടു.
- ഹപുഷ്പാ തൂവരാ തിക്താ കടുഷ്ണാ ദീപനി ഗൂരൂ
ഗ്രഹണി ഗൂല്മാ ശുലാർശോ വാതപിത്തോദരാപഹാ - രാജനിഘണ്ടു.
- ഗർഭിണികൾ നിരന്തരമായി ഉപയോഗിച്ചാൽ ഗർഭപാതമുണ്ടാകും.[അവലംബം ആവശ്യമാണ്]
- കേരളത്തിൽ ഉപയോഗിക്കുന്ന സുര്യകാന്തികൂലത്തിൽപ്പെട്ട സ്ഫീറാന്തസ് ഇൻസിക്കസ് ലീൻ എന്ന സസ്യത്തിൻറ രസാദിഗൂണങ്ങൾ -
രസം - തിക്തം, കടു. ഗൂണം - ലഘു, രൂക്ഷം. വീര്യം - ഉഷ്ണം. വിപാകം - കടു.
- വിശ്വവിജ്ഞാനകോശത്തിൽ അടയ്ക്കാമണിയൻ എന്ന ഈ സസ്യത്തെ വിവരിക്കുന്നത് ഇങ്ങനെയാണ് - ഇത് സൂര്യകാന്തികൂലത്തിൽപ്പെട്ട ഔഷധിയാണ്. ചെടിയ്ക്ക് ആകെ ശക്തിയായ ഗന്ധമുണ്ട്. അരമീറ്റർ ഉയരത്തിൽ വളരൂന്നു. ഈ ചെടിയുടെ ഇലകൾ ഒന്നിടവീട്ടുളള മുട്ടുകളിൽ കാണപ്പെടുന്നു. ഇലടുടെ വക്ക് പല്ലുകൾ പോലെ പലതായി ഭാഗിച്ചാണ് ഇരിക്കുന്നത്. ഇലഞെട്ട് കാണ്ധത്തോട് ചേരുന്ന ഭാഗം ചിറകുകൾ പോലെയാണ്.
- ഭാഷനാമങ്ങൾ - സംസ്കൃതം - മുണ്ധി, ഭിക്ഷു, തപോധന.
ഹിന്ദി - ഗോരസ്, മുണ്ധീ. തമിഴ് - വിഷ്ണുകരരണ്ടയ്.
- ഭാവപ്രകാശനിഘണ്ടുവിൽ രണ്ട് തരം ഹപുഷയെപ്പറ്റി പറയുന്നു. വിസ്രഗന്ധാ, പലാശീ എന്നൊക്കെ നാമങ്ങൾ ഉളളതുകാരണം മാംസത്തിെൻറ ഗന്ധമായും രൂപമായും ഈ സസ്യത്തിന് സാദൃശ്യമുണ്ട്.
- ഈ സസ്യം സന്ദിഗ്ദ്ധദ്രവ്യമാണ്.
അവലംബം
തിരുത്തുക- ഔഷധസസ്യങ്ങൾ - ഡോ. എസ് .നേശമണി