അഖിലതിരുവിതാംകൂർ യൂത്ത് ലീഗ്
1931 ൽ തിരുവിതാംകൂറിൽ കോൺഗ്രസിലെ ഇടതുപക്ഷമായി പ്രവർത്തിച്ചുവന്നവർ ചേർന്ന് രൂപീകരിച്ച സംഘടന.[1] പൊന്നറ ശ്രീധരൻ, എൻ.പി. കുരിക്കൾ എന്നിവർ ചേർന്ന് സംഘടിപ്പിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. തിരുവിതാംകൂർ ദിവനായിരുന്ന സർ. സി. പി. രാമസ്വാമി അയ്യരുടെ മർദ്ദന നയത്തിൽ പ്രതിഷേധമുയർത്തി വ്യക്തിപരമായ ആരോപണങ്ങൾ ദിവാനെതിരെ സംഘടന ഉന്നയിക്കുകയും മഹാരാജാവിന് മെമ്മോറാണ്ടം സമർപ്പിക്കുകയും ചെയ്തു. ഇതോടെ സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ആരോപണങ്ങളിൽ ഉറച്ചുനിന്ന തിരുവിതാംകൂർ യൂത്ത് ലീഗ് പ്രവർത്തകർ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുകയും ദിവാനെതിരെ കരിങ്കൊടി പ്രകടനം നടത്തുകയും ചെയ്തു. സംഘടനയുടെ നിലപാട് കോൺഗ്രസിന്റെ ജനസമ്മതി തകർക്കുകയും പിൽക്കാലത്ത് ഇടതുപക്ഷരാഷ്ട്രീയ പ്രസ്ഥാനങ്ങളായ കമ്യൂണിസ്റ്റ് പാർട്ടി, ആർ.എസ്.പി, കെ.എസ്.പി, ഐ.എസ്.പി എന്നിവ രൂപപ്പെടാൻ ഇടയാവുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ ഡോ.എൻ. അജിത്കുമാർ, ഡോ.എൻ. അജിത്കുമാർ (2017). മലയാള സംസ്കാരം കാഴ്ചയും കാഴ്ചപ്പാടും. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്. p. 228. ISBN 978-81-200-4208-7.