ഒരു അപൂരിത ആലിഫാറ്റിക ആൽഡിഹൈഡ്. ഫോർമുല, CH2 = CH - CHO. നിറമില്ലാത്ത ദ്രവവസ്തു. തിളനില 53oC. അസഹ്യമായ ഗന്ധമുണ്ട്. ജലത്തിൽ അലിയും. വെറുതെ വച്ചിരുന്നാൽതന്നെ പോളിമറീകരിച്ചു വെളുത്ത പൊടിയായി മാറുന്നു.

Acrolein
Names
IUPAC name
Prop-2-enal
Other names
Acraldehyde
Acrylic Aldehyde
Allyl Aldehyde
Ethylene Aldehyde
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.003.141 വിക്കിഡാറ്റയിൽ തിരുത്തുക
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless to yellow liquid.
Irritating odor.
ദ്രവണാങ്കം
ക്വഥനാങ്കം
Appreciable (> 10%)
Hazards
Main hazards Highly poisonous. Causes severe irritation to exposed membranes. Extremely flammable liquid and vapor.
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

അക്രൊലീൻ ആൽഡിഹൈഡിന്റെയും ഒലിഫീനിന്റെയും രാസഗുണധർമങ്ങൾ പ്രദർശിപ്പിക്കുന്നു. അക്രൊലീന്റെ നിരോക്സീകരണംവഴി പല യൗഗികങ്ങളും ഉത്പാദിപ്പിക്കാം. മഗ്നീഷ്യം അമാൽഗം, സോഡിയം അമാൽഗം, അലൂമിനിയം ഐസൊ പ്രൊപോക്സൈഡ് എന്നിങ്ങനെ നിരോക്സീകാരകങ്ങൾ അനേകമുണ്ട്. ഉപയോഗിക്കുന്ന നിരോക്സീകാരകത്തിനനുസരിച്ചുള്ള ഉത്പന്നങ്ങൾ ലഭ്യമാകുന്നതാണ്. ഉദാഹരണമായി സോഡിയം അമാൽഗം ഉപയോഗിച്ചാൽ നോർമൽ പ്രൊപനോളും അലൂമിനിയം ഐസോപ്രൊപോക്സൈഡ് ഉപയോഗിച്ചാൽ അല്ലൈൽ ആൽക്കഹോളുമാണ് കിട്ടുന്നത്.

അക്രൊലീൻപലവസ്തുക്കളുടേയുംനിർമ്മാണത്തിൽപ്രയോജനപ്പെടുന്നു.അക്രൊലീൻ-യൂറിയ-ഫോർമാൽഡിഹൈഡ് റെസിനുകളുടെയും കീടനാശിനികളുടെയും ബീറ്റാ പിക്കൊളീൻ, മെഥിയോണൈൻ എന്നീ യൗഗികങ്ങളുടെയും നിർമ്മാണങ്ങൾ ഉദാഹരണങ്ങളാണ്. ശീതനപ്രക്രിയയിൽ (refrigeration) വല്ല ചോർച്ചയും സംഭവിക്കുന്നുണ്ടോ എന്നറിയുവാൻ പ്രശീതകപദാർഥങ്ങളിൽ അല്പം അക്രൊലീൻ ചേർക്കുക പതിവാണ്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്രോലിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്രോലിൻ&oldid=3622517" എന്ന താളിൽനിന്ന് ശേഖരിച്ചത്