ഒരു പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരം ആണു അച്ചപ്പം. സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ ഇതിന് കൂടുതൽ പ്രചാരമുണ്ട്. കല്യാണത്തിനും 'അടുക്കളകാണലി'നും ഉണ്ടാക്കുന്ന പലഹാരങ്ങളിൽ അച്ചപ്പത്തിന് പ്രാധാന്യമുണ്ട്. ഈ പലഹാരം മധ്യപൌരസ്ത്യദേശത്തുനിന്നും വന്നുചേർന്നതാണെന്നു കരുതപ്പെടുന്നു.

അച്ചപ്പം
അച്ചപ്പം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന അച്ച്
അച്ചപ്പം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണേന്ത്യ
വിഭവത്തിന്റെ വിവരണം
വിളമ്പുന്ന തരം: പലഹാരം
പ്രധാന ഘടകങ്ങൾ: അരിപ്പൊടി

പാകം ചെയ്യുന്ന വിധം

തിരുത്തുക
 
അച്ചപ്പം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന അച്ചിന്റെ രേഖാചിത്രം

ഇടങ്ങഴി അരിപ്പൊടി. 2 നാഴി മൈദാ യും 9 കോഴിമുട്ട നന്നായി അടിച്ചുപതപ്പിച്ചതിനുശേഷം തേങ്ങാപ്പാലുമായി യോജിപ്പിച്ച് കുഴമ്പുപാകമാക്കി അതിൽ അല്പം ജീരകവും എള്ളും വിതറി ഇളക്കണം. പഞ്ചസാര വേണമെങ്കിൽ ചേർക്കാം. തിളച്ച വെളിച്ചെണ്ണയിൽ മുക്കി ചൂടാക്കിയ അച്ച് മാവിൽ മുക്കാൽ ഭാഗം വരെ മുങ്ങത്തക്കവണ്ണം താഴ്ത്തി മാവുപിടിപ്പിച്ചശേഷം തിളച്ച വെളിച്ചെണ്ണയിൽ താഴ്ത്തിപിടിക്കണം. അല്പം കഴിയുമ്പോൾ അച്ചിൽ പിടിച്ചിരിക്കുന്ന മാവ് താനേ അച്ചിൽ നിന്നും വേർപെട്ട് വെളിച്ചെണ്ണയിൽ വീഴും. അത് പാകത്തിനു മൂക്കുമ്പോൾ കോരിയെടുത്തുവച്ച് എണ്ണ വാർത്തു കളയുക. ജലാംശം കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ ഇത് രണ്ടു മാസംവരെ കേടുകൂടാതെയിരിക്കും. പഞ്ചസാരയോ ശർക്കരയോ പാവു കാച്ചി, വിളയിച്ചും ഇത് ഉപയോഗിക്കാറുണ്ട്.

ചിത്രസഞ്ചയം

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചപ്പം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=അച്ചപ്പം&oldid=2812253" എന്ന താളിൽനിന്ന് ശേഖരിച്ചത്