അജയ് ജഡേജ

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

അജയ് ജഡേജ (Sindhi: اجي جاڙيجا) (ഉച്ചാരണം) ഒരു മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. ഗുജറാത്തിലെ നവാബ്നഗറിലെ രാജകുടുംബത്തിൽ 1971 ഫെബ്രുവരി 1നാണ് അദ്ദേഹം ജനിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മഹാരഥന്മാരായിരുന്ന രഞ്ജിത് സിങ്ജിയുടെയും, ദുലീപ് സിങ്ജിയുടെയും കുടുംബത്തിലാണ് ജഡേജ ജനിച്ചത്. മികച്ച ഒരു ബാറ്റ്സ്മാനും ഫീൽഡറുമായിരുന്നു അദ്ദേഹം. വാതുവെയ്പ്പ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിൽ 2000ൽ ബി.സി.സി.ഐ. അദ്ദേഹത്തെ 5 വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് സസ്പെന്റ് ചെയ്തു.

അജയ് ജഡേജ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അജയ്സിങ്ജി ദൗലത്ത്സിങ്ജി ജഡേജ
ജനനം (1971-02-01) 1 ഫെബ്രുവരി 1971  (53 വയസ്സ്)
ജാമ്നഗർ, ഗുജറാത്ത്, ഇന്ത്യ
ഉയരം5 ft 10 in (1.78 m)
ബാറ്റിംഗ് രീതിവലങ്കയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ മീഡിയം ഫാസ്റ്റ്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 196)13 നവംബർ 1992 v ദക്ഷിണാഫ്രിക്ക
അവസാന ടെസ്റ്റ്26 ഫെബ്രുവരി 2000 v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 85)28 ഫെബ്രുവരി 1992 v ശ്രീലങ്ക
അവസാന ഏകദിനം3 ജൂൺ 2000 v പാകിസ്താൻ
പ്രാദേശിക തലത്തിൽ
വർഷംടീം
1988/89–1998/99ഹരിയാന
2003/04–2004/05ജമ്മു-കശ്മീർ
2005/06–2006/07രാജസ്ഥാൻ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 15 196 109 291
നേടിയ റൺസ് 576 5359 8046 8304
ബാറ്റിംഗ് ശരാശരി 26.18 37.47 55.10 37.91
100-കൾ/50-കൾ 0/4 6/30 20/40 11/48
ഉയർന്ന സ്കോർ 96 119 264 119
എറിഞ്ഞ പന്തുകൾ 0 1248 4703 2681
വിക്കറ്റുകൾ  – 20 54 49
ബൗളിംഗ് ശരാശരി  – 54.70 39.62 46.10
ഇന്നിംഗ്സിൽ 5 വിക്കറ്റ്  – 0 0 0
മത്സരത്തിൽ 10 വിക്കറ്റ്  – n/a 0 n/a
മികച്ച ബൗളിംഗ്  – 3/3 4/37 3/3
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 5/– 59/– 73/– 93/1
ഉറവിടം: CricketArchive, 30 സെപ്റ്റംബർ 2008.
"https://ml.wikipedia.org/w/index.php?title=അജയ്_ജഡേജ&oldid=3619483" എന്ന താളിൽനിന്ന് ശേഖരിച്ചത്