പ്രാചീന തമിഴ്കാവ്യങ്ങളിൽ വർണിക്കപ്പെട്ടിട്ടുളള ഒരു സങ്കല്പസൃഷ്ടിയാണ് അചുണം. പക്ഷിയോ മൃഗമോ എന്നതിനെപ്പറ്റി തർക്കമുണ്ട്. എന്തായാലും അചുണം സംഗീതപ്രേമി ആയിരുന്നു എന്നതിൽ അഭിപ്രായവ്യത്യാസമില്ല. എന്നാൽ ആ പ്രേമം അതിന്റെ ദുരന്തത്തിനു കാരണമായിത്തീരുന്നുവെന്നതാണ് പ്രസിദ്ധമായ കവി സങ്കല്പം. വേട്ടയ്ക്കിറങ്ങുന്ന വേടൻ മധുരമായി പാടിക്കൊണ്ട് കാടുചുറ്റുന്നു. ആ സംഗീതത്തിൽ ലയിച്ച്, ആപച്ഛങ്കകൂടാതെ അചുണം ഓടിയടുക്കുമ്പോൾ വേടൻ ചെണ്ടകൊട്ടി ശബ്ദമുണ്ടാക്കുന്നു. അതുകേട്ടു ഭയന്ന് അചുണം പിടഞ്ഞു മരിക്കുന്നു. ഇതു പല കവിതകൾക്കും വിഷയമായിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അചുണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അചുണം&oldid=830826" എന്ന താളിൽനിന്ന് ശേഖരിച്ചത്