മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് അഞ്ജൻവേൽ കോട്ട. ഗോപാൽഗഡ് എന്ന പേരിലും ഈ കോട്ട അറിയപ്പെടുന്നു.

അഞ്ജൻവേൽ കോട്ട
അഞ്ജൻവേൽ, ഗുഹാഗർ, രത്നഗിരി, മഹാരാഷ്ട്ര
അഞ്ജൻവേൽ കോട്ട
തരം കോട്ട
Site information
Owner ഇന്ത്യാ ഗവണ്മെന്റ്
Controlled by ബിജാപ്പൂർ സുൽത്താനത്ത്, മറാഠാ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
Condition നാശോന്മുഖം
Site history
Materials ലാക്റ്റെറിക് പാറ

ചിപ്ലുൺ നഗരത്തിൽ നിന്നും ഏകദേശം 51കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്ത് ഒരു കുന്നിൻ മുകളിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. വശിഷ്ഠി നദി അറബിക്കടലിനോട് ചേരുന്നത് ഇതിനടുത്തായാണ്. മദ്ധ്യകാലത്തെ തിരക്കേറിയ കച്ചവടപാതയുടെ ഭാഗമായിരുന്ന ദാഭോൽ തുറമുഖം ഈ പ്രദേശത്താണ്. വിനോദസഞ്ചാരകേന്ദ്രമായ ഗുഹാഗർ കടൽത്തീരം ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ തെക്കു ഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ കോട്ടയുടെ ഏറ്റവുമടുത്തുള്ള പട്ടണവും ഗുഹാഗർ ആണ്. കോട്ടയിൽ നിന്നും ഏകദേശം 1.5 കിലോമീറ്റർ അകലെയായി അഞ്ജൻവേൽ ലൈറ്റ്‌ഹൗസ്, പുരാതനമായ താൾകേശ്വർ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നു.

ചരിത്രം

തിരുത്തുക

ഈ കോട്ടയുടെ നിർമ്മാണ കാലഘട്ടത്തെക്കുറിച്ചുള്ള രേഖകളൊന്നുംതന്നെ ലഭ്യമല്ല. 1660 ൽ ശിവാജി ബിജാപ്പൂരിലെ മുഹമ്മദ് ആദിൽ ഷായിൽ നിന്നും ദാഭോൽ അഴിമുഖത്തോടൊപ്പം ഈ കോട്ട പിടിച്ചടക്കിയിരുന്നു.[1] പിന്നീട് ഒരു കപ്പൽ നിർമ്മാണശാല ഒരുക്കുകയും ഈ കോട്ടയ്ക്ക് ഗോപാൽഗഡ് എന്നു പേരിടുകയും ചെയ്തു. പിന്നീട് 1699 മുതൽ 46 വർഷക്കാലം അബീസീനിയൻ ജനറൽ ആയ ഖൈരിയക്തന്റെ അധീനതയിലായിരുന്നു. 1745 ൽ തുലാജി ആംഗ്രെ ഗോപാൽഗഡ് പിടിച്ചടക്കി. പിന്നീട് പേഷ്വ രാംജി മഹാദേവ് ബിവൽക്കറിന്റെ സൈന്യാധിപൻ 1756 ൽ ഈ കോട്ട കീഴടക്കി. 1818 ൽ കേണൽ കെന്നഡിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചെടുത്തു.

ഗോപാൽഗഡ് ഏകദേശം 7 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. ലാക്റ്റെറിക് പാറയിൽ നിർമ്മിച്ചതാണ് ഈ കോട്ട. കോട്ടയുടെ ചുറ്റളവ് ചതുരാകൃതിയിലാണ്. കോട്ടമതിലിന് ഏകദേശം 12 അടി ഉയരവും 8 അടി കനവുമുണ്ട്. കോട്ടയുടെ കിഴക്ക് വശത്തായി ഒരു ചെറിയ പ്രവേശന കവാടത്തിലാണ് ഈ കോട്ടയിലേക്കുള്ള വഴി അവസാനിക്കുന്നത് സ്ഥിതിചെയ്യുന്നത്. ചുറ്റുമതിലിൽ പീരങ്കികൾ ഘടിപ്പിച്ച 15 കൊത്തളങ്ങൾ ഉണ്ടായിരുന്നു. 1707 വരെ പേർഷ്യൻ ഭാഷയിലെ ഒരു ലിഖിതം അവിടെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അത് കാണുന്നില്ല. ഇന്ന് കോട്ടയ്ക്കുള്ളിൽ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു മാവിൻതോട്ടം ഉണ്ട്.[2]

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-29. Retrieved 2019-01-08.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-09-29. Retrieved 2019-01-08.

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഞ്ജൻവേൽ_കോട്ട&oldid=3911171" എന്ന താളിൽനിന്ന് ശേഖരിച്ചത്