അക്ലിയത്ത് ശിവക്ഷേത്രം
കേരളത്തിൽ കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. വടക്ക് അഴിക്കൽ ഫെറി റോഡിലെ വൻകുളത്ത് വയൽ എന്ന സ്ഥലത്ത് അക്ലിയത്ത് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്[1]. ആയിരം കൊല്ലത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നു കരുതപ്പെടുന്നു.[2] കിരാതമൂർത്തിയാണ് പ്രധാന പ്രതിഷ്ഠ. കിരാതാർജ്ജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്.
![](http://upload.wikimedia.org/wikipedia/commons/thumb/b/b4/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg/250px-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82.jpg)
ഐതിഹ്യം
തിരുത്തുകപതിനൊന്നാം നൂറ്റാണ്ടിൽ തുടക്കം പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂർ കാളിയാർ ക്ഷേത്രത്തിൽ ഉത്സവം കാണാൻപോയി മടങ്ങി വരുമ്പോൾ ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയിൽ കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി കുട ഇറയത്ത് വെച്ചപ്പോൾ കിളി ഒരു ഇലഞ്ഞി മരത്തിൽ ചെന്നിരുന്നു വിചിത്രമായ രീതിയിൽ ചിലക്കാൻ തുടങ്ങി കുട എടുത്തുമാറ്റാൻ പലതവണ ശ്രമിച്ചിട്ടും പൊക്കാൻ കഴിഞ്ഞില്ല കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാൻകഴിയാത്തതും തമ്മിൽ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോൾ വയത്തൂർ കാളിയാർ തന്റെ കൂടെവന്നിരുന്നു എന്നും മനസ്സിലായി തന്റെ കളരിയിൽ കുടംബപരദേവതകളുടെ സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു ഗുരുക്കളും നമ്പൂതിരിയും മറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിർമ്മിച്ചു. 'ആ കിളി എത്തിയ' ലോപിച്ച് അക്ലിയത്ത് ആയി
ഉത്സവം
തിരുത്തുകമകരമാസത്തിൽ മൂന്നു ദിവസമാണ് ഇവിടെ ഉത്സവം നടക്കാറുള്ളത്. ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട്. അർജുനനുമായുള്ള യുദ്ധ സമയത്ത്ള്ള ക്ഷീണം മാറ്റിയതാണത് (നായന്മാരുടെ അവകാശമാണ് നെയ്യ്). കിരാതാർജുനവിജയത്തെ അടിസ്ഥാനമാക്കി അർജുനൻ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങൾ ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട്.
മകരം പതിമൂന്നിനു അക്ലിയത്തപ്പനും പുതിയകാവ് ഭഗവതിയും തമ്മിലുള്ള കൂടികാഴ്ചയും പ്രധാനപ്പെട്ടതാണ്. വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യമൃതിനു വേറെ കെട്ടിടവും ഉണ്ട്
മറ്റു പ്രതിഷ്ടകൾ
തിരുത്തുകപ്രധാന വഴിപാടുകൾ
തിരുത്തുകപുഷ്പാഞ്ജലി, ധാര, വെള്ളനിവേദ്യം നെയ്യമൃത്,മൃത്യഞ്ജയഹോമം, കറുകഹോമം
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അക്ലിയത്ത് ശിവക്ഷേത്രം വെബ്സൈറ്റ് Archived 2012-07-13 at the Wayback Machine.